ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

തങ്ങളുെട പ്രതാപ കാലത്ത് മോട്ടോര്‍സൈക്കിള്‍ എന്ന പദത്തിന് തന്നെ പര്യായമായിരുന്നു ഹീറോഹോണ്ട. ജനഹൃദയങ്ങള്‍ കീഴ്‌പ്പെടുത്തിയ നിരവധി മോഡലുകള്‍ സൃഷ്ടിക്കാന്‍ ഈ ഇന്തോ-ജാപ്പനീസ് കൂട്ടുകെട്ടിന് സാധിച്ചു. ജനശ്രദ്ധ ആകര്‍ഷിച്ച മോഡലുകള്‍ ഉണ്ടാക്കുന്നതിന്റെ ഇടയില്‍ അത്ര ജനപ്രീതി ലഭിക്കാത്തവും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. ആരും അത്രകണ്ട് ശ്രദ്ധിക്കാത പോയ 10 ഹീറോഹോണ്ട മോട്ടോര്‍സൈക്കിളുകള്‍.

ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

1. ഹീറോഹോണ്ട CBZ

സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന ആദ്യ പെര്‍ഫോമന്‍സ് ബൈക്കായിരുന്നു ഹീറോഹോണ്ട CBZ. പള്‍സറാണ് പെര്‍ഫോമെന്‍സ് ബൈക്കുകള്‍ സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ എത്തിച്ച് കൊടുത്തതെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ആദ്യ പള്‍സര്‍ മോഡല്‍ ഇറങ്ങുന്നതിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999 -ലാണ് CBZ പുറത്തിറങ്ങുന്നത്.

ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

12.8 bhp കരുത്തും 12.45 Nm torque ഉം സൃഷ്ടിക്കുന്ന 156.8 സിസി സിംഗിള്‍ സിലണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ്. ഇന്ത്യന്‍ ഇരു ചക്ര വിപണിയില്‍ ആദ്യമായി അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സ് അവതരിപ്പിച്ചതും CBZ -യാണ്.

ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

2. ഹീറോഹോണ്ട അംബീഷന്‍ 135

100 സിസി 150 സിസി ബൈക്കുകള്‍ക്കിടയിലെ വിടവ് നികത്താനായി ഹീറോഹോണ്ട 2002 -ല്‍ പുറത്തിറക്കിയ വാഹനമാണ് ഹീറോഹോണ്ട അംബീഷന്‍ 135. നിലവിലുള്ള 100 സിസി ബൈക്കിനേക്കാള്‍ കൂടുതല്‍ കരുത്തും എന്നാല്‍ അതേ നിലവാരത്തില്‍ മൈലേജും പ്രധാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹീറോഹോണ്ട ഈ വാഹനം പുറത്തിറക്കിയത്. 11 bhp കരുത്തും 10.5 Nm torque ഉം നല്‍കുന്ന 133 സിസി എഞ്ചിനാണ്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിന് നല്‍കിയിരുന്നത്.

ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

3. ഹീറോഹോണ്ട ജോയി

2001 -ല്‍ എന്‍ട്രി ലെവല്‍ വിഭാഗത്തെ ഉന്നം വച്ച് ഹീറോഹോണ്ട പുറത്തിറക്കിയ വാഹനമാണ് ജോയി. ഹീറോഹോണ്ട പുറത്തിറക്കിയ ഏറ്റവും വിലകുറഞ്ഞ വാഹനമാണ് ജോയി. എന്നാല്‍ പ്രതീക്ഷിച്ചയത്ര വില്‍പ്പന വാഹനത്തിനുണ്ടായില്ല. 7.8 bhp കരുത്തും 8 Nm torque ഉം നല്‍കുന്ന 97.2 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

4. ഹീറോഹോണ്ട സ്ലീക്ക്

പേര് സൂചിപ്പിക്കും പോലെ 'സ്ലീക്ക്' വളരെ മെലിഞ്ഞ മോഡലായിരുന്നു വാഹനത്തിന്. ഹീറോഹോണ്ട സിഡി 100 -ന് കൂടുതല്‍ സ്‌പോര്‍ടിയായ പരിവേഷം നല്‍കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയതാണ് സ്ലീക്ക്. 6.8 bhp കരുത്ത് പുറപ്പെടുവിക്കുന്ന 97.2 സിസി സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ്. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിന് നല്‍കിയിരുന്നത്.

ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

5. ഹീറോഹോണ്ട CD ഡോണ്‍

ജോയിക്ക് ശേഷം 2003 -ല്‍ വീണ്ടും എന്‍ട്രി ലെവല്‍ തലത്തില്‍ പുറത്തിറങ്ങിയ വാഹനമാണ് ഹീറോഹോണ്ട സിഡി ഡോണ്‍. സിഡി 100 SS -ല്‍ നിന്ന് കടമെടുത്ത അതേ 97.2 സിസി എയര്‍ കൂള്‍ഡ് എഞ്ചിനായിരുന്നു വാഹനത്തില്‍. 7.5 bhp കരുത്തും 8.04 Nm torque ഉം വാഹനം പ്രധാനം ചെയ്തിരുന്നു.

ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

6. ഹീറോഹോണ്ട ഹങ്ക്

2007 -ലാണ് ഹീറോഹോണ്ട ഹങ്ക് പുറത്തിറക്കിയത്. വാഹനത്തിന്റെ വലുപ്പമേറിയ ബോഡി പാനലുകള്‍ കൊണ്ടാണ് വാഹനത്തിന് ഹങ്ക് എന്ന് പേര് നല്‍കിയത്. മൈലേജും പെര്‍ഫോമെന്‍സും കൂട്ടുന്നതിനായി അഡ്വാന്‍സ്ഡ് ടമ്പിള്‍ ഫ്‌ളോ ഇന്‍ഡക്ഷന്‍ സാങ്കേതികവിദ്യ (ATFT) വാഹനത്തില്‍ അവതരിപ്പിച്ചിരുന്നു. 14.4 bhp കരുത്തും 12.8 Nm torque ഉം നല്‍കുന്ന 149.2 സിസി എഞ്ചിനാണ് വാഹനത്തിന് നല്‍കിയിരുന്നത്.

ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

7. ഹീറോഹോണ്ട സ്ട്രീറ്റ്

1997 -ല്‍ വളരെ ജനപ്രിയമായ ബജാജ് M-80 -ക്ക് എതിരാളിയായി പുറത്തിറക്കിയ സ്റ്റെപ്പ് ത്രൂ സ്‌കൂട്ടറായിരുന്നു ഹീറോഹോണ്ട സ്ട്രീറ്റ്. 6.5 bhp കരുത്ത് പുറപ്പെടുവിക്കുന്ന 97.2 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന്.

ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

8. ഹീറോ ഇഗ്നൈറ്റര്‍

ഹീറോയും ഹോണ്ടയും വേര്‍ പിരിഞ്ഞ് ഇന്ത്യന്‍ വിപണിയില്‍ തനിയെ വില്‍പ്പന ആരംഭിച്ചതിന് ശേഷം പുറത്തിരക്കിയ വാഹനമാണ് ഹീറോ ഇഗ്നൈറ്റര്‍. ഹീറോ ഹോണ്ട CBF സ്റ്റണ്ണറിന്റെ റീബാഡ്ജ്ഡ് പതിപ്പാണ് ഇഗ്നൈറ്റര്‍. 11 bhp കരുത്തും 11 Nm torque ഉം നല്‍കുന്ന 124.7 സിസി എഞ്ചിനാണ് വാഹനത്തന്.

ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

9. ഹീറോ സ്‌പ്ലെണ്ടര്‍ പ്രോ ക്ലാസിക്ക്

ലോകത്തിലെ തന്നെ ഏറ്റവും വില്‍ക്കപ്പെടുന്ന ബൈക്കാണ് സ്‌പ്ലെണ്ടര്‍. കാലങ്ങളായി സ്‌പ്ലെണ്ടറിന്റെ പല പരിഷ്‌കരിച്ച പതിപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അതിലൊന്നാണ് ഹീറോ സ്‌പ്ലെണ്ടര്‍ പ്രോ ക്ലാസിക്ക്. വിപണിയിലെ ഏറ്റവും വിലകുറഞ്ഞ കഫേ റേസറായിരുന്നു സ്‌പ്ലെണ്ടര്‍ പ്രോ ക്ലാസിക്ക്. 8.4 bhp കരുത്ത് നല്‍കുന്ന 97.2 സിസി സിലണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിനുള്ളത്.

ജനങ്ങള്‍ മറന്ന് തുടങ്ങിയ 10 ഹീറോ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍

10. ഹീറോഹോണ്ട CD 100

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച ബൈക്കാണിത്. ഹീറോഹോണ്ട കൂട്ടുകെട്ടില്‍ പിറന്ന ആദ്യ വാഹനവുമാണിത്. സൈന്യത്തിന് വരെ ഈ ബൈക്ക് നല്‍കിയിരുന്നു. 7.5 bhp കരുത്തും 7.16 Nm torque ഉം പുറപ്പെടുവിക്കുന്ന 97 സിസി എഞ്ചിനാണ് വാഹനത്തിന്. 80 km മൈലേജും വാഹനം നല്‍കിയിരുന്നു.

Most Read Articles

Malayalam
English summary
10 Forgotten Hero Honda Motorcycles in India. Read More Malayalam.
Story first published: Monday, July 8, 2019, 20:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X