പുതിയ മാറ്റ് നിറത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 വിപണിയില്‍

Written By:
Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark

പുതിയ നിറത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 വിപണിയില്‍. പുതിയ മാറ്റ് പര്‍പിള്‍ നിറത്തിലുള്ള സ്‌കൂട്ടി സെസ്റ്റ് 110 സ്‌കൂട്ടറിനെ ടിവിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 49,211 രൂപയാണ് പുതിയ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ന്റെ എക്‌സ്‌ഷോറൂം വില.

പുതിയ മാറ്റ് നിറത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 വിപണിയില്‍

2018 ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ച മാറ്റ് പര്‍പിള്‍ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. പുതിയ പര്‍പ്പിള്‍ നിറത്തിന് പുറമെ റെഡ്, യെല്ലോ, ബ്ലാക്, ബ്ലൂ എന്നീ മാറ്റ് നിറങ്ങളിലും സ്‌കൂട്ടര്‍ ലഭ്യമാണ്.

പുതിയ മാറ്റ് നിറത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 വിപണിയില്‍

പുതിയ നിറമൊഴികെ മറ്റു മാറ്റങ്ങളൊന്നും മോഡലിന് സംഭവിച്ചിട്ടില്ല. നിലവിലുള്ള 109.7 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് സ്‌കൂട്ടി സെസ്റ്റ് 110 ന്റെ ഒരുക്കം. 7.8 bhp കരുത്തും 8.4 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

പുതിയ മാറ്റ് നിറത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 വിപണിയില്‍

സസ്‌പെന്‍ഷന് വേണ്ടി ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും ഹൈഡ്രോളിക് മോണോഷോക്ക് പിന്നിലും സ്‌കൂട്ടറില്‍ ഇടംപിടിക്കുന്നുണ്ട്. ഡ്രം ബ്രേക്കുകളാണ് സ്‌കൂട്ടി സെസ്റ്റ് 110 ല്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുക.

പുതിയ മാറ്റ് നിറത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 വിപണിയില്‍

110 mm ബ്രേക്ക് മുന്നില്‍ ഇടംപിടിക്കുമ്പോള്‍ 130 mm യൂണിറ്റാണ് പിന്നില്‍ സാന്നിധ്യമറിയിക്കുന്നത്. 19 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് ഒരുങ്ങുന്ന മോഡലില്‍ യുഎസ്ബി ചാര്‍ജ്ജര്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ ഇടംപിടിക്കുന്നുണ്ട്.

പുതിയ മാറ്റ് നിറത്തില്‍ ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 വിപണിയില്‍

ബൂട്ട് ലൈറ്റ്, ഡ്യൂവല്‍ ടോണ്‍ സീറ്റ്, സില്‍വര്‍ ഓക് ഇന്റീരിയര്‍ പാനല്‍, ത്രീഡി സെസ്റ്റ് 110 ലോഗോ എന്നിവ മാറ്റ് പതിപ്പുകളുടെ വിശേഷങ്ങളാണ്. ഹോണ്ട ആക്ടിവ ഐ, സുസൂക്കി ലെറ്റ്‌സ്, ഹീറോ പ്ലെഷര്‍, യമഹ റെയ്-സി എന്നിവരാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ന്റെ എതിരാളികള്‍.

കൂടുതല്‍... #tvs #ടിവിഎസ്
English summary
TVS Scooty Zest 110 Launched In New Matte Purple Colour Scheme. Read in Malayalam.
Story first published: Tuesday, February 27, 2018, 11:47 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark