കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

കവാസാക്കി ഇന്ത്യ പുതിയ ബിഎസ് VI കംപ്ലയിന്റ് Z650 മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2020 കവാസാക്കി ബിഎസ് VI മോട്ടോർസൈക്കിളിന് 6.25 ലക്ഷം മുതൽ 6.50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പുതിയ മോഡലിന് ബി‌എസ് IV മോഡലിനേക്കാൾ 55,000 രൂപയോളം വില കൂടുതലാണ്.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

Z900 -ന് ശേഷം നിർമ്മാതാക്കളുടെ ഇന്ത്യൻ നിരയിൽ നിന്ന് BS-VI നിലവാരം നേടുന്ന രണ്ടാമത്തെ മോട്ടോർസൈക്കിളാണ് പുതിയ 2020 Z650.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

2020 -ൽ വരാനിരിക്കുന്ന ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി Z650 ന്റെ എക്‌സ്‌ഹോസ്റ്റ്, എയർ ബോക്‌സ് എന്നിവയിലാണ് പരിഷ്കാരങ്ങൾ വരുത്തിയിരിക്കുന്നത്.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

മിഡിൽ-വെയ്റ്റ് നേക്കഡ് മോട്ടോർസൈക്കിളിന് അതേ ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ, 649 സിസി എഞ്ചിനാണ് നിർമ്മാതാക്കൾ നൽകുന്നത്, ബി‌എസ് VI നിലവാരത്തിലേക്ക് എഞ്ചിൻ പരിഷ്കരിച്ചിരിക്കുന്നു.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

8,000 rpm -ൽ 67.3 bhp കരുത്തും 6,500 rpm -ൽ 65.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർ‌ബോക്‌സിലേക്കാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

അൽപ്പം ഡിസൈൻ മാറ്റങ്ങളോടെയും ഫീച്ചറുകളോടെയും പുതിയ 2020 കവാസാക്കി Z650 പരിഷ്കരിച്ചു. പുതിയ മോട്ടോർസൈക്കിളിൽ പുനർരൂപകൽപ്പന ചെയ്ത ഹെഡ്ലൈറ്റുകളുള്ള ഷാർപ്പ് ‘സുഗോമി' ഡിസൈൻ അവതരിപ്പിക്കുന്നു.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

4.3 ഇഞ്ച് TFT സ്ക്രീനിന്റെ രൂപത്തിൽ പുതിയ ഇൻസ്ട്രുമെന്റ് കൺസോളും വാഹനത്തിലുണ്ട്. പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്മാർട്ട്‌ഫോൺ കണക്ടിവിറ്റിക്കായി ബ്ലൂടൂത്തും സജ്ജമാക്കിയിട്ടുണ്ട്.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

കൂടുതൽ കണക്റ്റിവിറ്റി സവിശേഷതകൾ ലഭിക്കാനായി റൈഡറിന് കവാസാകിയുടെ ‘റൈഡിയോളജി' സ്മാർട്ട്‌ഫോൺ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

ബിഎസ് VI Z650 ന്റെ ടയറുകൾ‌ ഇപ്പോൾ‌ ഒരു ജോഡി ഡൺ‌ലോപ്പ് സ്പോർ‌ട്ട്മാക്സ് റോഡ്‌സ്പോർ‌ട്ട് 2 ലേക്ക് കമ്പനി പരിഷ്കരിച്ചു.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് സസ്‌പെൻഷനും പിൻഭാഗത്ത് പ്രീലോഡ് അഡ്ജസ്റ്റ്ബിലിറ്റിയുള്ള മോണോഷോക്ക് യൂണിറ്റുമാണ് Z650 നേക്കഡ് മോട്ടോർസൈക്കിളിൽ.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

മുൻവശത്ത് 300 mm പെറ്റൽ ഡിസ്കും പിന്നിൽ 220 mm യൂണിറ്റും വാഹനത്തിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു, അതോടൊപ്പം ABS സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

ഇന്ത്യയിലെ മിഡിൽ-വെയ്റ്റ് സ്പോർട്ട് ബൈക്ക് വിഭാഗത്തിലെ ആദ്യത്തെ ബിഎസ് VI മോട്ടോർസൈക്കിളാണിത്. കവാസാക്കി തങ്ങളുടെ Z900 സൂപ്പർനേക്കഡ് മോട്ടോർസൈക്കിൾ രാജ്യത്ത് പുറത്തിറക്കിയാണ് ബിഎസ് VI പരിഷ്കരണങ്ങൾക്ക് ആരംഭം കുറിച്ചത്.

കവാസാക്കി Z650 ബിഎസ് VI പുറത്തിറക്കി; വില 6.25 ലക്ഷം

ബി‌എസ്- VI എമിഷൻ മാനദണ്ഡങ്ങളുടെ സമയപരിധി സജ്ജീകരിച്ചിരിക്കുന്നത് 2020 ഏപ്രിൽ ഒന്നിനാണ്. സമയപരിധി അടുത്തിരിക്കെ, എല്ലാ നിർമ്മാതാക്കളും തങ്ങളുടെ ബി‌എസ് IV മോഡലുകൾ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരിഷ്കരിക്കുന്നതിന്റെ തിരക്കിലാണ്. എന്നിരുന്നാലും, പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിൽ കവാസാക്കിക്ക് മികച്ച തുടക്കം ലഭിച്ചു എന്ന് വിശ്വസിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #കവാസാക്കി #kawasaki
English summary
2020 Kawasaki Z650 BS6 Launched In India At Rs 6.25 Lakh. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X