ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഇത്തവണ ടിവിഎസ് വെറും കൈയ്യോടെയാണോ വന്നത്? മനസില്‍ ആശങ്ക പതിയ പിടിമുറുക്കി തുടങ്ങിയിരുന്നു. അകൂല പോലുള്ള വമ്പന്‍ കോണ്‍സെപ്റ്റിനെ പ്രതീക്ഷിച്ചാണ് ടിവിഎസിന്റെ സ്റ്റാളില്‍ എത്തിയത്. പക്ഷെ ഭേദമെന്ന് പറയാന്‍ ആകെ കണ്ടത് അപാച്ചെ എഥനോള്‍ പതിപ്പും ക്രിയോണ്‍ കോണ്‍സെപ്റ്റും മാത്രം.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

അപാച്ചെ RR 310 കൊണ്ട് ടിവിഎസിന്റെ ആവേശം ഒക്കെ തീര്‍ന്നോ? ചോദ്യം മുഴുപ്പിക്കാന്‍ സാധിച്ചില്ല, അതിനകം കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടു ടിവിഎസിന്റെ ക്രൂയിസര്‍ സെപ്‌ലിന്‍! (Zeppelin)

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

കേട്ടത് ശരിയാണ്, ഇക്കുറി സ്‌പോര്‍ട്‌സ് ബൈക്കുകളിലോ, അഡ്വഞ്ചര്‍ ബൈക്കുകളിലോ അല്ല; ക്രൂയിസറിലാണ് ടിവിഎസിന്റെ നോട്ടം. ടിവിഎസിനും ക്രൂയിസറോ? ടിവിഎസിനെ പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ കണ്ടാല്‍ ആരും ഒന്ന് നോക്കി പോകും.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

ടിവിഎസിന്റെ ഫ്യൂച്ചറിസ്റ്റിക് ക്രൂയിസര്‍ കോണ്‍സെപ്റ്റാണ് സെപ്‌ലിന്‍. രൂപത്തിലും ഭാവത്തിലും സെപ്‌ലിന്‍ തനി ക്രൂയിസര്‍ തന്നെ. ഫ്യൂച്ചറിസ്റ്റിക് ഡിസൈനെങ്കിലും ക്ലാസിക് മുഖച്ഛായ പൂര്‍ണമായും കൈവെടിഞ്ഞിട്ടുമില്ല.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

കരുത്തുറ്റ പെര്‍ഫോര്‍മന്‍സ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളെന്നാണ് സെപ്‌ലിനെ ടിവിഎസ് വിശേഷിപ്പിക്കുന്നത്. 220 സിസി എഞ്ചിനാണ് സെപ്‌ലിന്റെ കരുത്ത്. ഇ-ബൂസ്റ്റ് ഓപ്ഷനോട് കൂടിയ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററാണ് സെപ്‌ലിന്റെ വിശേഷങ്ങളില്‍ പ്രധാനം.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

ടിവിഎസ് പേറ്റന്റ് നേടിയ ടെക്‌നോളജിയാണ് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (Integrated Starter Generator). ഇ-ബൂസ്റ്റ് മുഖേന മോട്ടോര്‍സൈക്കിളിനെ അതിവേഗം പ്രവര്‍ത്തിപ്പിക്കാം.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

കൂടാതെ പ്രകടനവും ഇന്ധനക്ഷമതയും മെച്ചപ്പെടുത്താന്‍ ഇ-ബൂസ്റ്റ് ഓപ്ഷന് സാധിക്കുമെന്നാണ് ടിവിഎസിന്റെ വാദം. 48V ലിഥിയം അയോണ്‍ ബാറ്ററിയോടെയുള്ള 1,200 വാട്ട് റീജനറേറ്റീവ് അസിസ്റ്റ് മോട്ടോറാണ് ടിവിഎസ് സെപ്‌ലിനിലുള്ളത്.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇരുപതു ശതമാനത്തോളം അധിക ടോര്‍ഖ് ഉത്പാദിപ്പിക്കാന്‍ മോട്ടോറിന് ശേഷിയുണ്ട്. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് മോട്ടോര്‍സൈക്കിള്‍.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

താഴ്ന്നു നിലകൊള്ളുന്ന സീറ്റുകള്‍ സെപ്‌ലിന്റെ ക്രൂയിസര്‍ പരിവേഷത്തോട് നീതി പുലര്‍ത്തുന്നുണ്ട്. ചെത്തി മിനുക്കിയ മെറ്റല്‍ ബോഡിയില്‍ മാറ്റ് ബ്ലാക്, റസ്റ്റിക് ബ്രൗണ്‍ നിറങ്ങളാണ് ഒരുങ്ങുന്നത്.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

ഈ നിറങ്ങള്‍ തന്നെ സെപ്‌ലിനെ കുറിച്ചുള്ള ഏകദേശ ധാരണ നല്‍കും. ഗോള്‍ഡന്‍ അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും കോമ്പാക്ട് ഹെഡ്‌ലാമ്പും സെപ് ലിന് മാത്രമുള്ള ഡിസൈന്‍ സവിശേഷതകളാണ്.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

അഗ്രസീവ് റൈഡിംഗ് പൊസിഷനാണ് സെപ്‌ലിന്‍ കാഴ്ചവെക്കുന്നത്. താഴ്ന്ന ബാറുകളും മുന്നിലേക്ക് ആഞ്ഞു നില്‍ക്കുന്ന ഫൂട്ട് പെഗുകളും ദീര്‍ഘദൂര റൈഡുകള്‍ക്ക് അനുയോജ്യമാണ്.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

ഭാരം കുറഞ്ഞ ട്യൂബ്‌ലെസ് സ്‌പോക്ക് വീലുകള്‍, 41 mm അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ് എന്നിവയാണ് സെപ്‌ലിന്റെ മറ്റു വിശേഷങ്ങള്‍.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

ബെല്‍റ്റ് ഡ്രൈവ് സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മോട്ടോര്‍സൈക്കിളിന്റെ പ്രവര്‍ത്തനം. പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഫസ്റ്റ്-ഇന്‍-സെഗ്മന്റ് സ്മാര്‍ട്ട് ബയോ-കീ, ഇലക്ട്രോണിക് സ്പീഡോമീറ്റര്‍, ഓണ്‍ലൈന്‍ കണക്ടിവിറ്റി പോലുള്ള സ്മാര്‍ട്ട് വിശേഷങ്ങളും സെപ്‌ലിനില്‍ ടിവിഎസ് ഒരുക്കി വെച്ചിട്ടുണ്ട്.

ടിവിഎസിനും ക്രൂയിസറോ? പുച്ഛിച്ചു തള്ളാന്‍ വരട്ടെ, സെപ്‌ലിനെ ഒന്നു കണ്ടു നോക്കൂ!

റൈഡിംഗ് അഡ്വഞ്ചറുകളെ പകര്‍ത്തുന്നതിന് വേണ്ടി ഇന്റഗ്രേറ്റഡ് എച്ച്ഡി ക്യാമറയും മോട്ടോര്‍സൈക്കിളിലുണ്ട്.

കൂടുതല്‍... #tvs #Auto Expo 2018 #ടിവിഎസ്
English summary
TVS Zeppelin Cruiser Concept Unveiled. Read in Malayalam.
Story first published: Saturday, February 10, 2018, 18:38 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark