പുതിയ യമഹ R15 V3.0 ഇന്ത്യയില്‍; വില 1.25 ലക്ഷം രൂപ

Written By:

പുതിയ R15 V3.0 മോട്ടോര്‍സൈക്കിളുമായി യമഹ. YZF-R15 V3.0 ഇന്ത്യയില്‍ പുറത്തിറങ്ങി. 1.25 ലക്ഷം രൂപയാണ് പുതിയ R15 ന്റെ എക്‌സ്‌ഷോറൂം വില. ഡിസൈനിലും എഞ്ചിന്‍ മികവിലും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയാണ് പുതിയ മോട്ടോര്‍സൈക്കിളിന്റെ വരവ്.

പുതിയ യമഹ R15 V3.0 ഇന്ത്യയില്‍; വില 1.25 ലക്ഷം രൂപ

150 സിസി ശ്രേണിയില്‍ പൂര്‍ണ ഫെയറിംഗോടെ എത്തുന്ന ആദ്യ മോട്ടോര്‍സൈക്കിളാണ് പുതിയ യമഹ R15. പുത്തന്‍ 155 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് യമഹ R15 V3.0 മോട്ടോര്‍സൈക്കിളിന്റെ വരവ്.

പുതിയ യമഹ R15 V3.0 ഇന്ത്യയില്‍; വില 1.25 ലക്ഷം രൂപ

19.03 bhp കരുത്തും 15 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. സുഗമമായ ഗിയര്‍ഷിഫ്റ്റിന് വേണ്ടി സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും മോട്ടോര്‍സൈക്കിള്‍ നേടിയിട്ടുണ്ട്.

പുതിയ യമഹ R15 V3.0 ഇന്ത്യയില്‍; വില 1.25 ലക്ഷം രൂപ

എഞ്ചിന്‍ മികവ് വര്‍ധിപ്പിക്കുന്നതിന് യമഹ അവതരിപ്പിച്ച VVA സംവിധാനമാണ് മോട്ടോര്‍സൈക്കിളിന്റെ മറ്റൊരു വിശേഷം. YZF-R1, YZF-R6 സഹോദരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് യമഹ R15 V3.0 മോട്ടോര്‍സൈക്കിളിന്റെ രൂപകല്‍പന.

പുതിയ യമഹ R15 V3.0 ഇന്ത്യയില്‍; വില 1.25 ലക്ഷം രൂപ

പരിഷ്‌കരിച്ച അഗ്രസീവ് ഹെഡ്‌ലാമ്പ്, സ്‌പോര്‍ടി ടെയില്‍ലാമ്പ് എന്നിവ പുതിയ R15 ന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ഏറ്റവും പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് യമഹ R15 ല്‍ ഒരുങ്ങുന്നത്.

പുതിയ യമഹ R15 V3.0 ഇന്ത്യയില്‍; വില 1.25 ലക്ഷം രൂപ

ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പെടെ ഒരുപിടി വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ലഭ്യമാക്കും. മോട്ടോര്‍സൈക്കിളിന്റെ സ്‌പോര്‍ടി ലുക്കിന് പിന്തുണയേക്കുന്നതാണ് പുതിയ മഫ്‌ളര്‍ ഡിസൈന്‍.

പുതിയ യമഹ R15 V3.0 ഇന്ത്യയില്‍; വില 1.25 ലക്ഷം രൂപ

ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും എബിഎസും യമഹ R15 ന് നഷ്ടപ്പെട്ടിട്ടുണ്ട്. റേസിംഗ് ബ്ലൂ, തണ്ടര്‍ ഗ്രേയ് എന്നീ രണ്ടു നിറങ്ങളിലാണ് യമഹ R15 V3.0 ലഭ്യമാവുക.

പുതിയ യമഹ R15 V3.0 ഇന്ത്യയില്‍; വില 1.25 ലക്ഷം രൂപ

നിലവില്‍ കാര്യമായ വെല്ലുവിളികള്‍ ഒന്നും R15 ന് ഇല്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

കൂടുതല്‍... #yamaha #new launch #Auto Expo 2018
English summary
Yamaha YZF-R15 V3.0 Launched At Rs 1.25 Lakh. Read in Malayalam.
Story first published: Wednesday, February 7, 2018, 22:59 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark