സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

ഹാര്‍ലി ഡേവിഡ്ണ്‍ പുതിയ ലിമിറ്റഡ് എഡിഷന്‍ സ്ട്രീറ്റ് 750 -നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹാര്‍ലി ഇന്ത്യയിലെത്തി പത്തു വര്‍ഷം തികയുന്ന ആഘോഷത്തിന്റെ ഭാഗമായാണ് സ്ട്രീറ്റ് 750 ലിമിറ്റഡ് എഡിഷനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

5.47 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബൈക്കിന്റെ 300 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിപണിയിലെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ലിയുടെ സ്റ്റാന്റര്‍ഡ് സ്ട്രീറ്റ് 750 -യെക്കാള്‍ 13,000 രൂപയോളം കൂടുതലാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പന് വില.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

ബിഎസ് VI നിരവാരത്തിലുള്ള എന്‍ജിനാണ് ലിമിറ്റഡ് എഡിഷനില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാര്‍ലി ഡേവിഡ്‌സണില്‍ നിന്നുള്ള ആദ്യ ഭാരത് സ്റ്റേജ് 6 (ബിഎസ് VI) മോഡല്‍കൂടിയാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

റഗുലര്‍ സ്ട്രീറ്റ് 750 മോഡലും അടുത്ത വര്‍ഷം ഏപ്രിലിന് മുമ്പ് ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഹാര്‍ലി അറിയിച്ചു. രൂപത്തില്‍ റഗുലര്‍ മോഡലിന് സമാനമാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ പതിപ്പും.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

ഇന്ത്യയിലേക്കുള്ള പതിപ്പിനെ സൂചിപ്പിക്കാന്‍ ഫ്യുവല്‍ ടാങ്കിലും പിന്‍ഭാഗത്തും പ്രത്യേക മാര്‍ക്കിങ് നല്‍കിയതാണ് ലിമിറ്റഡ് എഡിഷനിലെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബ്ലാക്ക് അലോയി വീലുകളും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയ റഗുലര്‍ പതിപ്പിലെ അതേ 749 സിസി ലിക്വിഡ് കൂള്‍ഡ് വി-ട്വിന്‍ എന്‍ജിനാണ് ലിമിറ്റഡ് പതിപ്പിനും കരുത്തേകുന്നത്. 3750 rpm -ല്‍ 60 Nm torque ആണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നത്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

ഹാര്‍ലിയുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ലൈവ്‌വെയര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ 2020 -ന്റെ തുടക്കത്തില്‍ വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

എന്നാല്‍ വില സംബന്ധമായ കാര്യങ്ങളോ, ബുക്കിങ് സംബന്ധമായ കാര്യങ്ങളോ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. അന്തരാഷ്ട്ര വിപണികളില്‍ ബൈക്ക് നേരത്തെ തന്നെ ലഭ്യമാണ്. കഴിഞ്ഞ മാസം ലൈവ്‌വെയറിനെ അമേരിക്കന്‍ വിപണിയിലും എത്തിച്ചിരുന്നു.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

2014 -ല്‍ പ്രദര്‍ശിപ്പിച്ച പ്രെജക്ട് ലൈവ്വെയര്‍ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. കരുത്തുറ്റ സ്പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ആദ്യ ഇലക്ട്രിക് ബൈക്കിനെയും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയ്ല്‍ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തിന്റെ സവിശേഷതയാണ്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളും എല്‍ഇഡി സംവിധാനത്തോടെയാണ് എത്തിയിരിക്കുന്നത്. ടാങ്കിന് മുകളിലാണ് ബൈക്കിന്റെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

ഡ്യുവല്‍ സിറ്റ് ഘടനയോടെയാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. റിയര്‍ സീറ്റ് സ്പോര്‍ട്ടി ഭാവം തരുന്നതിന്നായി അല്പം ഉയര്‍ത്തിയാണ് കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഡിജിറ്റല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും ബൈക്കിന്റെ സവിശേഷതകളാണ്.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എബിഎസ്, ഡ്രാഗ്-ടോര്‍ക്ക് സ്ലിപ്പ് കണ്‍ട്രോള്‍ (DSCS) തുടങ്ങിയ സംവിധാനങ്ങളും ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 17 ഇഞ്ചാണ് വീലിലാണ് ലൈവ്വെയറില്‍ നല്‍കിയിരിക്കുന്നത്. മുന്നില്‍ 300 mm ട്വിന്‍ ഡിസ്‌കും പിന്നില്‍ 260 mm ഡിസ്‌ക് ബ്രേക്കുമാണ്.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

15.5kWh ബാറ്ററിയാണ് കമ്പനി ബൈക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 103 bhp പവറും 116 Nm torque ഉം ഈ ബാറ്ററി ഉത്പാദിപ്പിക്കും. ഒറ്റചാര്‍ജില്‍ പരമാവധി 235 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ലൈവ്‌വെയറിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

3 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമിറ്ററിലേക്ക് വാഹനത്തിന് കുതിക്കാന്‍. മുന്നില്‍ ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെഷന്‍. ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം വഴി 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം.

സ്ട്രീറ്റ് 750 -ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ച് ഹാര്‍ലി

ഒരു മണിക്കൂറിനുള്ളില്‍ 100 ശതമാനം തികയ്ക്കാമെന്നും കമ്പനി അറിയിച്ചു. അതേസമയം സ്റ്റാന്റേര്‍ഡ് എസി വാള്‍ ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 12 മണിക്കൂര്‍ സമയമെടുക്കുമെന്നും കമ്പനി അറിയിച്ചു. മണിക്കൂറില്‍ 177 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം.

Most Read Articles

Malayalam
English summary
Harley Davidson Street 750 Limited Edition Launched. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X