രൂപം മിനുങ്ങി, കൂടുതല്‍ പ്രീമിയമായി — നവീകരിച്ച 2019 ബജാജ് ഡോമിനാര്‍ നവംബറില്‍

By Staff

2019 ഡോമിനാര്‍ 400 -ന്റെ ഒരുക്കങ്ങള്‍ ബജാജ് പൂര്‍ത്തിയാക്കി. രൂപകല്‍പനയിലും ഫീച്ചറുകളിലും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയ പുത്തന്‍ ഡോമിനാര്‍ നവംബറില്‍ വിപണിയില്‍ എത്തും. ഡോമിനാറിനെ ബജാജ് കൂടുതല്‍ പ്രീമിയമാക്കിയെന്നാണ് വിവരം. മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പ്രതീക്ഷിക്കാം.

കൂടുതല്‍ പ്രീമിയമായി, രൂപവും മിനുങ്ങി — നവീകരിച്ച 2019 ബജാജ് ഡോമിനാര്‍ നവംബറില്‍

മുമ്പ് ഡോമിനാറിന്റെ കോണ്‍സെപ്റ്റ് മോഡലിന് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കമ്പനി നല്‍കിയിരുന്നു. പക്ഷെ പിന്നീടു വില നിയന്ത്രിക്കാന്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്നും കമ്പനി ഒഴിവാക്കി.

കൂടുതല്‍ പ്രീമിയമായി, രൂപവും മിനുങ്ങി — നവീകരിച്ച 2019 ബജാജ് ഡോമിനാര്‍ നവംബറില്‍

ഇരട്ട പോര്‍ട്ടുള്ള എക്‌സ്‌ഹോസ്റ്റ് മഫ്‌ളറും പുതിയ നിറ പതിപ്പുകളും ഡോമിനാറിന് ലഭിക്കുമെന്നാണ് സൂചന. പരീക്ഷണയോട്ടത്തിനിടെ പുത്തന്‍ മോഡലിനെ ഒരുനോക്കു വിപണി കണ്ടിരുന്നു. വലിയ റേഡിയേറ്ററും എഞ്ചിന്‍ കവചവും പരിഷ്‌കരിച്ച മുന്‍ മഡ്ഗാര്‍ഡും ഡോമിനാറിലെ പരിഷ്‌കാരങ്ങളാണ്.

കൂടുതല്‍ പ്രീമിയമായി, രൂപവും മിനുങ്ങി — നവീകരിച്ച 2019 ബജാജ് ഡോമിനാര്‍ നവംബറില്‍

ഡോമിനാറിന്റെ '2019' പതിപ്പ് മോഡലിന്റെ പ്രചാരം കൂട്ടുന്നതില്‍ നിര്‍ണ്ണായകമാവും. പണത്തിനൊത്ത മൂല്യം കാഴ്ച്ചവെക്കുന്ന ബൈക്കാണെങ്കിലും വിപണിയില്‍ ഇതുവരെ കാര്യമായ വില്‍പന നേടാന്‍ ഡോമിനാറിന് കഴിഞ്ഞിട്ടില്ല.

Most Read: ഇന്റര്‍സെപ്റ്ററോ, കോണ്‍ടിനന്റല്‍ ജിടിയോ — പെഗാസസ് ഉടമകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഓഫര്‍

കൂടുതല്‍ പ്രീമിയമായി, രൂപവും മിനുങ്ങി — നവീകരിച്ച 2019 ബജാജ് ഡോമിനാര്‍ നവംബറില്‍

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്കുള്ള അമിത പ്രചാരം ഡോമിനാറിന് ആളുകളിലേക്കു ഇറങ്ങിച്ചെല്ലാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു. സ്‌പോര്‍ട്‌സ് ക്രൂയിസര്‍ വിശേഷണമുള്ള ഡോമിനാറില്‍ ആധുനിക സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ല.

കൂടുതല്‍ പ്രീമിയമായി, രൂപവും മിനുങ്ങി — നവീകരിച്ച 2019 ബജാജ് ഡോമിനാര്‍ നവംബറില്‍

സ്റ്റൈലിഷ് ഭാവവും കരുത്തന്‍ എഞ്ചിനും ഡോമിനാറിന്റെ പ്രത്യേകതകളാണ്. ബൈക്കിലുള്ള 373 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിന് 35 bhp കരുത്തും 35 Nm torque ഉം സൃഷ്ടിക്കാനാവും.

Most Read: പുതിയ മാരുതി എര്‍ട്ടിഗ നവംബര്‍ 21 -ന്; ഡീലര്‍ഷിപ്പുകള്‍ ബുക്കിംഗ് തുടങ്ങി

കൂടുതല്‍ പ്രീമിയമായി, രൂപവും മിനുങ്ങി — നവീകരിച്ച 2019 ബജാജ് ഡോമിനാര്‍ നവംബറില്‍

ലിക്വിഡ് കൂളിംഗ്, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനങ്ങളുടെ പിന്തണ എഞ്ചിനുണ്ട്. ആറു സ്പീഡാണ് സ്ലിപ്പര്‍ ക്ലച്ചോടുള്ള ഗിയര്‍ബോക്‌സ്. പുത്തന്‍ ഡോമിനാറിലും നിലവിലെ എഞ്ചിന്‍ തുടരും. അതേസമയം 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് IV വാഹനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും എഞ്ചിന്‍ ഒരുങ്ങുക.

കൂടുതല്‍ പ്രീമിയമായി, രൂപവും മിനുങ്ങി — നവീകരിച്ച 2019 ബജാജ് ഡോമിനാര്‍ നവംബറില്‍

നിലവില്‍ എബിഎസ്, നോണ്‍ എബിഎസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളുണ്ട് ഡോമിനാറിന്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി നോണ്‍ എബിഎസ് മോഡലിനെ ഡോമിനാര്‍ നിരയില്‍ നിന്നും കമ്പനി പിന്‍വലിക്കും.

കൂടുതല്‍ പ്രീമിയമായി, രൂപവും മിനുങ്ങി — നവീകരിച്ച 2019 ബജാജ് ഡോമിനാര്‍ നവംബറില്‍

2016 ഡിസംബറിലാണ് ഡോമിനാറിനെ ബജാജ് ആദ്യമായി വിപണിയില്‍ കൊണ്ടുവരുന്നത്. ഇന്ത്യയില്‍ ബജാജിന്റെ ഏറ്റവും വിലകൂടിയ ബൈക്കും ഡോമിനാര്‍ തന്നെ. തുടക്കത്തില്‍ പതിനായിരം യൂണിറ്റുകളുടെ വില്‍പന പ്രതിമാസം ഡോമിനാര്‍ കൈയ്യടക്കുമെന്നു ബജാജ് കരുതിയെങ്കിലും നടന്നില്ല. എന്തായാലും പുതിയ ഡോമിനാര്‍ സ്ഥിതിഗതികള്‍ക്ക് മാറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ബജാജ്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
Updated Bajaj Dominar 400 Launch Details Revealed — To Get New Features And Colours. Read in Malayalam.
Story first published: Saturday, October 27, 2018, 10:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X