ബുള്ളറ്റിന് പുതിയ ഭീഷണി; 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്

Written By:
Recommended Video - Watch Now!
Auto Rickshaw Explodes In Broad Daylight

ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ ഉറക്കം കെടും. മുമ്പ് ക്ലാസിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ബുള്ളറ്റുകള്‍ക്ക് കാര്യമായ എതിരാളികള്‍ ഉണ്ടായിരുന്നില്ല. റോയല്‍ എന്‍ഫീല്‍ഡിന്റെ ഗമയും ശബ്ദവും; ബുള്ളറ്റുകളെ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് വേറെ പ്രത്യേക കാരണങ്ങളൊന്നും വേണ്ട.

ബുള്ളറ്റിന് പുതിയ ഭീഷണി; 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്

ഇനി മോട്ടോര്‍സൈക്കിള്‍ വേണമെന്ന് ആഗ്രഹിച്ചാല്‍ തന്ന ഓപ്ഷനായി ഉള്ളത് ബജാജ് ഡോമിനാര്‍ 400 മാത്രം. ഈ സ്ഥിതി വിശേഷത്തിന് 2018 ഓട്ടോ എക്‌സ്‌പോ മാറ്റം വരുത്തും.

ബുള്ളറ്റിന് പുതിയ ഭീഷണി; 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്

350 സിസി ബുള്ളറ്റുകളെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ചാണ് 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍സ് വരുന്നത്. യുഎമ്മില്‍ നിന്നും പുറത്തു വരുന്ന ആദ്യ മാസ്-മാര്‍ക്കറ്റ് മോട്ടോര്‍സൈക്കിളാണ് പുതിയ 230 സിസി ക്രൂയിസര്‍.

ബുള്ളറ്റിന് പുതിയ ഭീഷണി; 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്

നിരയില്‍ റെനഗേഡ് സ്‌പോര്‍ട് എസിന് താഴെയാണ് 230 സിസി ക്രൂയിസറിന്റെ സ്ഥാനം. ക്രൂയിസറിനൊപ്പം പിറവിയെടുക്കാന്‍ കാത്തുനില്‍ക്കുന്ന യുഎം റെനഗേഡ് തോര്‍ ഇലക്ട്രിക് ബൈക്കും നിരയില്‍ താരത്തിളക്കം നേടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ബുള്ളറ്റിന് പുതിയ ഭീഷണി; 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്

2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ വെച്ചാണ് റെനഗേഡ് ഇലക്ട്രിക്കിനെ കമ്പനി ആദ്യമായി കാഴ്ചവെച്ചത്. പുതിയ 230 സിസി ക്രൂയിസറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യുഎം പുറത്തുവിട്ടിട്ടില്ല.

ബുള്ളറ്റിന് പുതിയ ഭീഷണി; 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്

എന്നാല്‍ മോട്ടോര്‍സൈക്കിളില്‍ 19 bhp കരുത്തേകുന്ന എയര്‍-കൂള്‍ഡ് എഞ്ചിന്‍ ഒരുങ്ങാനാണ് സാധ്യത. ചെലവ് കുറയ്ക്കല്‍ നടപടികളുടെ ഭാഗമായി മറ്റു യുഎം ബൈക്കുകളില്‍ നിന്നും കടമെടുത്ത ഘടകങ്ങളിലാകും 230 സിസി ക്രൂയിസര്‍ അണിനിരക്കുക.

ബുള്ളറ്റിന് പുതിയ ഭീഷണി; 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്

ഏകദേശം 1.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രൈസ്ടാഗ് പുതിയ യുഎം ക്രൂയിസറില്‍ പ്രതീക്ഷിക്കാം. മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമായിരിക്കും ക്രൂയിസറില്‍ ബ്രേക്കിംഗിന് വേണ്ടി ഒരുങ്ങുക.

ബുള്ളറ്റിന് പുതിയ ഭീഷണി; 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്

ക്ലാസിക് ടാഗിന് നീതിപുലര്‍ത്തുന്ന അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കും. നിലവില്‍ യുഎം റെനഗേഡ് സ്‌പോര്‍ട് എസ് മോട്ടോര്‍സൈക്കിളാണ് യുഎം നിരയിലെ ഏറ്റവും ചെലവ് കുറഞ്ഞ അവതാരം.

ബുള്ളറ്റിന് പുതിയ ഭീഷണി; 230 സിസി ക്രൂയിസറുമായി യുഎം മോട്ടോര്‍സൈക്കിള്‍സ്

1.59 ലക്ഷം രൂപയാണ് റെനഗേഡ് സ്‌പോര്‍ട് എസിന്റെ എക്‌സ്‌ഷോറൂം വില.

English summary
UM 230cc Bike Debut At Auto Expo 2018. Read in Malayalam.
Story first published: Monday, February 5, 2018, 13:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark