ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ഓട്ടോ എക്‌സ്‌പോ 2018, അഞ്ചാം ദിനം; സമയം കൂടുന്തോറൂം എക്‌സ്‌പോയില്‍ തിരക്ക് വര്‍ധിക്കുകയാണ്. എക്‌സ്‌പോയിലേക്ക് ആളുകള്‍ ഒഴുകി വരുന്നത് ദൂരെ നിന്നെ കാണാം. പുറത്തേക്കുള്ള വഴി മാത്രം ഒഴിഞ്ഞു കിടക്കുകയാണ്; ആര്‍ക്കും പുറത്തേക്ക് പോകണ്ട. സ്റ്റാളുകള്‍ ശീതീകരിച്ചതാണെങ്കിലും പതിയെ ചൂടു അനുഭവപ്പെട്ടു തുടങ്ങി.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

ഓട്ടോ എക്‌സ്‌പോയുടെ ആദ്യ ദിനം കാറുകള്‍ കൈയ്യടക്കിയെങ്കില്‍ രണ്ടാം ദിനം ബൈക്കുകളുടേതായിരുന്നു. പക്ഷെ രണ്ടാം ദിനം തന്ത്രപരമായി പുതിയ സ്വിഫ്റ്റിനെ അണിനിരത്തിയ മാരുതിയുടെ ബുദ്ധിയും കാണാതിരുന്നു കൂടാ.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

ഇങ്ങനെ ചിന്തകള്‍ കാടുകയറി നടന്നെത്തിയത് യുഎം മോട്ടോര്‍സൈക്കിള്‍സിന്റെ മുമ്പില്‍. പൊതുവെ ഉപഭോക്താക്കള്‍ക്ക് അത്ര മതിപ്പില്ലാത്ത നിര്‍മ്മാതാക്കളാണ് യുഎം. ഈ ഒരു മുന്‍വിധി യുഎം സ്റ്റാളിലേക്ക് കടക്കുന്ന സന്ദര്‍ശകരുടെ മുഖത്തും കാണാം.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

പക്ഷെ പതിവില്ലാത്ത തിരക്കാണ് യുഎം സ്റ്റാളില്‍; പുതിയ റെനഗേഡ് തോറാണ് ഇവിടെ താരം. റെനഗേഡ് തോറിനെ ക്യാമറയില്‍ പകര്‍ത്താനുള്ള തിടുക്കത്തിലാണ് സന്ദര്‍ശകര്‍. യുഎം ഇത്രയ്ക്കും വലിയ സംഭവമായോ? അന്വേഷിച്ചപ്പോള്‍ ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറാണ് റെനഗേഡ് തോര്‍.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

വെറുതെയല്ല ഇവിടെ ഇത്ര തിരക്ക്! ഓട്ടോ എക്‌സ്‌പോയിലൂടെ പുതിയ റെനഗേഡ് തോര്‍ ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. 4.9 ലക്ഷം രൂപയാണ് റെനഗേഡ് തോറിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

കാഴ്ചയില്‍ മറ്റു യുഎം ക്രൂയിസറുകളെ ആവര്‍ത്തിച്ചാണ് തോര്‍ ഒരുങ്ങുന്നത്. 70 Nm torque ഉത്പാദിപ്പിക്കുന്ന 30 kW ഇലക്ട്രിക് മോട്ടോറാണ് പുതിയ യുഎം റെനഗേഡ് തോറിന്റെ കരുത്ത്.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

ബെല്‍റ്റ് ഡ്രൈവ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന തോറില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുക. മോട്ടോറിലുള്ള ലോഡ് കുറയ്ക്കുന്ന ഗിയര്‍ബോക്‌സ് മോട്ടോര്‍സൈക്കിളിന്റെ റൈഡിംഗ് റേഞ്ച് വര്‍ധിപ്പിക്കുമെന്നാണ് യുഎമ്മിന്റെ വാദം.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

ഒറ്റച്ചാര്‍ജ്ജില്‍ 270 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ യുഎം റെനഗേഡ് തോറിന് സാധിക്കും. കേവലം 40 മിനിറ്റു കൊണ്ടു തന്നെ 80 ശതമാനം ചാര്‍ജ്ജ് ബാറ്ററി കൈവരിക്കും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് യുഎം റെനഗേഡ് തോറിന്റെ പരമാവധി വേഗത.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

ഹൈഡ്രോളിക് ക്ലച്ചിനും, കണ്‍ട്രോളറോട് കൂയിയ ലിക്വിഡ് കൂള്‍ഡ് മോട്ടോറിനും ഒപ്പമാണ് തോറിന്റെ ഒരുക്കം. മോട്ടോര്‍സൈക്കിളില്‍ റിവേഴ്‌സ് ഗിയര്‍ ഉണ്ടെന്നതാണ് ഏറ്റവും വലിയ വിശേഷം.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

സമകാലിക ക്രൂയിസര്‍ ശ്രേണിയില്‍ യുഎം റെനഗേഡ് തോര്‍ ചര്‍ച്ചയാകും എന്ന കാര്യം ഉറപ്പ്; ഒരു പക്ഷെ ഭീഷണിയുമായേക്കാം. വീതിയേറിയ ഹാന്‍ഡില്‍ബാര്‍, ഒഴുകി ഒരുങ്ങിയ ഫ്യൂവല്‍ ടാങ്ക്, താഴ്ന്നിറങ്ങിയ സീറ്റ്, ഏറെ മുന്നിലേക്കായുള്ള ഫൂട്ട് പെഗുകള്‍ - അടിമുടി ക്രൂയിസറാണ് യുഎം റെനഗേഡ് തോര്‍.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

ആവശ്യത്തിലേറെ ക്രോം പൂശിയാണോ തോര്‍ വന്നതെന്ന സംശയം മാത്രം ബാക്കി. ടാങ്കിന് മുകളിലായാണ് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ സ്ഥാനം. ബ്രേക്കിംഗിന് വേണ്ടി 280 mm ഡിസ്‌ക് മുന്നിലും, 240 ഡിസ്‌ക് പിന്നിലും ഒരുങ്ങിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ് എബിഎസ്.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും, ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ പിന്നിലും തോറില്‍ സസ്‌പെന്‍ഷന്‍ ദൗത്യം നിറവേറ്റും. വീതിയേറിയ ടയറുകളിലാണ് സ്‌പോക്ക് വീലുകള്‍ ഒരുങ്ങുന്നത്.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

രാജ്യത്തുടനീളമുള്ള യുഎം ഡീലര്‍ഷിപ്പുകളില്‍ റെനഗേഡ് തോറിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ് മുഖേന ഇറക്കുമതി മോഡലായാണ് തോര്‍ ലഭ്യമാവുക.

ലോകത്തിലെ ആദ്യ ഇലക്ട്രിക് ക്രൂയിസറുമായി യുഎം; 4.9 ലക്ഷം രൂപയ്ക്ക് റെനഗേഡ് തോര്‍ ഇന്ത്യയില്‍

വരും മാസങ്ങളില്‍ തന്നെ റെനഗേഡ് തോറിന്റെ വിതരണം യുഎം തുടങ്ങും.

കൂടുതല്‍... #um motorcycles #Auto Expo 2018 #new launch
English summary
UM Motorcycles Renegade Thor Electric Cruiser. Read in Malayalam.
Story first published: Sunday, February 11, 2018, 11:43 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark