3.48 ലക്ഷം രൂപയ്ക്ക് പുതിയ യമഹ R3 ഇന്ത്യയില്‍

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

യമഹ R3 ഇന്ത്യയില്‍ പുറത്തിറങ്ങി. 3.48 ലക്ഷം രൂപയാണ് പുതിയ യമഹ R3 യുടെ എക്‌സ്‌ഷോറൂം വില. മെക്കാനിക്കല്‍ മുഖത്തും ഡിസൈന്‍ മുഖത്തും കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ യമഹ R3 യുടെ വരവ്. കഴിഞ്ഞ വര്‍ഷം ബിഎസ്-IV മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് R3 യെ ഇന്ത്യന്‍ നിരയില്‍ നിന്നും കമ്പനി പിന്‍വലിച്ചത്.

3.48 ലക്ഷം രൂപയ്ക്ക് പുതിയ യമഹ R3 ഇന്ത്യയില്‍

ബിഎസ്-IV എഞ്ചിന്‍, ഡ്യൂവല്‍ ചാനല്‍ എബിഎസ്, പുതിയ ടയറുകള്‍, പുത്തന്‍ ഗ്രാഫിക്‌സ്, പുതിയ നിറങ്ങള്‍; യമഹ R3 യുടെ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു. പഴയ R3 യില്‍ കണ്ട 321 സിസി ഇന്‍-ലൈന്‍ ട്വിന്‍ എഞ്ചിനാണ് പുതിയ മോഡലിലും ഒരുങ്ങിയിരിക്കുന്നത്.

3.48 ലക്ഷം രൂപയ്ക്ക് പുതിയ യമഹ R3 ഇന്ത്യയില്‍

അതേസമയം ബിഎസ്-IV മാനദണ്ഡങ്ങള്‍ പാലിച്ചാണ് എഞ്ചിന്റെ ഒരുക്കം. 10,750 rpm ല്‍ 41 bhp കരുത്തും 9,000 rpm ല്‍ 29.6 Nm torque ഉം ഇന്‍-ലൈന്‍ ട്വിന്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ആറു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ചക്രങ്ങളിലേക്ക് എത്തുക.

3.48 ലക്ഷം രൂപയ്ക്ക് പുതിയ യമഹ R3 ഇന്ത്യയില്‍

സസ്‌പെന്‍ഷനില്‍ ഇക്കുറി കാര്യമായ മാറ്റങ്ങളില്ല. 41 mm കയാബ ഫോര്‍ക്കുകള്‍ മുന്നിലും പ്രീലോഡ് അഡ്ജസ്‌റ്റോടെയുള്ള മോണോഷോക്ക് യൂണറ്റ് പിന്നിലും മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

3.48 ലക്ഷം രൂപയ്ക്ക് പുതിയ യമഹ R3 ഇന്ത്യയില്‍

ബ്രേക്കിംഗിന് വേണ്ടി 298 mm ഡിസ്‌ക് മുന്നില്‍ ഇടംപിടിക്കുമ്പോള്‍, 220 mm ഡിസ്‌കാണ് പിന്നില്‍ ബ്രേക്കിംഗ് കര്‍ത്തവ്യം നിറവേറ്റുന്നത്. എന്തായാലും ആരാധകരുടെ ആവശ്യം ചെവികൊണ്ട യമഹ ഇത്തവണ ഡ്യൂവല്‍ ചാനല്‍ എബിഎസ് ഫീച്ചറിനെ മോട്ടോര്‍സൈക്കിളില്‍ കാഴ്ചവെച്ചിട്ടുണ്ട്.

3.48 ലക്ഷം രൂപയ്ക്ക് പുതിയ യമഹ R3 ഇന്ത്യയില്‍

17 ഇഞ്ച് വീലുകളില്‍ ഒരുങ്ങിയ മെറ്റ്‌സെലര്‍ സ്‌പോര്‍ടെക് M5 ടയറുകളാണ് R3 യില്‍ എടുത്തുപറയേണ്ട മറ്റൊരു വിശേഷം. കോണോട് കോണ്‍ നില്‍ക്കുന്ന ട്വിന്‍-പോഡ് ഹെഡ്‌ലൈറ്റുകള്‍, വലിയ ഫെയറിംഗ്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളുന്നതാണ് പുതിയ യമഹ R3 യുടെ മറ്റു വിശേഷങ്ങള്‍.

3.48 ലക്ഷം രൂപയ്ക്ക് പുതിയ യമഹ R3 ഇന്ത്യയില്‍

കൂളന്റ് താപം, ഡ്യൂവല്‍ ട്രിപ് മീറ്ററുകള്‍, ശരാശരി ഇന്ധനക്ഷമത പോലുള്ള വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ലഭ്യമാക്കും. റേസിംഗ് ബ്ലൂ, മാഗ്മ ബ്ലാക് എന്നീ രണ്ടു പുത്തന്‍ നിറങ്ങളാണ് യമഹ R3 മോട്ടോര്‍സൈക്കിളിന്റെ ആകര്‍ഷണങ്ങളില്‍ പ്രധാനം.

3.48 ലക്ഷം രൂപയ്ക്ക് പുതിയ യമഹ R3 ഇന്ത്യയില്‍

ടിവിഎസ് അപാച്ചെ RR 310, കെടിഎം RC 390 മോഡലുകളാണ് പുതിയ യമഹ R3 യുടെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #yamaha #Auto Expo 2018 #യമഹ
English summary
New Yamaha R3 Launched At Rs 3.48 Lakhs. Read in Malayalam.
Story first published: Sunday, February 11, 2018, 14:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X