കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

By Dijo Jackson

ചൈനീസ് വ്യാജന്മാരെ കൊണ്ടു പൊറുതിമുട്ടി നില്‍ക്കുകയാണ് വാഹനലോകം. രാജ്യാന്തര നിര്‍മ്മാതാക്കളുടെ ഹിറ്റ് മോഡലുകളെ അതേപടി പകര്‍ത്തി ചൈനീസ് വിപണിയില്‍ അവതരിപ്പിക്കുന്ന ഏര്‍പ്പാട് ഇവര്‍ തുടങ്ങിയിട്ട് കാലങ്ങളായി.

കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

എന്നാല്‍ ഇത്രയുംനാള്‍ അമേരിക്കന്‍ രക്തമെന്ന് ഊറ്റം കൊണ്ട യുഎം മോട്ടോര്‍സൈക്കിള്‍സ് വ്യാജന്മാരെ വിപണിയില്‍ ഇറക്കുമെന്ന് ആരും കരുതിയില്ല.

കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

തങ്ങളുടെ പുതിയ ബൈക്കില്‍ മുന്‍തലമുറ കെടിഎം 200, 390 ഡ്യൂക്കുകളെ പാടെ കോപ്പിയടിച്ചിരിക്കുകയാണ് യുഎം മോട്ടോര്‍സൈക്കിള്‍സ്. പേര് എക്‌സ്ട്രീറ്റ് 250X. നോട്ടം ചൈനീസ് വിപണിയിലേക്ക് തന്നെയാണ്.

കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

ഇന്ത്യയിലേക്ക് എക്‌സ്ട്രീറ്റ് 250X വരില്ലെന്ന കാര്യം ഉറപ്പ്. പകര്‍പ്പവകാശ നിയമങ്ങള്‍ രാജ്യത്ത് ശക്തമാണ്. അടിമുടി കെടിഎം ഡ്യൂക്കാണ് യുഎം എക്‌സ്ട്രീറ്റ് 250X. ട്രെലിസ് ഫ്രെയിം തൊട്ട് പിന്നിലെ മഡ്ഗാര്‍ഡ് വരെ തനി ഡ്യൂക്കുകളുടേത്.

കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

ടാങ്കിന്റെ രൂപകല്‍പന പോലും അതേപടി ഡ്യൂക്കില്‍ നിന്നും യുഎം പകര്‍ത്തി. ഡ്യൂക്കിന് സമാനമായ സ്പ്ലിറ്റ് സീറ്റാണ് എക്‌സ്ട്രീറ്റ് 250X ന്. അതേസമയം എഞ്ചിന്‍ വ്യത്യസ്തമാണ് ബൈക്കില്‍.

കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

ഡ്യൂക്കില്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനെങ്കില്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് യുഎം അവതാരത്തില്‍. കരുത്തുത്പാദനത്തിന്റെ കാര്യത്തില്‍ കെടിഎം 200, 390 ഡ്യൂക്കുകളെക്കാളും ഏറെ പിന്നിലാണ് എക്‌സ്ട്രീറ്റ് 250X.

കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

എന്തായാലും കാഴ്ചയില്‍ സ്‌പോര്‍ടി ലുക്കുണ്ട് ബൈക്കിന്. ശ്രേണിയിലെ ഏറ്റവും സെക്‌സി ബൈക്കെന്നാണ് എക്‌സ്ട്രീറ്റിനുള്ള യുഎമ്മിന്റെ വിശേഷണം.

കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും മോണോഷോക്ക് സസ്‌പെന്‍ഷനും എക്‌സ്ട്രീറ്റിനുണ്ടെന്നതും ശ്രദ്ധേയം. കറുപ്പും, വെളുപ്പും നിറങ്ങളിലാണ് ബൈക്കിന്റെ ഒരുക്കം. ഫ്രെയിമിന് ഓറഞ്ച് നിറമാണ്.

കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

എന്നാല്‍ നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള എക്‌സ്ട്രീറ്റ് 250X നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കാണാം. മുമ്പ് 2014 ഓട്ടോ എക്‌സ്‌പോയില്‍ എക്‌സ്ട്രീറ്റിനെ യുഎം ഇന്ത്യയില്‍ കാഴ്ചവെച്ചിരുന്നു.

കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

അമേരിക്കന്‍ നിര്‍മ്മാതാക്കളെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴും ചൈനീസ് വിപണിയില്‍ വ്യാജന്മാരെ ഇറക്കാനുള്ള കമ്പനിയുടെ നീക്കത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് ബൈക്ക് ലോകം.

കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

റെനഗേഡ് ക്രൂയിസറുകള്‍ അടങ്ങുന്നതാണ് യുഎമ്മിന്റെ ഇന്ത്യന്‍ നിര. 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച ഥോറാണ് ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറെന്ന അവകാശവാദവും യുഎം ഉന്നയിച്ചിട്ടുണ്ട്.

കെടിഎം ഡ്യൂക്കിനെ കോപ്പിയടിച്ച് യുഎം; നാണിച്ച് തലതാഴ്ത്തി ചൈനീസ് കമ്പനികള്‍

റിവേഴ്‌സ് ഗിയര്‍ ഉണ്ടെന്നതാണ് യുഎം ഥോറിന്റെ പ്രധാന ആകര്‍ഷണം.

Source: BikeAdvice

Most Read Articles

Malayalam
കൂടുതല്‍... #um motorcycles
English summary
UM Motorcycles Blatantly Copy KTM Duke’s Design. Read in Malayalam.
Story first published: Wednesday, April 18, 2018, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X