2019 ബജാജ് ഡോമിനാർ വിപണിയിലേക്ക്

ബജാജ് ബൈക്ക് ശ്രേണിയിൽ നിന്നും ഒരു പുതിയ അതിഥി കൂടി വിപണി ലക്ഷ്യമാക്കിയെത്തുന്നു. മുഖം മിനുക്കിയെത്തുന്ന 2019 ബജാജ് ഡോമിനാർ ആണ് 2019 ജനുവരിയിൽ തന്നെ വിപണിയിലെത്താൻ പോവുന്നത്. ഇത്തവണ ഒരുപിടി മാറ്റങ്ങളോടെയാണ് ഡോമിനാർ വിപണിയിലെത്തുന്നത്.

2019 ബജാജ് ഡോമിനാർ വിപണിയിലേക്ക്

ഇതിൽ ഏറ്റവും പ്രധാനമായുള്ളത് ഭാരത് സ്റ്റേജ് 6 (BS 6) മാർഗനിർദേശങ്ങൾ പാലിച്ചാണ് ഡോമിനാറിന്റെ രൂപകൽപന എന്നുള്ളത് തന്നെയാണ്.

2019 ബജാജ് ഡോമിനാർ വിപണിയിലേക്ക്

മലിനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ ഗവൺമെന്റ് കൊണ്ട് വരുന്ന മാർഗനിർദേശങ്ങളാണ് ഭാരത് സ്റ്റേജ് 6 (BS 6) എന്നത്. 2020 ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളും ഭാരത് സ്റ്റേജ് 6 മാർഗനിർദേശങ്ങൾ പാലിച്ച് നിർമ്മിച്ചതായിരിക്കണം എന്നിരിക്കേയാണ് അത് മുന്നിൽ കണ്ട് ഡോമിനാർ അടിമുടി മാറ്റം വരുത്തിയിരിക്കുന്നത്.

2019 ബജാജ് ഡോമിനാർ വിപണിയിലേക്ക്

ഡോമിനാറിന്റെ എഞ്ചിൻ ശേഷിയെക്കുറിച്ച് വിവിധ റിപ്പോർട്ടുകൾ വരുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ അറിയണമെങ്കിൽ ഡോമിനാർ വിപണിയിലെത്തുന്ന വരെ കാത്തിരിക്കേണ്ടി വരും.

Most Read: 2.9 സെക്കന്‍ഡ് കൊണ്ട് നൂറു കിലോമീറ്റര്‍, ഇതാണ് പുതിയ ലംബോര്‍ഗിനി ഹുറാക്കാന്‍ ഇവോ

2019 ബജാജ് ഡോമിനാർ വിപണിയിലേക്ക്

നിലവിലെ ഡോമിനാറിന് 373 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടർ എയർകൂളിങ്ങ് എഞ്ചിനാണുള്ളത്. ഇത് പരമാവധി 34 Bhp കരുത്തും 35 Nm torque ഉം നൽകുന്നു.

2019 ബജാജ് ഡോമിനാർ വിപണിയിലേക്ക്

കെടിഎം 390 ഡ്യൂക്കിന്റേതിന് സമാനമായ എഞ്ചിൻ തന്നെയാണ് ഡോമിനാറിലും ഉള്ളതെങ്കിലും 390 ഡ്യൂക്കിന് പരമാവധി 43.5 കരുത്തുണ്ട്. ഉയർന്ന കംപ്രഷൻ ആനുപാതമാണിതിന് കാരണമാവുന്നത്.

2019 ബജാജ് ഡോമിനാർ വിപണിയിലേക്ക്

കൂടുതൽ കരുത്തിന് വേണ്ടി ബജാജ്, കംപ്രഷൻ ആനുപാതം ഉയർത്താൻ സാധ്യതയുണ്ട്. സ്ലിപ്പർ ക്ലച്ചും ആറ് സ്പീഡ് ഗിയർബോക്സുമാണ് പുത്തൻ മറ്റൊരു സവിശേഷത. നവീകരിച്ച പ്രീമിയം ഘടകങ്ങുമായാണ് പുത്തൻ ഡോമിനാറിന്റെ വരവ്.

Most Read: ബ്രേക്കിന് പകരം ആക്സിലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

2019 ബജാജ് ഡോമിനാർ വിപണിയിലേക്ക്

പരിഷ്കരിച്ച എക്സോസ്റ്റ് സംവിധാനങ്ങളിൽ ഇരട്ട എക്സോസ്റ്റ് പോർട്ടുകൾ, യുഎസ്ഡി ഫോർക് എന്നിവ ഉൾപ്പെടുന്നു. മുമ്പിലെ യുഎസ്ഡി സസ്പെൻഷൻ സിസ്റ്റം ഡോമിനാറിന്റെ യാത്രകൾ കൂടുതൽ സുഖകരമാക്കുന്നു. പിന്നിലെ സസ്പെൻഷൻ റി-ട്യൂൺ ചെയ്തതിലൂടെ പുത്തൻ ഡോമിനാർ സുഖപ്രദമായ റൈഡിങ്ങ് അനുഭവം നൽകുന്നു.

2019 ബജാജ് ഡോമിനാർ വിപണിയിലേക്ക്

പരിഷ്കരിച്ച എല്ലാ സവിശേഷതകളോടും കൂടിയായിരിക്കും 2019 ബജാജ് ഡോമിനാർ 400 വിപണിയിൽ ലഭ്യമാവുക. നിലവിലെ ഡോമിനാറിലേത് പോലെയാവും മെയിൻ സ്ക്രീനുണ്ടാവുക. വരാൻ പോവുന്ന ഡോമിനാറിലെ മറ്റൊരു പ്രത്യേകത സൈഡ് സ്റ്റാൻഡ് വാർണിങ്ങ് ഇൻഡിക്കേറ്ററാണ്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഫ്യുവൽ ഗോജ്, ട്രിപ്പ് മീറ്റർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സ്ക്രീൻ യൂണിറ്റിൽ ലഭ്യമാവും.

2019 ബജാജ് ഡോമിനാർ വിപണിയിലേക്ക്

സാധാരണഗതിയിലുള്ള എബിഎസ് ആയിരിക്കും 2019 ബജാജ് ഡോമിനാർ 400 -ൽ ഉണ്ടാവുക. മുന്നിൽ 320 mm പിന്നിൽ 220 mm എന്നിങ്ങനെയാണ് ബ്രേക്കിങ്ങ് സിസ്റ്റം. നിലവിൽ ബജാജ് ഡോമിനാറിന് 2.02 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പരിഷ്കരിച്ച 2019 ബജാജ് ഡോമിനാർ എത്തുമ്പോൾ വിലയിൽ 15,000 മുതൽ 20,000 രൂപ വരെ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Image Source: Indian Auto Blog

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto
English summary
BS-VI Compliant 2019 Bajaj Dominar Launch Date Revealed: read in malayalam
Story first published: Wednesday, January 9, 2019, 19:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X