ഹസ്ക്കി ബൈക്കുകള്‍ ഉടന്‍, ഔദ്യോഗിക പ്രഖ്യാപനവുമായി ബജാജ്

റെട്രോ-മോഡേണ്‍ ബൈക്കുകളായ ഹസ്ഖ്‌വര്‍ണ ഇരട്ടകളെ ഈ ഉത്സവ സീസണിന് മുന്നോടിയായി തന്നെ വിപണിയിലെത്തിക്കുമെന്ന് ബജാജ് മുമ്പ് സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ ഹസ്‌ക്കി ബൈക്കുകള്‍ ഉത്സവ സീസണില്‍ തന്നെ എത്തുമെന്ന് കമ്പനി ഔദ്യോഗിക പ്രഖ്യാപനവും എത്തിയിരിക്കുന്നു. ഈ വര്‍ഷത്തെ ദിവാലിയോടടുത്തായിരിക്കും ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തുകയെന്നാണ് സൂചന.

ഹസ്ക്കി ബൈക്കുകള്‍ ഉടന്‍, ഒദ്യോഗിക പ്രഖ്യാപനവുമായി ബജാജ്

ബൈക്കുകള്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ മുമ്പ് പല തവണ പുറത്തെത്തിയിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ആവശ്യമായ മാറ്റങ്ങള്‍ വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകളില്‍ കമ്പനി വരുത്തിയിട്ടുണ്ടെന്നാണ് സൂചന.

ഹസ്ക്കി ബൈക്കുകള്‍ ഉടന്‍, ഒദ്യോഗിക പ്രഖ്യാപനവുമായി ബജാജ്

കെടിഎം 390 ഡ്യൂക്കിന്റെ അടിത്തറയിലാണ് ഹസ്ഖ്‌വര്‍ണ വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ബൈക്കുകളുടെ ഡിസൈന്‍, സ്റ്റൈല്‍ എന്നിവയില്‍ നിര്‍മ്മാതാക്കള്‍ ആവശ്യമായ മാറ്റങ്ങള്‍ ഇവയില്‍ വരുത്തും.

ഹസ്ക്കി ബൈക്കുകള്‍ ഉടന്‍, ഒദ്യോഗിക പ്രഖ്യാപനവുമായി ബജാജ്

ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാറുകളും റിയര്‍ സെറ്റ് ഫുട്ട് പെഗുകളുമുള്ള കഫേ റേസര്‍ ഡിസൈനിലാണ് വിറ്റ്പിലന്‍ 401 ഒരുങ്ങുന്നത്. അതേ സമയം യാത്രാ സുഖം മുന്‍നിര്‍ത്തിയൊരുക്കുന്ന സ്‌ക്രാമ്പ്‌ളര്‍ ബൈക്കാണ് സ്വാര്‍ട്ട്പിലന്‍ 401.

ഹസ്ക്കി ബൈക്കുകള്‍ ഉടന്‍, ഒദ്യോഗിക പ്രഖ്യാപനവുമായി ബജാജ്

ഉയര്‍ന്ന ഹാന്‍ഡില്‍ബാറുകളും മുന്നിലേക്ക് നീട്ടി നിര്‍മ്മിച്ച ഫുട്ട് പെഗുകളും ഇതിനുദാഹരണം. 373 സിസി ശേഷിയുള്ള നാല് സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ ബൈക്കുകളില്‍ തുടിക്കുക.

ഹസ്ക്കി ബൈക്കുകള്‍ ഉടന്‍, ഒദ്യോഗിക പ്രഖ്യാപനവുമായി ബജാജ്

ഇത് 44 bhp കരുത്തും 37 Nm torque ഉം പരമാവധി കുറിക്കുന്നതാണ്. ആറ് സ്പീഡായിരിക്കും ബൈക്കുകളിലെ ഗിയര്‍ബോക്‌സ്. കൂടാതെ സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും ഹസ്‌ക്കി ബൈക്കുകളിലെ പ്രത്യേകതയാണ്.

Most Read: വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

ഹസ്ക്കി ബൈക്കുകള്‍ ഉടന്‍, ഒദ്യോഗിക പ്രഖ്യാപനവുമായി ബജാജ്

മുന്നില്‍ അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുകളും സസ്‌പെന്‍ഷന്‍ നിറവേറ്റും. ഓഫ്‌റോഡ് സാധ്യതകള്‍ മുന്‍നിര്‍ത്തി ഒരുക്കുന്ന ടയറുകളായിരിക്കും സ്വാര്‍ട്ട്പിലന്‍ 401 -ല്‍ ഉണ്ടാവുക.

Most Read: രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

ഹസ്ക്കി ബൈക്കുകള്‍ ഉടന്‍, ഒദ്യോഗിക പ്രഖ്യാപനവുമായി ബജാജ്

പൂനെയിലെ ചകാനിലുള്ള കെടിഎം നിര്‍മ്മാണശാലയിലായിരിക്കും പുതിയ ഹസ്ഖ്‌വര്‍ണ വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 ബൈക്കുകള്‍ ഒരുങ്ങുക.

Most Read: വില്‍പ്പനയില്‍ ചുവടു പിഴച്ച് ഹോണ്ട, ഏപ്രില്‍ മാസത്തെ കണക്കുകള്‍ ഇങ്ങനെ

ഹസ്ക്കി ബൈക്കുകള്‍ ഉടന്‍, ഒദ്യോഗിക പ്രഖ്യാപനവുമായി ബജാജ്

വിപണിയില്‍ ഹസ്‌ക്കി ബൈക്കുകള്‍ക്ക് ഏകദേശം 2.3 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാവുന്നതാണ്. ആദ്യ തലമുറ കെടിഎം 390 ഡ്യൂക്കിനെക്കാളും ആക്രമണോത്സുകത തോന്നിക്കുന്ന ഹസ്‌ക്കി ബൈക്കുകള്‍ വിപണിയില്‍ നേട്ടം കൊയ്യുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.

Source: MoneyControl

Most Read Articles

Malayalam
കൂടുതല്‍... #ഹസ്ഖ്‌വര്‍ണ #husqvarna
English summary
Bajaj Auto Confirms November Launch For Husqvarna Twins: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X