ഇതാണ് വരാനിരിക്കുന്ന എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ T 600
ഇന്ത്യന്‍ വിപണിയില്‍ രണ്ടും കല്‍പിച്ച് കടന്നുവരാനുള്ള തയ്യാറെടുപ്പിലാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ എസ്ഡബ്ല്യുഎം. കൈനറ്റിക് ഗ്രൂപ്പാണ് ഇന്ത്യയില്‍ എസ്ഡബ്ല്യുഎം ബൈക്കുകളെ വില്‍ക്കുക.

വരവിന് മുന്നോടിയായി തങ്ങളുടെ മോഡല്‍ നിരയെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി. കഴിഞ്ഞ ദിവസം പൂനെയില്‍ നടന്ന ഗ്രേറ്റ് ട്രെയില്‍ അഡ്വഞ്ചര്‍ പരിപാടിയില്‍ സൂപ്പര്‍ഡ്യൂവല്‍ T 600 നെ എസ്ഡബ്ല്യുഎം കാഴ്ചവെച്ചു.

ക്രാഷ് ഗാര്‍ഡുകള്‍, ലഗ്ഗേജ് റാക്ക്, പാനിയറുകള്‍ മുതലായ പൂര്‍ണ ആക്‌സസറികളുള്ള സൂപ്പര്‍ഡ്യൂവല്‍ T 600 നെയാണ് കമ്പനി അണിനിരത്തിയത്. ഈ ആക്‌സസറികള്‍ എല്ലാം ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ആക്‌സസറികളെല്ലാം ഉള്‍പ്പെടെ 169 കിലോയാണ് ബൈക്കിന്റെ ഭാരം. ഓഫ്‌റോഡിംഗ് ശേഷിയുള്ള ഇടത്തരം ബൈക്കാണ് സൂപ്പര്‍ഡ്യൂവല്‍ T 600. 600 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ബൈക്കില്‍.

പരമാവധി 54 bhp കരുത്തും 53.5 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കും. ആറു സ്പീഡ് ഗിയര്‍ബോക്സാണ് പിന്‍ചക്രത്തിലേക്ക് എഞ്ചിന്‍ കരുത്ത് എത്തിക്കുക.

ബൈക്കില്‍ കരുത്തും ഭാരവും തമ്മിലുള്ള അനുപാതം മികവുറ്റതാണെന്ന് കമ്പനി വാദിക്കുന്നു. 18 ലിറ്റര്‍ ഇന്ധനശേഷിയാണ് സൂപ്പര്‍ഡ്യൂവല്‍ T 600 ന്.

ക്രമീകരിക്കാവുന്ന ഷോക്കുകളും എബിഎസോട് കൂടിയ ബ്രെമ്പോ ബ്രേക്കുകളും മോഡലിന്റെ വിശേഷമാണ്. 898 mm ഉയരമുണ്ട് ബൈക്കിന്റെ സീറ്റിന്.

ഉയരം കുറഞ്ഞ യാത്രക്കാര്‍ക്ക് സീറ്റ് ഉയരം ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഓഫ്‌റോഡിംഗ് ലക്ഷ്യമിടുന്നതിനാല്‍ സ്‌പോക്ക് വീലുകളാണ് സൂപ്പര്‍ഡ്യൂവല്‍ T 600 ല്‍.

ആറര ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ T 600 വിപണിയില്‍ എത്തുമെന്നാണ് വിവരം. ജൂലായ് മാസത്തോടെ ബൈക്ക് വിപണിയില്‍ ലഭ്യമായി തുടങ്ങും.

കവാസാക്കി വേര്‍സിസ് 650, ഹോണ്ട സിബിആര്‍ 650 മോഡലുകളാണ് എസ്ഡബ്ല്യുഎം സൂപ്പര്‍ഡ്യൂവല്‍ T 600 ന്റെ പ്രധാന എതിരാളികള്‍.
Image Source: Facebook


Click it and Unblock the Notifications








