യമഹ RD350 കഫെ റേസറായാല്‍

By Dijo Jackson

യമഹ RD350 സ്വന്തമാക്കാന്‍ ഓരോ ടൂ-സ്‌ട്രോക്ക് പ്രേമിയും ഇന്നു കൊതിക്കുകയാണ്. RD350 -യെ വീണ്ടും പുറത്തിറക്കാന്‍ കമ്പനിക്ക് നിവേദനം വരെ സമര്‍പ്പിച്ചിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതു കൊണ്ടു ടൂ-സ്‌ട്രോക്ക് ബൈക്കുകള്‍ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല. ഇക്കാര്യം ആരാധകര്‍ക്കുമറിയാം.

യമഹ RD350 കഫെ റേസറായാല്‍

അതുകൊണ്ടാകണം നിരത്തിലുള്ള യമഹ RD350 -കളെ പിടിച്ചു രൂപംമാറ്റി പുതുമ സൃഷ്ടിക്കാന്‍ ഇവര്‍ താത്പര്യപ്പെടുന്നത്. അടുത്തിടെ കഫെ റേസറായി മാറിയ യമഹ RD350 ബൈക്ക് പ്രേമികളുടെ ശ്രദ്ധ ഒന്നടങ്കം പിടിച്ചുപറ്റുകയാണ്.

യമഹ RD350 കഫെ റേസറായാല്‍

ഡെറാഡൂണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോഡിഫിക്കേഷന്‍ സ്ഥാപനം മോട്ടോ എക്‌സോട്ടിക്കയാണ് മോഡിഫിക്കേഷന് പിന്നില്‍. ബൈക്കിനെ ഇവര്‍ പൂര്‍ണ്ണമായും തിരുത്തിയെഴുതി.

യമഹ RD350 കഫെ റേസറായാല്‍

കൈകൊണ്ട് പൂര്‍ത്തീകരിച്ച ലെതര്‍ സീറ്റ്, ടിയര്‍ ഡ്രോപ്പ് ശൈലി പിന്തുടരുന്ന വലിയ ഇന്ധനടാങ്ക് എന്നിവ മോഡലിന്റെ പ്രത്യേകതകളാണ്. ഷാസി പരിഷ്‌കരിച്ചു കൂടുതല്‍ ദൃഢപ്പെടുത്തി. കസ്റ്റം നിര്‍മ്മിത സ്വിംഗ്ആമാണ് ബൈക്കില്‍.

യമഹ RD350 കഫെ റേസറായാല്‍

തിളക്കമേറിയ നീല നിറവും സ്വര്‍ണ്ണ വരകളും യമഹ RD350 -യ്ക്ക് പതിവിലും ആഢ്യത്തം സമര്‍പ്പിക്കുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടു നിര്‍മ്മിച്ച ഇരട്ട എക്‌സ്‌ഹോസ്റ്റ് സംവിധാനത്തില്‍ എക്‌സ്പാന്‍ഷന്‍ ചേമ്പറും ഒരുങ്ങുന്നുണ്ട്.

യമഹ RD350 കഫെ റേസറായാല്‍

ഇടത്തരം, താഴ്ന്ന ആര്‍പിഎമ്മുകളില്‍ കൂടുതല്‍ ടോര്‍ഖ് ഉത്പാദിപ്പിക്കാന്‍ എക്‌സ്പാന്‍ഷന്‍ ചേമ്പര്‍ സഹായിക്കും. കഫെ റേസറായതിനാല്‍ താഴ്ന്ന ക്ലിപ്-ഓണ്‍ ഹാന്‍ഡില്‍ ബാറുകളാണ് മോഡലില്‍ ഇടംപിടിക്കുന്നത്.

യമഹ RD350 കഫെ റേസറായാല്‍

ചെറിയ ഉരുണ്ട ഹെഡ്‌ലാമ്പും സിംഗിള്‍ പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും RD350 -യുടെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ഇവര്‍ നല്‍കിയിട്ടുള്ളത്. പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്കും.

യമഹ RD350 കഫെ റേസറായാല്‍

നാലു പിസറ്റണ്‍ റേഡിയല്‍ കാലിപ്പറുള്ള വലിയ ഡിസ്‌ക് മുന്നിലും സിംഗിള്‍ ഡിസ്‌ക് പിന്നിലും ബ്രേക്കിംഗ് നിറവേറ്റും. 18 ഇഞ്ച് വയര്‍ സ്‌പോക്ക് അലോയ് വീലുകളിലാണ് ടയറുകളുടെ ഒരുക്കം. കഫെ റേസറായിട്ടു കൂടി വീതിയുള്ള തടിച്ചുരുണ്ട ടയറുകളാണ് മോട്ടോ എക്‌സോട്ടിക്ക ബൈക്കിന് നിശ്ചയിച്ചത്.

യമഹ RD350 കഫെ റേസറായാല്‍

സീറ്റിന് താഴെയാണ് എല്‍ഇഡി ടെയില്‍ലാമ്പും ബാറ്ററി ബോക്‌സും കാണാന്‍ കഴിയുക. റിം, ഹെഡ്‌ലാമ്പ്, എഞ്ചിന്‍ എന്നിവയ്‌ക്കെല്ലാം കറുപ്പാണ് പശ്ചാത്തലം എഞ്ചിന്‍ മുഖത്ത് മാറ്റങ്ങളുണ്ടോയെന്ന കാര്യം മോട്ടോ എക്‌സോട്ടിക്ക വെളിപ്പെടുത്തിയിട്ടില്ല.

യമഹ RD350 കഫെ റേസറായാല്‍

യമഹ RD350 -യിലുള്ള 347 സിസി എയര്‍ കൂള്‍ഡ് ടൂ-സ്‌ട്രോക്ക് പാരലല്‍ ട്വിന്‍ എഞ്ചിന് 30.5 bhp കരുത്തും 32.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Source: Facebook

Most Read Articles

Malayalam
English summary
Modified Yamaha RD350 Café Racer By Moto Exotica. Read in Malayalam.
Story first published: Saturday, July 28, 2018, 10:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X