സ്‌കൂട്ടറുകള്‍ക്ക് വില കുറച്ച്, വാറന്റി കൂട്ടി ഏഥര്‍

FAME II സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഏഥര്‍ 450 ഇലക്ട്രിക് സ്‌കൂട്ടറിന് വില കുറഞ്ഞു. 1.28 ലക്ഷം രൂപ വിലയുണ്ടായിരുന്ന ഏഥര്‍ 450, ഇനി 1.23 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വരും. 22,000 രൂപയില്‍ നിന്നും 27,000 രൂപയായാണ് സ്‌കൂട്ടറിന്റെ FAME II സബ്‌സിഡി നിരക്കുയര്‍ന്നത്.

സ്‌കൂട്ടറുകള്‍ക്ക് വില കുറച്ച്, വാറന്റി കൂട്ടി ഏഥര്‍

നേരത്തെ FAME II സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത് മുന്‍നിര്‍ത്തി ഏഥര്‍ 450 സ്‌കൂട്ടറുകളുടെ വിതരണം കമ്പനി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതുവഴി പുതുക്കിയ സബ്‌സിഡി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കമ്പനിക്ക് സാധിക്കും. നിലവില്‍ 1,23,230 രൂപയാണ് ഏഥര്‍ 450 സ്‌കൂട്ടറിന്റെ ഓണ്‍റോഡ് വില.

സ്‌കൂട്ടറുകള്‍ക്ക് വില കുറച്ച്, വാറന്റി കൂട്ടി ഏഥര്‍

ഏഥര്‍ നിരയില്‍ 340 ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടിയുണ്ടെങ്കിലും മോഡലിന് FAME II സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാനിരിക്കുന്നതേയുള്ളൂ. 1.13 ലക്ഷം രൂപയ്ക്കാണ് ഏഥര്‍ 340 ഷോറൂമില്‍ അണിനിരക്കുന്നത്. എന്നാല്‍ FAME II സര്‍ട്ടിഫിക്കേഷന്‍ നേടിയാല്‍ മോഡലിന് വില അയ്യായിരം രൂപ കുറയും.

സ്‌കൂട്ടറുകള്‍ക്ക് വില കുറച്ച്, വാറന്റി കൂട്ടി ഏഥര്‍

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് FAME II സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഏതാനും നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗം മോഡല്‍ രേഖപ്പെടുത്തണം. ഒറ്റ ചാര്‍ജില്‍ കുറഞ്ഞത് 80 കിലോമീറ്റര്‍ ദൂരമെങ്കിലും സ്‌കൂട്ടര്‍ ഓടണം. സ്‌കൂട്ടറിന്റെ നിര്‍മ്മാണത്തില്‍ കുറഞ്ഞത് 50 ശതമാനം പ്രാദേശികമായി സമാഹരിച്ച ഘടകങ്ങള്‍ ഉപയോഗിക്കണം.

സ്‌കൂട്ടറുകള്‍ക്ക് വില കുറച്ച്, വാറന്റി കൂട്ടി ഏഥര്‍

ഈ നിബന്ധനകളെല്ലാം ഏഥര്‍ 450 പാലിക്കുന്നുണ്ട്. ഒറ്റ ചാര്‍ജില്‍ 55 മുതല്‍ 75 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ സ്‌കൂട്ടര്‍ പ്രാപ്തമാണ്. FAME II സര്‍ട്ടിഫിക്കേഷനുള്ള ഏഥര്‍ 450 സ്‌കൂട്ടറുകള്‍ക്ക് മൂന്നുവര്‍ഷ സമ്പൂര്‍ണ്ണ വാറന്റിയാണ് കമ്പനി ഉറപ്പുവരുത്തുന്നത്. ഇതേസമയം നിലവിലെ ഏഥര്‍ 450 ഉടമകള്‍ക്ക് ഒരു വര്‍ഷം കൂടി കമ്പനി വാറന്റി നീട്ടിനല്‍കും. അതായത് രണ്ടുവര്‍ഷ വാറന്റി മൂന്നുവര്‍ഷ വാറന്റിയാകുമെന്ന് ചുരുക്കും.

സ്‌കൂട്ടറുകള്‍ക്ക് വില കുറച്ച്, വാറന്റി കൂട്ടി ഏഥര്‍

മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക് കീഴിലാണ് ബാറ്ററി യൂണിറ്റുകള്‍ ഏഥര്‍ നിര്‍മ്മിക്കുന്നത്. വെള്ളം ഉള്ളില്‍ കടക്കാത്ത IP67 റേറ്റിങ് ബാറ്ററി യൂണിറ്റുകള്‍ക്കുണ്ട്. 50,000 കിലോമീറ്ററാണ് ബാറ്ററി യൂണിറ്റിന് കമ്പനി ഉറപ്പു പറയുന്ന കാലാവധി.

Most Read:130 കിലോമീറ്റര്‍ വേഗത്തില്‍ ബ്രേക്ക് പിടിക്കുമ്പോള്‍, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

സ്‌കൂട്ടറുകള്‍ക്ക് വില കുറച്ച്, വാറന്റി കൂട്ടി ഏഥര്‍

കളര്‍ ടച്ച്‌സ്‌ക്രീന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി, OTA അപ്‌ഡേറ്റുകള്‍, സ്മാര്‍ട്ട് ഫോണ്‍ ആപ്പ് മുഖേനയുള്ള വാഹന പരിശോധന തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങള്‍ ഏഥര്‍ 450 സ്‌കൂട്ടറിനുണ്ട്. മുന്‍ പിന്‍ ടയറുകളില്‍ ഡിസ്‌ക്ക് യൂണിറ്റുകളാണ് ബ്രേക്കിങ് നിറവേറ്റുക. റിവേഴ്‌സ് ഗിയര്‍ മോഡലിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടാം.

Most Read: ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 160 എബിഎസ് വിപണിയില്‍, ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ക്രൂയിസര്‍ ബൈക്ക്

സ്‌കൂട്ടറുകള്‍ക്ക് വില കുറച്ച്, വാറന്റി കൂട്ടി ഏഥര്‍

ഒരു മണിക്കൂര്‍കൊണ്ട് 80 ശതമാനം ചാര്‍ജ് നേടാന്‍ ബാറ്ററി യൂണിറ്റിന് ശേഷിയുണ്ട്. നിലവില്‍ ബെംഗളൂരുവില്‍ മാത്രമാണ് ഏഥര്‍ 450 വില്‍പ്പനയ്ക്ക് വരുന്നത്. 2023 ഓടെ രാജ്യത്തെ 30 പ്രധാന നഗരങ്ങളില്‍ സ്‌കൂട്ടറുകള്‍ പുറത്തിറക്കാനാണ് ഏഥറിന്റെ നീക്കം. ഇതിന് മുന്നോടിയായി രാജ്യമെങ്ങും 6,500 ചാര്‍ജിങ് പോയിന്റുകള്‍ കമ്പനി സ്ഥാപിക്കും.

Most Read: സ്‌കൂട്ടറുകള്‍ക്ക് ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഹീറോ

സ്‌കൂട്ടറുകള്‍ക്ക് വില കുറച്ച്, വാറന്റി കൂട്ടി ഏഥര്‍

ജൂണ്‍ മുതല്‍ പൂനെയില്‍ ഏഥര്‍ സ്‌കൂട്ടറുകള്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പിന്നാലെ ദില്ലി, ഹൈദരാബാദ് നഗരങ്ങളിലും കമ്പനി രംഗപ്രവേശം നടത്തും. ഈ വര്‍ഷം ആറു ഇന്ത്യന്‍ നഗരങ്ങളില്‍ സാന്നിധ്യമറിയിക്കാനുള്ള പുറപ്പാടിലാണ് ഏഥര്‍ എനര്‍ജി.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather 450 Deliveries To Begin — Scooter Is FAME II Compliant. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X