മറവിയുടെ മാറാല പിടിച്ച 10 യമഹ ബൈക്കുകൾ

രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഇരുചക്ര വാഹനനിര്‍മ്മാതാക്കളില്‍ ഒന്നാണ് യമഹ. എന്നും ബൈക്ക് പ്രേമികള്‍ക്ക് ഹരമായിരുന്നു യമഹ വാഹനങ്ങള്‍. RD350, RX100, അടുത്തിടെ ഇറങ്ങിയ R15 എല്ലാം തന്നെ റൈഡിങ്ങില്‍ പരമാവധി ഉല്ലാസം പകരുന്നവയാണ്. ഒരു കാലത്ത് കോളജ് ക്യമ്പസ് അടക്കി വാണ യമഹ RX100 യുവാക്കളുടെ ഹരമായിരുന്നു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ നിരവധി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട് അവയില്‍ എല്ലാ മോഡലുകള്‍ക്കും ജനഹൃദയങ്ങളില്‍ ഒരേ സ്ഥാനമല്ല ലഭിച്ചത്. കാലങ്ങള്‍ കഴിഞ്ഞ് ആളുകള്‍ മറന്ന് തുടങ്ങിയിരിക്കുന്ന 10 യമഹ ബൈക്കുകളെ പരിചയപ്പെടുത്താം.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

1. RD350

ഈ ബൈക്കിനെ കുറിച്ച് യാതൊരുവിധ മുഖവരയും കൊടുക്കേണ്ടതില്ല. സ്വന്തമായി ഒരു വ്യക്തിത്ത്വമുള്ള വാഹനമാണിത്. ഇന്ത്യന്‍ നിരത്തുകളിലെ മറ്റൊരു ഇതിഹാസമായി മാറിയ മാരുതി 800 -നോടൊപ്പമായിരുന്നു RD350 ഇന്ത്യയില്‍ അവതരിച്ചത്. 1983 -ലാണ് ഇരു വാഹനനങ്ങളും പുറത്തിറങ്ങിയത്. എല്ലാവരും രാജ്ദൂത് 350 എന്ന് പേരാണ് RD350 -യുടെ പൂര്‍ണ്ണ രൂപമായി കണക്കാക്കുന്നത്. എന്നാല്‍ RD -യുടെ പൂര്‍ണ്ണ രൂപം റേസ് ഡെവലപ്പര്‍ സീരീസ് എന്നാണ്.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

30.5 bhp കരുത്തും 32 Nm torque ഉം നല്‍കുന്ന 347 സിസി എയര്‍ കൂള്‍ഡ്, torque ഇന്‍ഡക്ഷന്‍ പാരലല്‍ ട്വിന്‍ എഞ്ചിനാണ് വാഹനത്തില്‍. 0-100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കേവലം ഏഴ് സെക്കന്‍ഡുകള്‍ കൊണ്ട് RD350 -ക്ക് സാധിക്കും. മണിക്കൂറില്‍ 150 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ജനങ്ങളുടെ മനസില്‍ നിന്ന് മാഞ്ഞുതുടങ്ങിയ ഈ രൂപം വീണ്ടു ഒന്ന് പൊടി തട്ടിയെടുത്തത് 2014 -ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയിലെ ദുല്‍ര്‍ സല്‍മാന്‍ അവതരിപ്പിച്ച അജു എന്ന കഥാ പാത്രമാണ്. തന്റെ കുസൃതിക്കും കറക്കത്തിനുമെല്ലാം അജു കൊണ്ട് നടക്കുന്നത് ഒരു നീല RD350 -യാണ്.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

2. RXZ

വളരെയധികം ജനപ്രീതി ആര്‍ജിച്ചതും യുവാക്കളുടെ ഇഷ്ടവാനവുമായി മാറിയ RX100 -ന്റെ പിന്തുടര്‍ച്ചക്കാരനാണ് RXZ. 1997 -ലാണ് വാഹനം പുറത്തിറങ്ങുന്നത്. അന്നുണ്ടായിരുന്ന RX100 ക്ലാസിക്ക് ശൈലിയില്‍ നിന്ന് വിയത്യാസം വരുത്തി ഒരു മോഡേണ്‍ ഡിസൈനിലാണ് വാഹനത്തെ യമഹ അവതരിപ്പിച്ചത്. RX135, RX-G എന്നിവയ്ക്ക് കരുത്ത് നല്‍കിയിരുന്ന അതേ 132 സിസി, ടൂ സ്റ്റ്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തില്‍ യമഹ നല്‍കിയിരിക്കുന്നത്. 16 bhp കരുത്തും 12 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

മണിക്കൂറില്‍ 120 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. മുന്‍ വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രെയിക്കുകളുമാണ് RXZ -ന് കമ്പനി നല്‍കിയിരിക്കുന്നത്. 2015 -ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രമാണ് നാളുകള്‍ക്ക് ശേഷം RXZ -നെ ജനങ്ങളുെട മുമ്പില്‍ എത്തിച്ചത്. ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച നായ കഥാപാത്രം ജോര്‍ജ് കോളജില്‍ ചെത്തിയടിക്കുന്നതും മലര്‍ ടീച്ചറിനെ കാണാന്‍ പോകുന്നതുമെല്ലാം വെള്ള RXZ -ലാണ്.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

3. YBX

1998 -ല്‍ യമഹ പുറത്തിറക്കിയ പ്രീമിയം കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് YBX. 11 bhp കരുത്തും 10.4 Nm torque ഉം സൃഷ്ടിക്കുന്ന 123.7 സിസി സിംഗിള്‍ സിലണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന്. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് YBX -ന് യമഹ നല്‍കിയിരുന്നത്.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

4. YD125

ടൂ സ്‌ട്രോക്ക് കാലഘട്ടത്തിന് ശേഷം നാല് സ്‌ട്രോക്ക് കമ്മ്യൂട്ടര്‍ വിഭാഗം പിടിച്ചെടുക്കുന്നതിന് യമഹ പുറത്തിറക്കിയ വാഹനമാണ് YD125. യമഹ YBX -ന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. 10.85 bhp കരുത്ത് പുറപ്പെടുവിക്കുന്ന 123.7 സിസി നാല് സ്‌ട്രോക്ക് എഞ്ചിനാണ് വാഹനത്തില്‍. മുന്‍ ഡിസ്‌ക്ക് ബ്രേക്കുളോടൊപ്പം വന്ന YD125 വിപണിയില്‍ അത്ര വിജയം കൈവരിക്കാനായില്ല.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

5. ഫേസര്‍ 125

ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി അവതരിച്ച ഫേസര്‍ മോഡല്‍ ഇതാണ്. എക്‌സിക്ക്യൂട്ടീവ് കമ്മ്യൂട്ടര്‍ ബൈക്കായി അവതരിപ്പിച്ച ഫേസര്‍ 125 -നെ വ്യത്യസ്ഥമാക്കിയത് ഹെഡ്‌ലാമ്പുകളുടെ ഡിസൈനാണ്. 10.8 bhp കരുത്തും 10.4 Nm torque ഉം സൃഷ്ടിക്കുന്ന 123.7 സിസി നാല് സ്‌ട്രോക്ക് എഞ്ചിനാണ് വാഹനത്തിലുള്ളത്.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

6. എന്റൈസര്‍

കൈയ്യിലൊതുങ്ങുന്ന ക്രൂയിസര്‍ ബൈക്കുകളുടെ ലോകം ഇന്ത്യക്കാര്‍ക്ക് തുറന്ന് കാണിച്ച വാഹനമാണ് എന്റൈസര്‍. 2000 -ന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ വാഹനത്തിന്റെ സ്റ്റൈലിഷ് ലുക്കും ആകര്‍ഷകമായ വിലയും എന്റൈസറിന് ഏറെ ആരാധകരെ സംബാധിച്ചു.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

11 bhp കരുത്തും 10.4 Nm torque ഉം നല്‍കുന്ന 123.7 സിസി എഞ്ചിനാണ് വാഹനത്തില്‍. 2004 -ല്‍ പുറത്തിറങ്ങിയ 4 ദി പീപ്പിള്‍ എന്ന ചിത്രത്തില്‍ വാഹനം നന്നായി തിളങ്ങിയിരുന്നു. ചോരത്തിളപ്പുള്ള യുവത്വത്തിന്റെ പ്രതീകമായിരുന്നു ചിത്രത്തില്‍ എന്റൈസര്‍.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

7. ക്രക്ക്‌സ്

കമ്മ്യൂട്ടര്‍ വിഭാഗത്തില്‍ കണ്ണുവച്ച് യമഹ പുറത്തിറക്കിയ മറ്റൊരു ബൈക്കാണ് ക്രക്ക്‌സ്. വിപണിയിലുണ്ടായിരുന്ന ബജാജ് CT100 -ന്റെ ജനപ്രീതി വളരെയെളുപ്പം പിടിച്ചുപറ്റാന്‍ ക്രക്കസിന് സാധിച്ചു. 7.6 bhp കരുത്തും 7.5 Nm torque ഉം പ്രധാനം ചെയ്യുന്ന 105.6 സിസി എയര്‍ കൂള്‍ഡ് നാല് സ്‌ട്രോക്ക് എഞ്ചിനാണ്. വാഹനത്തിന് 80 കിലോമീറ്റര്‍ മൈലേജും 93 കിലോമീറ്റര്‍ പരമാവധി വേഗതയുമാണ് വാഹനം നല്‍കുന്നത്.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

8. ക്രക്ക്‌സ് ആര്‍

വിപണിയിലെ ക്രക്ക്‌സിന്റെ വിജയത്തിന് ശേഷം വാഹനത്തിന് ഒരു പ്രീമിയം വകഭേതം കൊണ്ടുവരാനുള്ള യമഹയുടെ ശ്രമമാണ് ക്രക്ക്‌സ് ആര്‍. പുതിയ ഹെഡ്‌ലാമ്പ് ഫെയറിങും, ഗ്രാഫിക്‌സുകളും വാഹനത്തിന് നല്‍കി. ക്രക്ക്‌സിലെ അതേ 105.6 സിസി എഞ്ചിന്‍ തന്നെയായിരുന്നു ക്രക്കസ് ആറിനും.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

9. ലിബെറോ

യുവതലമുറയെ ഉന്നംവയ്ച്ച് യമഹ പുറത്തിറക്കിയ എന്‍ട്രി ലെവല്‍ ബൈക്കാണ് ലിബെറോ. അലോയി വീലുകഴും, ബിക്കിനി ഫെയറിങും, ട്രെന്റി ഗ്രാഫിസ്സുകളും വാഹനത്തിന് യമഹ നല്‍കിയിരുന്നു. 7.6 bhp കരുത്തും 7.8 Nm torque ഉം പുറപ്പെടുവിക്കുന്ന് 105.6 സിസി നാല് സ്‌ട്രോക്ക് എഞ്ചിനാണ് വാഹനത്തില്‍. നാല് സ്പീഡ് ഗിയര്‍ബോക്‌സില്‍ എത്തിയിരുന്ന ലിബെറോക്ക് 65 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറഞ്ഞിരുന്നത്.

മറവിയുെട മാറാല പിടിച്ച 10 യമഹ മോട്ടോര്‍സൈക്കിളുകള്‍

10 ആല്‍ബ

ബജാജിന്റെയും ഹീറോയുടേയുമുള്‍പ്പടെ എന്‍ട്രി ലെവല്‍ വിഭാഗത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ യമഹ പുറത്തിറക്കിയ ബൈക്കാണ് ആല്‍ബ. 7.6 bhp കരുത്തും 7.85 Nm torque ഉം നല്‍കുന്ന 106 സിസി എഞ്ചിനായിരുന്നു വാഹനത്തിന്. ഇലക്ട്രിക്ക് സ്റ്റാര്‍ട്ട്, ബിക്കിനി ഫെയറിങ്, അലോയി വീലുകള്‍ എന്നിവ യമഹ ആല്‍ബയ്ക്ക് നല്‍കിയിരുന്നു.

Image Source: 1, 2, 3, 4

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha #evergreen
English summary
10 Yamaha Motorcycles forgotten by people. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X