പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ടിവിഎസ്; ഫെബ്രുവരി അഞ്ചിന് 'എന്‍ടോര്‍ഖ് 125' വരുന്നു

Written By:
Recommended Video - Watch Now!
Ducati 959 Panigale Crashes Into Buffalo - DriveSpark

പുതിയ അപാച്ചെയുടെ ആരവം തെല്ലൊന്നടങ്ങും മുമ്പെ മറ്റൊരു സര്‍പ്രൈസ് ഒരുക്കി ടിവിഎസ് വീണ്ടും വരികയാണ്. ഇത്തവണ ബൈക്ക് അല്ല, പുത്തന്‍ 125 സിസി സ്‌പോര്‍ട്‌സ് സ്‌കൂട്ടറിനാണ് ടിവിഎസ് ജന്മം കൊടുത്തിരിക്കുന്നത്. 2018 ഫെബ്രുവരി അഞ്ചിന് പുതിയ സ്‌കൂട്ടറിനെ ടിവിഎസ് അവതരിപ്പിക്കും.

പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ടിവിഎസ്; ഫെബ്രുവരി അഞ്ചിന് 'എന്‍ടോര്‍ഖ് 125' വരുന്നു

പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ബന്ധപ്പെട്ട് ടിവിഎസ് മൗനം പാലിക്കുന്നുണ്ടെങ്കിലും കോണ്‍സെപ്റ്റ് മോഡല്‍ ഗ്രാഫൈറ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ അവതാരപിറവിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ടിവിഎസ്; ഫെബ്രുവരി അഞ്ചിന് 'എന്‍ടോര്‍ഖ് 125' വരുന്നു

2016 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് ഗ്രാഫൈറ്റ് സ്‌കൂട്ടറിനെ ടിവിഎസ് ആദ്യമായി കാഴ്ചവെച്ചത്. ടിവിഎസ് എന്‍ടോര്‍ഖ് 125 (TVS Ntorq 125) എന്നാകും സ്‌കൂട്ടറിന്റെ പേരെന്നും സൂചനയുണ്ട്.

പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ടിവിഎസ്; ഫെബ്രുവരി അഞ്ചിന് 'എന്‍ടോര്‍ഖ് 125' വരുന്നു

എന്‍ടോര്‍ഖ് 125 (Entorq 125) എന്ന പേരില്‍ മറ്റൊരു കോണ്‍സെപ്റ്റ് മോഡലിനെയും ടിവിഎസ് 2016 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ മാക്‌സി സ്‌കൂട്ടര്‍ പരിവേഷത്തിലാണ് എന്‍ടോര്‍ഖ് 125 (Entorq 125) ടിവിഎസ് നിരയില്‍ അന്ന് തലയുയര്‍ത്തിയത്.

പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ടിവിഎസ്; ഫെബ്രുവരി അഞ്ചിന് 'എന്‍ടോര്‍ഖ് 125' വരുന്നു

വരാനിരിക്കുന്ന പുതിയ എന്‍ടോര്‍ഖ് 125 (Ntorq 125) ന് സമകാലിക സ്‌കൂട്ടര്‍ മുഖം തന്നെയാണ് ലഭിക്കുക. സുസൂക്കി ആക്‌സസ് 125, ഹോണ്ട ഗ്രാസിയ 125 സ്‌കൂട്ടറുകള്‍ക്കുള്ള ടിവിഎസിന്റെ മറുപടിയാണ് പുതിയ എന്‍ടോര്‍ഖ് 125.

പുതിയ സ്‌കൂട്ടറിന്റെ വരവിന് മുന്നോടിയായി 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചെറു ടീസറും ടിവിഎസ് അടുത്തിടെ പുറത്ത് വിട്ടിരുന്നു. 'T' ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളാണ് പുതിയ സ്‌കൂട്ടറില്‍ ഇടംപിടിക്കുകയെന്ന് ടിവിഎസ് പറയാതെ പറഞ്ഞു വെച്ചു.

പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ടിവിഎസ്; ഫെബ്രുവരി അഞ്ചിന് 'എന്‍ടോര്‍ഖ് 125' വരുന്നു

ഒപ്പം സ്‌കൂട്ടറിന്റെ വ്യക്തമായ എക്‌സ്‌ഹോസ്റ്റ് ശബ്ദവും വീഡിയോയില്‍ ടിവിഎസ് നല്‍കിയിട്ടുണ്ട്. 11.5 bhp കരുത്ത് ഉത്പാദിപ്പിക്കുന്നതാകും പുതിയ സ്‌കൂട്ടറിലുള്ള 125 സിസി എഞ്ചിന്‍.

പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ടിവിഎസ്; ഫെബ്രുവരി അഞ്ചിന് 'എന്‍ടോര്‍ഖ് 125' വരുന്നു

ടിവിഎസിന്റെ പുതിയ സ്‌കൂട്ടറിനെ ഇന്ത്യന്‍ നിരത്തില്‍ നിന്നും പലകുറി ക്യാമറ പകര്‍ത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, എഞ്ചിന്‍ കില്‍ സ്വിച്ച്, അലൂമിനിയം ഫൂട്ട് പെഗുകള്‍, സ്‌പോര്‍ടി ഗ്രാബ് റെയില്‍ എന്നിവ സ്‌കൂട്ടറില്‍ ഒരുങ്ങിയിട്ടുണ്ടെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ ധാരണ നല്‍കി കഴിഞ്ഞു.

പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ടിവിഎസ്; ഫെബ്രുവരി അഞ്ചിന് 'എന്‍ടോര്‍ഖ് 125' വരുന്നു

പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളും അലോയ് വീലുകളും സ്‌കൂട്ടറില്‍ സാന്നിധ്യമറിയിക്കുമെന്നാണ് പ്രതീക്ഷ. സ്‌പോര്‍ട്‌സ് സ്‌കൂട്ടര്‍ ടാഗുള്ളതിനാല്‍ അഗ്രസീവ് ശരീര ഭാഷയാകും എന്‍ടോര്‍ഖ് 125 ന് ലഭിക്കുക.

പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ടിവിഎസ്; ഫെബ്രുവരി അഞ്ചിന് 'എന്‍ടോര്‍ഖ് 125' വരുന്നു

ഹോണ്ട ഗ്രാസിയ, യമഹ റെയ്‌സി മോഡലുകള്‍ക്ക് സമാനമായി ചെത്തിയൊതുക്കിയ മുഖരൂപത്തിലാകും എന്‍ടോര്‍ഖ് 125 ന്റെയും വരവ്. ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ പ്രകാരം സ്വെപ്റ്റ്-ബാക്ക് ഡിസൈന്‍ ശൈലിയാണ് പിന്‍വശത്ത് സ്‌കൂട്ടര്‍ കൈവരിച്ചിരിക്കുന്നത്.

പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ടിവിഎസ്; ഫെബ്രുവരി അഞ്ചിന് 'എന്‍ടോര്‍ഖ് 125' വരുന്നു

പാഡില്‍ ഷിഫ്റ്ററുകളോടെയുള്ള എഎംടി ഗിയര്‍ബോക്‌സ്, എല്‍ഇഡി കണ്‍സോള്‍, ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ബാര്‍, ഡ്യൂവല്‍-ചാനല്‍ എബിഎസ് എന്നിവയ്‌ക്കൊപ്പമാണ് ഗ്രാഫൈറ്റ് കോണ്‍സെപ്റ്റിനെ ടിവിഎസ് കാഴ്ചവെച്ചത്.

പുതിയ സ്‌പോര്‍ട്‌സ് സ്‌കൂട്ടറുമായി ടിവിഎസ്; ഫെബ്രുവരി അഞ്ചിന് 'എന്‍ടോര്‍ഖ് 125' വരുന്നു

എന്നാല്‍ പുതിയ ടിവിഎസ് എന്‍ടോര്‍ഖ് 125 സിസി സ്‌കൂട്ടറില്‍ ഇവയൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

കൂടുതല്‍... #tvs #ടിവിഎസ്
English summary
TVS Graphite Scooter Teased. Read in Malayalam.
Story first published: Monday, January 29, 2018, 10:02 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark