ബുള്ളറ്റിനെ വെല്ലുവിളിച്ചു യുഎം റെനഗേഡ് ഡ്യൂട്ടി; വില 1.10 ലക്ഷം രൂപ

Written By:
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

യുഎം റെനഗേഡ് ഡ്യൂട്ടി ഇന്ത്യയില്‍ പുറത്തിറങ്ങി. 1.10 ലക്ഷം രൂപ മുതലാണ് പുതിയ യുഎം റെനഗേഡ് ഡ്യൂട്ടി മോട്ടോര്‍സൈക്കിളിന്റെ വില ആരംഭിക്കുന്നത്. ഡ്യൂട്ടി എസ്, ഡ്യൂട്ടി എയ്‌സ് എന്നീ രണ്ട് വകഭേദങ്ങളിലാണ് യുഎം റെനഗേഡ് ഡ്യൂട്ടി ലഭ്യമാവുക.

ബുള്ളറ്റിനെ വെല്ലുവിളിച്ചു യുഎം റെനഗേഡ് ഡ്യൂട്ടി; വില 1.10 ലക്ഷം രൂപ

ബജാജ് അവഞ്ചര്‍ നിരയ്‌ക്കൊപ്പം റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 നിരയെയും സുസൂക്കി ഇന്‍ട്രൂഡറിനെയും വെല്ലുവിളിച്ചാണ് ഇക്കുറി യുഎമ്മിന്റെ വരവ്. റെനഗേഡ് സ്‌പോര്‍ട് എസിന് കീഴെയാണ് യുഎം ഡ്യൂട്ടി മോഡലുകളുടെ സ്ഥാനം.

ബുള്ളറ്റിനെ വെല്ലുവിളിച്ചു യുഎം റെനഗേഡ് ഡ്യൂട്ടി; വില 1.10 ലക്ഷം രൂപ

2018 ജൂലായ് മുതല്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും. 10 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റിയോടെ എത്തുന്ന ഡ്യൂട്ടി എസ്, ഡ്യൂട്ടി എയ്‌സ് മോഡലുകളില്‍ 41 കിലോമീറ്ററാണ് യഎം വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ബുള്ളറ്റിനെ വെല്ലുവിളിച്ചു യുഎം റെനഗേഡ് ഡ്യൂട്ടി; വില 1.10 ലക്ഷം രൂപ

ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് യുഎം ഡ്യൂട്ടിയില്‍ ഒരുങ്ങുന്നത്. ഒപ്പം എല്‍ഇഡി ഹെഡ്‌ലൈറ്റും ടെയില്‍ലൈറ്റും മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുണ്ട്.

ബുള്ളറ്റിനെ വെല്ലുവിളിച്ചു യുഎം റെനഗേഡ് ഡ്യൂട്ടി; വില 1.10 ലക്ഷം രൂപ

41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും, ട്വിന്‍ ഹൈഡ്രോളിക് സ്പ്രിങ്ങ് പിന്നിലും യുഎം ഡ്യൂട്ടി മോഡലുകളില്‍ സസ്‌പെന്‍ഷന്‍ ദൗത്യം നിറവേറ്റും. ഓഫ്-റോഡറായും റെനഗേഡ് ഡ്യൂട്ടിയെ കൊണ്ടുനടക്കാം എന്നാണ് യുഎമ്മിന്റെ വാദം.

ബുള്ളറ്റിനെ വെല്ലുവിളിച്ചു യുഎം റെനഗേഡ് ഡ്യൂട്ടി; വില 1.10 ലക്ഷം രൂപ

പുതിയ 223 സിസി സിംഗിള്‍-സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിനിലാണ് റെനഗേഡ് ഡ്യൂട്ടിയുടെ വരവ്. 8,000 rpm ല്‍ 16 bhp കരുത്തും 5,000 rpm ല്‍ 17 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

ബുള്ളറ്റിനെ വെല്ലുവിളിച്ചു യുഎം റെനഗേഡ് ഡ്യൂട്ടി; വില 1.10 ലക്ഷം രൂപ

5 സ്പീഡ് ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തും. 1,360 mm ആണ് ഡ്യൂട്ടി എസ്, ഡ്യൂട്ടി എയ്‌സ് മോഡലുകളുടെ വീല്‍ബേസ്. 180 mm ആണ് മോട്ടോര്‍സൈക്കിളുകളുടെ ഗ്രൗണ്ട് ക്ലിയറന്‍സും.

കൂടുതല്‍... #um motorcycles #new launch #Auto Expo 2018
English summary
UM Renegade Duty S & Duty Ace Launched At Rs 1.10 Lakh. Read in Malayalam.
Story first published: Sunday, February 11, 2018, 12:44 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark