പഴയ സ്‌കൂട്ടര്‍ തരൂ, നല്‍കാം പുത്തന്‍ ഇലക്ട്രിക് ഒരെണ്ണം — ഹീറോ

ഇന്ത്യയിലെ വാഹനപ്രേമികള്‍ക്കൊരു പുത്തന്‍ ഓഫറുമായെത്തിയിരിക്കുകയാണ് ഇരുചക്ര വാഹനനിര്‍മ്മാതാക്കളായ ഹീറോ. കമ്പനി നല്‍കുന്ന നിര്‍ദ്ദേശ പ്രകാരം, നിങ്ങളുടെ പക്കലുള്ള പഴയ സ്‌കൂട്ടര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാവുന്നതാണ്.

പഴയ സ്‌കൂട്ടര്‍ തരൂ, നല്‍കാം പുത്തന്‍ ഇലക്ട്രിക് ഒരെണ്ണം — ഹീറോ

ഇതിന് പുറമെ മറ്റൊരു ആകര്‍ഷകമായ ഓഫര്‍ എന്തെന്നാല്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്ന സ്‌കൂട്ടറിന് നിലവിലുള്ള വിപണി വിലയേക്കാള്‍ 6,000 രൂപ കൂടുതല്‍ നല്‍കുകയും ചെയ്യും.

പഴയ സ്‌കൂട്ടര്‍ തരൂ, നല്‍കാം പുത്തന്‍ ഇലക്ട്രിക് ഒരെണ്ണം — ഹീറോ

പഴയ സ്‌കൂട്ടറുകള്‍ പൊതുനിരത്തില്‍ നിന്ന് നീക്കം ചെയ്ത് അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായാണിങ്ങനെ ചെയ്യുന്നതെന്നാണ് കമ്പനി പറയുന്നത്.

Most Read:ടൊയോട്ട ഇന്നോവ എഞ്ചിന്‍ കൊണ്ടൊരു ഓട്ടോമാറ്റിക് ബൈക്ക്

പഴയ സ്‌കൂട്ടര്‍ തരൂ, നല്‍കാം പുത്തന്‍ ഇലക്ട്രിക് ഒരെണ്ണം — ഹീറോ

അഞ്ച് കോടിയോളം വരുന്ന പഴയ പെട്രോള്‍ സ്‌കൂട്ടറുകള്‍ നമ്മുടെ നിരത്തുകളിലുണ്ട്. ഇവയെല്ലാം കാര്യമായ മലിനീകരണം പ്രദാനം ചെയ്യുന്നവയാണെന്ന് മാത്രമല്ല തുരുമ്പിന് സമം ആയവയാണ്. കൂടാതെ BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ നിരത്തില്‍ കുറവാണ്.

പഴയ സ്‌കൂട്ടര്‍ തരൂ, നല്‍കാം പുത്തന്‍ ഇലക്ട്രിക് ഒരെണ്ണം — ഹീറോ

നിലവിലുള്ള സ്‌കൂട്ടറുകള്‍ എത്രയും പെട്ടെന്ന് തിരിച്ച് വിളിച്ച് BS IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന സ്‌കൂട്ടറുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവും കമ്പനിയ്ക്കുണ്ട്.

പഴയ സ്‌കൂട്ടര്‍ തരൂ, നല്‍കാം പുത്തന്‍ ഇലക്ട്രിക് ഒരെണ്ണം — ഹീറോ

ഹീറോയുടെ പുത്തന്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ചെലവ് കുറഞ്ഞവയാണ്. ഇതിലെ ബാറ്ററിയ്ക്ക് മൂന്ന് വര്‍ഷം വാറന്റി കമ്പനി നല്‍കുന്നുണ്ട്. പഴയ സ്‌കൂട്ടറില്‍ നിന്ന് പുത്തന്‍ ഇല്കട്രിക്ക് സ്‌കൂട്ടറിലേക്ക് മാറുന്നത് രണ്ട് മരം വച്ചു പിടിപ്പിക്കുന്നതിന് സമമാണെന്നാണ് ഹീറോയുടെ വാദം.

പഴയ സ്‌കൂട്ടര്‍ തരൂ, നല്‍കാം പുത്തന്‍ ഇലക്ട്രിക് ഒരെണ്ണം — ഹീറോ

നിലവില്‍ ഹീറോയുടെ നാല് ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് നിലവിലുള്ളത്. ഇലക്ട്രിക്ക് ഫ്‌ളാഷ്, ഇലക്ട്രിക്ക് നിക്‌സ്, ഇലക്ട്രിക്ക് ഒപ്റ്റിമ, ഇലക്ട്രിക്ക് ഫോട്ടോണ്‍ എന്നിവയാണീ മോഡലുകള്‍.

പഴയ സ്‌കൂട്ടര്‍ തരൂ, നല്‍കാം പുത്തന്‍ ഇലക്ട്രിക് ഒരെണ്ണം — ഹീറോ

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കിഴിച്ച് 45,000 രൂപ മുതല്‍ 87,00 രൂപ വരെയുള്ള പ്രൈസ് ടാഗില്‍ ഇവ വിപണിയില്‍ ലഭ്യമാവും. ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ പ്രചരാണാര്‍ഥം രാജ്യവ്യാപകമായി 20 നഗരങ്ങളില്‍ ക്യാംപയിന്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഹീറോ.

Most Read:ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

പഴയ സ്‌കൂട്ടര്‍ തരൂ, നല്‍കാം പുത്തന്‍ ഇലക്ട്രിക് ഒരെണ്ണം — ഹീറോ

ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചേക്കേറുന്നു എന്നതിന്റെ മുന്നൊരുക്കമായി വേണം ഹീറോയുടെ ഈ മുന്നേറ്റത്തെ കാണാന്‍. ഏതായാലും ഭാവിയിലെ വാഹന വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് മുഖ്യസ്ഥാനം ഉണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.

Most Read Articles

Malayalam
English summary
Hero Electric Can Buy Your Old And Rusty Petrol Scooters - New Exchange Offer Announced: read in malayalam
Story first published: Wednesday, February 6, 2019, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X