കൂടുതല്‍ കരുത്തോടെ 2019 ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

2019 ബജാജ് ഡോമിനാര്‍ 400 -ന് ഇനിയേറെ കാത്തിരിപ്പില്ല. ബജാജ് ഡീലര്‍ഷിപ്പുകള്‍ പുതിയ ഡോമിനാറിനുള്ള ബുക്കിംഗ് തുടങ്ങി. കഴിഞ്ഞമാസം നാമമാത്രമായ ഡോമിനാര്‍ യൂണിറ്റുകളാണ് ബജാജ് കയറ്റി അയച്ചത്. ഔദ്യോഗിക വരവ് ഉടനുണ്ടാകുമെന്ന ശക്തമായ സൂചനയാണിത്. മുന്‍മോഡലിനെ അപേക്ഷിച്ച് 2019 ഡോമിനാര്‍ പതിപ്പ് കൂടുതല്‍ കരുത്തും ടോര്‍ഖും കുറിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡോമിനാറിലെ പുതിയ DOHC എഞ്ചിന്‍ കൂടുതല്‍ കരുത്തുത്പാദനം ഉറപ്പുവരുത്തും.

കൂടുതല്‍ കരുത്തോടെ 2019 ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

നിലവില്‍ നാലു വാല്‍വുകളുള്ള സിംഗിള്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റാണ് ഡോമിനാര്‍ ഉപയോഗിക്കുന്നത്. ഇക്കുറി ട്രിപ്പിള്‍ സ്പാര്‍ക്ക് ഡിസൈന്‍ ഉള്‍ക്കൊള്ളുന്ന വലിയ ഹെഡായിരിക്കും ഡോമിനാറില്‍. ഇരട്ട ഓവര്‍ഹെഡ് കാംഷാറ്റുകളും എഞ്ചിനിലുണ്ട്. ഇതോടെ കെടിഎം 390 ഡ്യൂക്ക് എഞ്ചിനുമായി 2019 ഡോമിനാര്‍ കൂടുതല്‍ സാമ്യത പുലര്‍ത്തും.

കൂടുതല്‍ കരുത്തോടെ 2019 ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

44 bhp കരുത്തും 37 Nm torque ഉം സൃഷ്ടിക്കാന്‍ 390 ഡ്യൂക്ക് എഞ്ചിന്‍ സാധിക്കും. ഇതേ എഞ്ചിന്‍ പങ്കിടുന്ന, എന്നാല്‍ സിംഗിള്‍ ഓവര്‍ഹെഡ് കാംഷാറ്റുള്ള ഡോമിനാര്‍ 35 bhp കരുത്തും 35 Nm torque -മാണ് ഇതുവരെ അവകാശപ്പെട്ടത്. പുതിയ എഞ്ചിന്‍ ഹെഡുള്ള 2019 ഡോമിനാര്‍ കൂടുതല്‍ കരുത്തുത്പാദനം കുറിക്കും. എഞ്ചിന് പുറമെ ഘടകങ്ങളിലും പ്രീമിയം പരിഷ്‌കാരങ്ങള്‍ നേടിയാണ് പുത്തന്‍ ഡോമിനാര്‍ വില്‍പ്പനയ്ക്ക് വരിക.

കൂടുതല്‍ കരുത്തോടെ 2019 ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും ഇരട്ട ബാരല്‍ എക്‌സ്‌ഹോസ്റ്റ് ഡിസൈനും ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും. മിററുകളുടെ ഘടയില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചു. വലിയ റേഡിയേറ്റര്‍ ഇക്കുറി ഡോമിനാറിലുണ്ട്. എഞ്ചിന് കവചമൊരുക്കുന്ന ബെല്ലി പാനിലും പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കാം.

കൂടുതല്‍ കരുത്തോടെ 2019 ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

നിലവില്‍ 1.63 ലക്ഷം രൂപയാണ് ഇരട്ട ചാനല്‍ എബിഎസുള്ള ഡോമിനാര്‍ പതിപ്പിന് വിപണിയില്‍ വില. 2019 ഡോമിനാര്‍ പതിപ്പില്‍ ചെറിയ വിലവര്‍ധനവ് എന്തായാലും ഒരുങ്ങും. പതിനായിരം രൂപ വരെ ബൈക്കിന് വില കൂടുമെന്ന് സൂചനയുണ്ട്.

കൂടുതല്‍ കരുത്തോടെ 2019 ബജാജ് ഡോമിനാര്‍, ബുക്കിംഗ് തുടങ്ങി

ഏപ്രിലില്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുന്നത് മാനിച്ച് നിരയില്‍ നിന്നും എബിഎസില്ലാത്ത ഡോമിനാര്‍ പതിപ്പിനെ കമ്പനി പൂർണ്ണമായും പിൻവലിക്കും. ബജാജിന്റെ ഏറ്റവും വിലകൂടിയ ബൈക്കെന്ന വിശേഷണത്തോടെയാണ് ഡോമിനാര്‍ വില്‍പ്പനയ്ക്ക് വരുന്നത്.

റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണിയാണ് ഡോമിനാര്‍ ലക്ഷ്യമിടുന്നതെങ്കിലും ഇതുവരെ വില്‍പ്പനയില്‍ കാര്യമായ നേട്ടം കൊയ്യാന്‍ ബൈക്കിന് കഴിഞ്ഞിട്ടില്ല. പ്രതിമാസം 1,000-1,500 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന മാത്രമെ ഡോമിനാറിനുള്ളൂ. എന്തായാലും നവീകരിച്ച 2019 പതിപ്പ് ഡോമിനാറിന്റെ പ്രചാരം കൂട്ടുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Source: ZigWheels

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
2019 Bajaj Dominar 400 Engine Details Out. Read in Malayalam.
Story first published: Saturday, February 9, 2019, 16:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X