ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയില്‍ കയറിക്കൂടുക ചില്ലറ കാര്യമല്ല. കാരണം അന്നും ഇന്നും ഈ ലോകത്ത് രണ്ടു പേരുകളാണ് മുഴങ്ങിക്കേള്‍ക്കുന്നത് - ഹോണ്ടയും ഹീറോയും. വിപണി കുറിക്കുന്ന ആകെ വില്‍പ്പനയില്‍ അന്‍പതു ശതമാനവും ഈ രണ്ടു കമ്പനികളും കൈയ്യേറുമ്പോള്‍ ബാക്കിയുള്ളവര്‍ കാഴ്ച്ചക്കാരായി നില്‍ക്കേണ്ട സ്ഥിതിവിശേഷം.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

സ്‌കൂട്ടറുകളുടെ വില്‍പ്പനയിലാണ് ഹോണ്ടയ്ക്ക് മുന്‍തൂക്കം. ബൈക്കുകളുടെ വിപണിയില്‍ രാജാവായി വിലസുന്നത് ഹീറോയും. ഓരോ മാസത്തെയും വില്‍പ്പനകണക്കുകള്‍ പുറത്തുവരുമ്പോള്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ ആക്ടിവയും സ്‌പ്ലെന്‍ഡറും HF ഡീലക്‌സും കൂടിയാണ് പങ്കിടാറ്.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

ഈ മൂന്നു മോഡലുകളും ചേര്‍ന്നുമാത്രം ആറു ലക്ഷത്തോളം യൂണിറ്റുകളുടെ വില്‍പ്പന ഓരോ മാസവും കുറിക്കുന്നു. ഫലമോ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വലിയ സ്വപ്‌നങ്ങളുമായി കടന്നുവന്ന ഒട്ടനവധി ബൈക്കുകള്‍ ഈ അപ്രമാദിത്വത്തിന് മുന്നില്‍ ചിറകറ്റ് വീണു. ഈ അവസരത്തില്‍ ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍ ഇവിടെ പരിശോധിക്കാം.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

കവസാക്കി Z250

പോക്കറ്റിലൊതുങ്ങുന്ന വിലയ്‌ക്കൊരു ബൈക്ക് - ഇന്ത്യയില്‍ Z250 ഹിറ്റാവുമെന്ന എല്ലാ പ്രതീക്ഷയും കവസാക്കിയ്ക്കുണ്ടായിരുന്നു. 2014 -ലാണ് കവസാക്കി Z250 വിപണിയില്‍ എത്തിയത്. മുതിര്‍ന്ന Z800, Z1000 ബൈക്കുകളുടെ പ്രഭാവം Z250 -യുടെ മോഡി കൂട്ടി. നിഞ്ച 250 -യുടെ 249 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ കടമെടുത്താണ് Z250 വിപണിയിലെത്തിയത്.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

2.99 ലക്ഷം രൂപയ്ക്ക് അവതരിച്ച Z250 -യ്ക്ക് പക്ഷെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായില്ല. എതിരാളിയായ കെടിഎം 390 ഡ്യൂക്ക് വിലയിലും കരുത്തിലും കവസാക്കി Z250 -യെ തോല്‍പ്പിച്ചു. വില്‍പ്പനയ്‌ക്കെത്തിയ ആദ്യവര്‍ഷം ആകെ 120 Z250 യൂണിറ്റുകള്‍ മാത്രമേ വിറ്റുപോയുള്ളൂ.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

2017-18 സാമ്പത്തിക വര്‍ഷമായപ്പോഴേക്കും വില്‍പ്പന 38 യൂണിറ്റിലേക്ക് ചുരുങ്ങി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ രണ്ടു Z250 മോഡലുകള്‍ മാത്രമാണ് കവസാക്കി വിറ്റത്. Z250 നിരയില്‍ ഇനിയും തുടര്‍ന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ കവസാക്കി ഒടുവില്‍ കഴിഞ്ഞ ജൂണില്‍ ബൈക്കിനെ പൂര്‍ണ്ണമായി നിര്‍ത്തി.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

സുസുക്കി ഇനസൂമ

3.1 ലക്ഷം രൂപയ്ക്ക് ഇനസൂമയെ സുസുക്കി കൊണ്ടുവന്നപ്പോഴേ വിപണി തിരിച്ചറിഞ്ഞു, ഈ ബൈക്ക് അധികകാലമുണ്ടാവില്ലെന്ന്. പഴഞ്ചന്‍ ഭാവവും ഉയര്‍ന്ന വിലയും ഇനസൂമയുടെ വാരിക്കുഴിയായി മാറി. ലിക്വിഡ് കൂളിങ് ശേഷിയുള്ള 248 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിനായിരുന്നു ബൈക്കില്‍. പക്ഷെ എഞ്ചിന്‍ മികവുകൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ ഇനസൂമയ്ക്കായില്ല.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

പിന്നീട് 2.31 ലക്ഷം രൂപയായി ബൈക്കിന്റെ വില വെട്ടിക്കുറച്ചെങ്കിലും ഇനസൂമ മത്സരത്തില്‍ നിന്നും ഏറെക്കുറെ പുറത്തായ മട്ടായിരുന്നു. രണ്ടരവര്‍ഷംകൊണ്ട് ആകെ 232 യൂണിറ്റുകളുടെ വില്‍പ്പനയാണ് സുസുക്കി ഇനസൂമ കുറിച്ചത്. 2015 മെയ്യില്‍ ബൈക്കിനെ കമ്പനി പിന്‍വലിച്ചു.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

ഹീറോ ഇംപള്‍സ്

ഹോണ്ടയുമായി വേര്‍പിരിഞ്ഞ ശേഷം അഡ്വഞ്ചര്‍ ബൈക്ക് ലോകത്ത് ഹീറോ നടത്തിയ പരീക്ഷണമായിരുന്നു ഇംപള്‍സ്. 2011 ഓഗസ്റ്റില്‍ ലണ്ടനില്‍ വെച്ച് ഇംപള്‍സിനെ ഹീറോ ആദ്യമായി അവതരിപ്പിച്ചു. അതേവര്‍ഷം ഒക്ടോബറില്‍ ബൈക്ക് ഇന്ത്യയിലെത്തി. 66,800 രൂപയായിരുന്നു ഹീറോ ഇംപള്‍സിന്റെ വില.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

തെക്കെ അമേരിക്കന്‍ വിപണിയില്‍ കമ്പനി വില്‍ക്കുന്ന ഓഫ്‌റോഡ് ബൈക്ക് - NXR ബ്രോസിനെ ആധാരമാക്കിയാണ് ഇംപള്‍സ് ഒരുങ്ങിയത്. ബൈക്കിന് പോരായ്മകളുണ്ടായിരുന്നില്ല. പക്ഷെ കാലംതെറ്റിയാണ് ബൈക്ക് ഇങ്ങെത്തിയതെന്നുമാത്രം. ഓഫ്‌റോഡ് അഡ്വഞ്ചര്‍ ബൈക്കായി എത്തിയ ഇംപള്‍സിന് ഉപഭോക്താക്കളെ ആകര്‍ഷിക്കാനായില്ല.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

ഒപ്പം 149 സിസി എഞ്ചിന്റെ പരിമിതികളും ഇംപള്‍സിന് വിനയായി. 2016 ഓടെ ഇംപള്‍സിന്റെ ഉത്പാദനം നിര്‍ത്തിയ കമ്പനി 2017 മാര്‍ച്ചില്‍ ബൈക്കിനെ ഔദ്യോഗികമായി പിന്‍വലിച്ചു. ഇപ്പോള്‍ നിരയിലുള്ള എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200T ബൈക്കുകള്‍ ഇംപള്‍സിന്റെ പിന്‍തലമുറക്കാരാണ്.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

ബജാജ് V15

ദേശീയത മുറുക്കെപ്പിടിച്ച് ബൈക്ക് വില്‍ക്കാന്‍ ശ്രമിച്ചതായിരുന്നു ബജാജ്. പക്ഷെ നടന്നില്ല. ഒരുകാലത്ത് ഇന്ത്യന്‍ നാവിക സേന ഉപയോഗിച്ചിരുന്ന വിമാനവാഹിനിക്കപ്പല്‍ — INS വിക്രാന്തിന്റെ ലോഹഭാഗങ്ങള്‍ ഉരുക്കി നിര്‍മ്മിച്ച ബൈക്കായാണ് ബജാജ് V15 വിപണിയിലെത്തിയത്. തുടക്കകാലത്ത് ബൈക്ക് ഏറെ ശ്രദ്ധനേടി.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

61,999 രൂപയായിരുന്നു മോഡലിന് വില. ബൈക്കിലെ 149.5 സിസി DTS-I എഞ്ചിന്‍ 12 bhp കരുത്തും 12.7 Nm torque -മാണ് പരമാവധി അവകാശപ്പെട്ടത്. എന്നാല്‍ ബജാജ് V15 -ന് പകിട്ടു നഷ്ടപ്പെടാന്‍ ഏറെ സമയം വേണ്ടിവന്നില്ല. അകാരണമായി വില്‍പ്പന നിലംപതിച്ചപ്പോള്‍ V15 -ന്റെ കരുത്തുകൂടിയ പതിപ്പിനെ അവതരിപ്പിച്ച് പ്രചാരം കൂട്ടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പിടിമുറുക്കിയതോടെ ബജാജ് V15 -നെ കമ്പനി പൂര്‍ണ്ണമായും നിര്‍ത്തി.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

സുസുക്കി ബാന്‍ഡിറ്റ്

രാജ്യാന്തര വിപണിയിലെ താരത്തിളക്കം കണ്ടാണ് ബാന്‍ഡിറ്റിനെ ഇന്ത്യയിലും പരീക്ഷിക്കാമെന്ന് സുസുക്കി തീരുമാനിച്ചത്. ഒഴുക്കാര്‍ന്ന കരുത്ത്. അതിശയിപ്പിക്കുന്ന നിയന്ത്രണ മികവ്, സുഖകരമായ റൈഡിങ് പൊസിഷന്‍ - സുസുക്കി ബാന്‍ഡിറ്റില്‍ വിജയമന്ത്രങ്ങളെല്ലാം കിറുകൃത്യമായിരുന്നു.

ഇന്ത്യയില്‍ പരാജയപ്പെട്ട അഞ്ചു ബൈക്കുകള്‍

98 bhp കരുത്തും 108 Nm torque ഉം സൃഷ്ടിക്കുന്ന ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ DOHC എഞ്ചിനാണ് ഇന്ത്യയിലെത്തിയ സുസുക്കി ബാന്‍ഡിറ്റ് 1250S -ല്‍ തുടിച്ചത്. പക്ഷെ ബൈക്കിന് 254 കിലോ ഭാരമുണ്ടെന്നറിഞ്ഞതോടെ പലരും രണ്ടാമതൊന്ന് ആലോചിച്ചു. ഒപ്പം എട്ടരലക്ഷം രൂപ ഷോറൂം വിലയും സുസുക്കി ബാന്‍ഡിറ്റിന് വിനയായി.

Most Read Articles

Malayalam
English summary
5 Floped Bikes In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X