2019 ബജാജ് ഡോമിനാര്‍ 400 ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യന്‍ ബൈക്ക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2019 ബജാജ് ഡോമിനാര്‍ 400 ഉടന്‍ തന്നെ നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഉടന്‍ തന്നെ വിപണിയിലെത്തിക്കും. പുത്തന്‍ ഡോമിനാറിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ് കമ്പനിയിപ്പോള്‍.

2019 ബജാജ് ഡോമിനാര്‍ 400 ബുക്കിംഗ് ആരംഭിച്ചു

5,000 രൂപയാണ് ഡീലര്‍ഷിപ്പുകളില്‍ ഡോമിനാറിന്റെ ബുക്കിംഗ് ചാര്‍ജ്. വൈകാതെ തന്നെ വിപണിയിലെത്താന്‍ പോവുന്ന ഈ സ്‌പോര്‍ട്‌സ് ടൂററെ കേന്ദ്ര കഥാപാത്രമാക്കിയുള്ള 'ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യക്കാരന്‍' എന്ന പരസ്യചിത്രവും കമ്പനി ഇതിനോടകം പുറത്ത് വിട്ട് കഴിഞ്ഞു.

2019 ബജാജ് ഡോമിനാര്‍ 400 ബുക്കിംഗ് ആരംഭിച്ചു

2019 ബജാജ് ഡോമിനാറിന്റെ പ്രധാന ആകര്‍ഷണം കെടിഎം 390 ഡ്യൂക്കിലേതിന് സമമായ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ തന്നെയാണ്. കാര്യമായ മാറ്റങ്ങളോടെ തന്നെയാണ് പുത്തന്‍ ഡോമിനാര്‍ 400 വിപണി തേടിയെത്തുന്നത്.

2019 ബജാജ് ഡോമിനാര്‍ 400 ബുക്കിംഗ് ആരംഭിച്ചു

നവീകരിച്ച ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ഇരട്ട ബാരല്‍ എക്‌സോസ്റ്റ് സംവിധാനം എന്നിവയാണ് മാറ്റങ്ങളില്‍ മുഖ്യം. ഭാരത് സ്‌റ്റേജ് IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഡോമിനാറിന്റെ എഞ്ചിന്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.

2019 ബജാജ് ഡോമിനാര്‍ 400 ബുക്കിംഗ് ആരംഭിച്ചു

കെടിഎം 390 ഡ്യൂക്കില്‍ നിന്നും കടമെടുക്കുന്ന 373 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 34.5 bhp കരുത്തും 35 nm torque ഉം സൃഷ്ടിക്കും. സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അടിസ്ഥാന ഫീച്ചറായി മോഡലില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
New Bajaj Dominar (2019) Model — Bookings Now Open For Rs 5000: read in malayalam
Story first published: Thursday, February 7, 2019, 19:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X