TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
ഹസ്ക്കി ബൈക്കുകള് പുറത്തിറക്കാന് ബജാജ്, വിപണിയില് ഉടന്
ഹസ്ക്കി ബൈക്കുകള് 2019 ഒക്ടോബറിന് മുമ്പ് ഇന്ത്യയിലെത്തുമെന്ന് പുതിയ റിപ്പോര്ട്ട്. ഉത്സവ സീസണ് തുടങ്ങുന്നതിന് മുമ്പ് സ്വാര്ട്ട്പിലന് 401, വിറ്റ്പിലന് 401 ബൈക്കുകളെ വില്പ്പനയ്ക്ക് കൊണ്ടുവരാനാണ് സ്വീഡിഷ് നിര്മ്മാതാക്കളായ ഹസ്ഖ്വര്ണയുടെ പദ്ധതി. കെടിഎമ്മിന് കീഴിലുള്ള ഹസ്ഖ്വര്ണ മോഡലുകളെ ഇന്ത്യയില് ബജാജ് നിര്മ്മിക്കും. ഇന്ത്യന് വിപണിയില് ബജാജാണ് ഹസ്ക്കി ബൈക്കുകളുടെ വില്പ്പനയ്ക്ക് നേതൃത്വം വഹിക്കുക. നിലവില് ഇരു മോഡലുകളുടെയും പരീക്ഷണയോട്ടം രാജ്യത്ത് തകൃതിയായി നടക്കുകയാണ്.
കഫെ റേസര് മോഡലാണ് വിറ്റ്പിലന്. സ്വാര്ട്ട്പിലന് സ്ക്രാമ്പ്ളറും. കെടിഎം 390 ഡ്യൂക്കിന്റെ അടിത്തറ വിറ്റ്പിലന്, സ്വാര്ട്ട്പിലന് ബൈക്കുകള് ഇന്ത്യയില് ഉപയോഗിക്കും. ഒപ്പം 390 ഡ്യൂക്കില് നിന്നുള്ള ഷാസിയും എഞ്ചിനുമാണ് ഹസ്കി ബൈക്കുകള് പങ്കിടുക. അതായത് 373 സിസി നാലു സ്ട്രോക്ക് എഞ്ചിന് വിറ്റ്പിലനിലും സ്വാര്ട്ട്പിലനിലും തുടിക്കും.
കരുത്തുത്പാദനത്തില് മാറ്റമുണ്ടാവില്ല. 44 bhp കരുത്തും 37 Nm torque ഉം എഞ്ചിന് പരമാവധി കുറിക്കും. ആറു സ്പീഡാണ് ബൈക്കുകളിലെ ഗിയര്ബോക്സ്. റെട്രോ കഫെ റേസിംഗ് ശൈലി വിറ്റ്പിലന് അവകാശപ്പെടും. അതേസമയം യാത്രാസുഖം മുന്നിര്ത്തി ഒരുങ്ങുന്ന സ്ക്രാമ്പ്ളര് ബൈക്കാണ് സ്വാര്ട്ട്പിലന്.
ഇന്ത്യയില് വരുമ്പോള് നിലവിലുള്ള പ്രത്യേക സസ്പെന്ഷന് ട്രാവല് സ്വാര്ട്ട്പിലന് ലഭിക്കുമോയെന്ന കാര്യത്തില് തീര്ച്ചയില്ല. ഒരുപക്ഷെ സ്വിംഗ്ആമും സസ്പെന്ഷനും ബ്രേക്കുകളും ടയറുകളും 390 ഡ്യൂക്കില് നിന്നുതന്നെയാകും ഹസ്ഖ്വര്ണ കടമെടുക്കുക.
കെടിഎം 390 ഡ്യൂക്കിന് സമാനമായ വിലനിലവാരം ഹസ്ഖ്വര്ണ വിറ്റ്പിലന്, സ്വാര്ട്ട്പിലന് ബൈക്കുകള്ക്ക് പ്രതീക്ഷിക്കാം. ഹസ്ക്കി ബൈക്കുകളുടെ വരവോടുകൂടി ബജാജും കെടിഎമ്മും തമ്മിലുള്ള സഖ്യം കൂടുതല് ദൃഢപ്പെടും. ഹസ്ഖ്വര്ണയെ കൊണ്ടുവരുന്നതിന് പുറമെ അര്ബനൈറ്റ് ബ്രാന്ഡിന് ഇന്ത്യയില് തുടക്കമിടാനും ബജാജിന് ഈ വര്ഷം പദ്ധതിയുണ്ട്.
വൈദ്യുത മോഡലുകളെ അര്ബനൈറ്റിന് കീഴില് ബജാജ് അവതരിപ്പിക്കും. അടുത്ത ആറു മുതല് ഒമ്പതു മാസത്തിനകം അര്ബനൈറ്റ് രാജ്യത്ത് യാഥാര്ത്ഥ്യമാകുമെന്ന് ബജാജ് ഓട്ടോ ഡയറക്ടര് രാകേഷ് ശര്മ്മ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇക്കാലയളവില്ത്തന്നെ ഹസ്ഖ്വര്ണ മോഡലുകളും വിപണിയിലെത്തുമെന്ന് അദ്ദേഹം സൂചന നല്കി.
നിലവില് 230 പ്രോബൈക്കിംഗ് ഡീലര്ഷിപ്പുകള് മുഖേനയാണ് കെടിഎം ബ്രാന്ഡ് മോഡലുകളെ ബജാജ് വില്പ്പനയ്ക്ക് കൊണ്ടുവരുന്നത്. സഖ്യം വിടുന്നതിന് മുമ്പുവരെ ജാപ്പനീസ് നിര്മ്മാതാക്കളായ കവാസാക്കിയും ബജാജ് പ്രോബൈക്കിംഗ് ഔട്ട്ലെറ്റുകളുടെ സഹായം തേടിയിരുന്നു.
ഇപ്പോള് ഇതേ പ്രോബൈക്കിംഗ് ഡീലര്ഷിപ്പുകളായിരിക്കും ഹസ്ഖ്വര്ണയുടെ വില്പ്പനയ്ക്കായി ബജാജ് വിട്ടുനല്കുക. റോയല് എന്ഫീല്ഡുള്ള 400 - 800 സിസി ശ്രേണിയില് സാന്നിധ്യമറിയിക്കാന് ട്രയംഫുമായി ബജാജ് കൂട്ടുകൂടാനിരിക്കുകയാണ്.