ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിഎസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

Written By:
Recommended Video - Watch Now!
Auto Rickshaw Explodes In Broad Daylight

അപാച്ചെ RTR 200 4V ഇനി എബിഎസിനൊപ്പം. എബിഎസ് ഫീച്ചറോട് കൂടിയ പുതിയ ടിവിഎസ് അപാച്ചെ RTR 200 4V ഇന്ത്യയില്‍. 1.07 ലക്ഷം രൂപയാണ് പുതിയ ടിവിഎസ് അപാച്ചെ RTR 200 4V എബിഎസ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

ഡ്യൂവല്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനത്തോടെയുള്ള ശ്രേണിയിലെ ആദ്യ മോട്ടോര്‍സൈക്കിളാണ് അപാച്ചെ RTR 200 4V. റേസ് ട്രാക്കില്‍ നിന്നും പരീക്ഷിച്ചു വികസിപ്പിച്ചെടുത്ത പുതുതലമുറ ഡ്യൂവല്‍-ചാനല്‍ എബിഎസ് യൂണിറ്റാണ് പുതിയ ടിവിഎസ് അപാച്ചെ RTR 200 4V യുടെ ഹൈലൈറ്റ്.

ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

മികവേറിയ ബ്രേക്കിംഗും കോര്‍ണറിംഗ് ശേഷിയുമാണ് പുതിയ എബിഎസ് പതിപ്പ് കാഴ്ചവെക്കുക. റിയര്‍ വീല്‍ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ കണ്‍ട്രോളാണ് ഡ്യൂവല്‍-ചാനല്‍ എബിഎസിനൊപ്പം മോട്ടോര്‍സൈക്കിളിന് ലഭിക്കുന്ന മറ്റൊരു നൂതന ഫീച്ചര്‍.

ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

കൃത്യതയാര്‍ന്ന ക്ലോസ്-ലൂപ് സ്ലിപ് കണ്‍ട്രോള്‍ മുഖേന വീല്‍ ലോക്കിംഗ് പ്രതിരോധിക്കുന്ന ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷന്‍ കണ്‍ട്രോള്‍ ഫീച്ചര്‍, മോട്ടോര്‍സൈക്കിളിന്റെ സ്ഥിരത നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കും.

ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

എബിഎസ് മോഡലിനെ സാധാരണ മോഡലില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നതിന് വേണ്ടി എബിഎസ് സ്റ്റിക്കറും മോട്ടോര്‍സൈക്കിളില്‍ കമ്പനി പതിപ്പിച്ചിട്ടുണ്ട്. മുന്‍ മഡ്ഗാര്‍ഡിന് വലതു വശത്തായാണ് എബിഎസ് ലേബലിങ്ങ് ഉള്ളത്.

ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

നിലവിലുള്ള 197.75 സിസി സിംഗിള്‍-സിലിണ്ടര്‍ എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനിലാണ് ടിവിഎസ് അപാച്ചെ RTR 200 4V എബിഎസ് പതിപ്പിന്റെ ഒരുക്കം.

ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

20.2 bhp കരുത്തും 18.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. മണിക്കൂറില്‍ 128 കിലോമീറ്ററാണ് മോട്ടോര്‍സൈക്കിളിന്റെ പരമാവധി വേഗത.

ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

നിശ്ചലാവസ്ഥയില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ അപാച്ചെ RTR 200 4V യ്ക്ക് വേണ്ടത് 3.95 സെക്കന്‍ഡുകളാണ്. ഡിസൈന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളൊന്നും മോട്ടോര്‍സൈക്കിള്‍ കൈവരിച്ചിട്ടില്ല.

ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

മഡ്ഗാര്‍ഡിന് ലഭിച്ച എബിഎസ് സ്റ്റിക്കര്‍ മാത്രമാണ് എടുത്തുപറയാന്നു ഡിസൈന്‍ അപ്‌ഡേറ്റ്. മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, 'ഫാങ്' എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അപാച്ചെ RTR 200 4V യുടെ ഡിസൈന്‍ സവിശേഷതകള്‍.

ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്‍നിരയിലും മോണോഷോക്ക് സസ്‌പെന്‍ഷന്‍ പിന്‍നിരയിലും മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും. ബ്രേക്കിംഗിന് വേണ്ടി 270 mm പെറ്റല്‍ ഡിസ്‌ക് മുന്നില്‍ ഒരുങ്ങുമ്പോള്‍, ഡ്യൂവല്‍ ചാനല്‍ എബിഎസോട് കൂടിയ 240 mm പെറ്റല്‍ ഡിസ്‌കാണ് പുതിയ അപാച്ചെയുടെ പിന്നില്‍ ലഭ്യമാകുന്നത്.

ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

ട്വിന്‍-പോര്‍ട്ട് എക്‌സ്‌ഹോസ്റ്റ്, സ്‌പോര്‍ടി സ്പ്ലിറ്റ് സീറ്റുകള്‍ എന്നിവ മോട്ടോര്‍സൈക്കിളിന് അഗ്രസീവ് പരിവേഷമാണ് ചാര്‍ത്തുന്നത്. ഗോള്‍ഡന്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, ബ്ലാക്ഡ് ഔട്ട് സൈഡ് പാനലുകള്‍, ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സ് എന്നിവ അപാച്ചെ RTR 200 4V എബിഎസിലേക്ക് ശ്രദ്ധ ക്ഷണിക്കും.

ടിവിഎസ് അപാച്ചെ RTR 200 4V ഇനി എബിസിനും ഒപ്പം; വില 1.07 ലക്ഷം രൂപ

ബജാജ് പള്‍സര്‍ NS200 എബിഎസ്, ഹീറോ എക്‌സ്ട്രീം 200R എബിഎസ് മോഡലുകളാണ് മോട്ടോര്‍സൈക്കിളിന്റെ പ്രധാന എതിരാളികള്‍.

കൂടുതല്‍... #tvs #new launch #ടിവിഎസ്
English summary
TVS Apache RTR 200 4V ABS Launched In India. Read in Malayalam.
Story first published: Saturday, February 3, 2018, 15:42 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark