കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ക്ക് അഡ്വഞ്ചര്‍ ഭാവമൊരുക്കി പുതിയ എക്‌സ്‌പ്ലോറര്‍ കിറ്റ്

ബൈക്ക് മോഡിഫിക്കേഷന്‍ രംഗത്ത് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓട്ടോലോഗ് ഡിസൈന്‍ സുപ്രസിദ്ധമാണ്. ബജാജ് ഡോമിനാര്‍, കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ക്ക് നിരവധി കസ്റ്റം കിറ്റുകള്‍ ഇവര്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു. ഇപ്പോള്‍ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ക്കായി പുതിയ എക്‌സ്‌പ്ലോറര്‍ കിറ്റുമായി രംഗത്തുവന്നിരിക്കുകയാണ് ഓട്ടോലോഗ് ഡിസൈന്‍.

കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ക്ക് അഡ്വഞ്ചര്‍ ഭാവമൊരുക്കി പുതിയ എക്‌സ്‌പ്ലോറര്‍ കിറ്റ്

125 ഡ്യൂക്ക്, 200 ഡ്യൂക്ക്, മുന്‍തലമുറ 390 ഡ്യൂക്ക് മോഡലുകള്‍ക്കാണ് പുതിയ ഓട്ടോലോഗ് എക്‌സ്‌പ്ലോറര്‍ കിറ്റ് അനുയോജ്യമാവുക. ബൈക്കുകളുടെ ബോഡിയില്‍ കിറ്റ് നേരിട്ടു ഘടിപ്പിക്കാം. പുതിയ എക്‌സ്‌പ്ലോറര്‍ കിറ്റ് പെര്‍ഫോര്‍മന്‍സ് വിഭാഗത്തില്‍ ഇടപെടല്‍ നടത്താത്തതുകൊണ്ട് കെടിഎം മോഡലുകളുടെ വാറന്റി നഷ്ടപ്പെടില്ലെന്ന് ഓട്ടോലോഗ് ഡിസൈന്‍ പറയുന്നു.

കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ക്ക് അഡ്വഞ്ചര്‍ ഭാവമൊരുക്കി പുതിയ എക്‌സ്‌പ്ലോറര്‍ കിറ്റ്

കിറ്റിന്റെ പശ്ചാത്തലത്തില്‍ നെയ്ക്കഡ് സ്ട്രീറ്റ്‌ഫൈറ്റര്‍ ഗണത്തില്‍പ്പെടുന്ന ഡ്യൂക്കുകള്‍, അഡ്വഞ്ചര്‍ ശൈലിയിലേക്ക് പരിണമിക്കും. ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീന്‍ എക്‌സ്‌പ്ലോറര്‍ കിറ്റിന്റെ പ്രധാന സവിശേഷതയാണ്. ബൈക്ക് വേഗത്തില്‍ ഓടിക്കുമ്പോള്‍ കാറ്റു മുഖത്ത് വീശുന്നത് തടയാന്‍ എയറോഡൈനാമിക് മികവുള്ള ഉയര്‍ന്ന വിന്‍ഡ്‌സ്‌ക്രീനിന് കഴിയും.

കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ക്ക് അഡ്വഞ്ചര്‍ ഭാവമൊരുക്കി പുതിയ എക്‌സ്‌പ്ലോറര്‍ കിറ്റ്

പാതി മാത്രമുള്ള ഫെയറിങ്ങും കിറ്റിന്റെ ഭാഗമാണ്. ഫെയറിങ്ങിലെ വൈസര്‍ ആവശ്യാനുസരണം ക്രമീകരിക്കാം. പുനഃക്രമീകരിച്ച എഞ്ചിന്‍ ബാഷ് പ്ലേറ്റും 17 ഇഞ്ച് അലോയ് വീലുകളില്‍ ഒരുങ്ങുന്ന വിവിധോദ്ദേശ്യ ടയറുകളും കെടിഎം ഡ്യൂക്കുകളുടെ ഓഫ്‌റോഡിങ് ശേഷി കൂട്ടാന്‍ കെല്‍പ്പുള്ളവയാണ്.

Most Read: ആഢംബരം നിറഞ്ഞൊഴുകി ഒരു ബുള്ളറ്റ് മോഡിഫിക്കേഷന്‍

കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ക്ക് അഡ്വഞ്ചര്‍ ഭാവമൊരുക്കി പുതിയ എക്‌സ്‌പ്ലോറര്‍ കിറ്റ്

അതേസമയം എഞ്ചിനിലോ, ബ്രേക്കുകളിലോ, സസ്‌പെന്‍ഷന്‍ സംവിധാനത്തിലോ എക്‌സ്‌പ്ലോറര്‍ കിറ്റ് കൈകടത്തില്ല. അഡ്വഞ്ചര്‍ ശൈലി വരിക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന് നിലകൊള്ളുന്ന ഹാന്‍ഡില്‍ബാറാണ് കെടിഎം മോഡലുകള്‍ക്ക് കിറ്റ് സമര്‍പ്പിക്കുന്നത്. ഒപ്പം മുന്നോട്ടാഞ്ഞ ഫൂട്ട് പെഗുകള്‍ കൂടി ചേരുമ്പോള്‍ നേരെയുള്ള ഇരുത്തം കെടിഎം ബൈക്കുകളില്‍ ഓടിക്കുന്നയാള്‍ക്ക് ലഭിക്കും.

കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ക്ക് അഡ്വഞ്ചര്‍ ഭാവമൊരുക്കി പുതിയ എക്‌സ്‌പ്ലോറര്‍ കിറ്റ്

പ്രധാനമായും ദീര്‍ഘദൂര യാത്രകള്‍ക്ക് വേണ്ടിയാണ് എക്‌സ്‌പ്ലോറര്‍ കിറ്റിനെ ഓട്ടോലോഗ് ഡിസൈന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 20,500 രൂപയാണ് എക്‌സ്‌പ്ലോറര്‍ കിറ്റിന് വില. പൂര്‍ണ കിറ്റില്‍ താത്പര്യമില്ലാത്തവര്‍ക്ക് പാനലുകള്‍ മാത്രമായും ഓട്ടോലോഗ് ഡിസൈന്‍ നല്‍കും. അതായത് കിറ്റ് ഘടകങ്ങള്‍ വെവ്വേറെ വാങ്ങാന്‍ കെടിഎം ഉടമകള്‍ക്ക് അവസരമുണ്ട്.

കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ക്ക് അഡ്വഞ്ചര്‍ ഭാവമൊരുക്കി പുതിയ എക്‌സ്‌പ്ലോറര്‍ കിറ്റ്

വൈസറോടുള്ള ഫെയറിങ് കിറ്റ്, ടാങ്ക് എക്സ്റ്റന്‍ഷന്‍, ബ്രാക്കറ്റ് തുടങ്ങിയ ഘടകങ്ങള്‍ക്ക് 13,500 രൂപയാണ് വില. ടെയില്‍ പാനലുകള്‍ക്ക് വില 3,000 രൂപ. ബാഷ് പ്ലേറ്റിന് വില 4,000 രൂപ. വരുംദിവസങ്ങളില്‍ പുതുതലമുറ 390 ഡ്യൂക്കിനും ബജാജ് ഡോമിനാര്‍ 400 -നും എക്‌സ്‌പ്ലോറര്‍ കിറ്റ് ഓട്ടോലോഗ് ഡിസൈന്‍ അവതരിപ്പിക്കും.

Most Read: 45 ലക്ഷം രൂപയ്ക്ക് ആദ്യ ബൈക്ക് വിറ്റ് ജാവ

കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ക്ക് അഡ്വഞ്ചര്‍ ഭാവമൊരുക്കി പുതിയ എക്‌സ്‌പ്ലോറര്‍ കിറ്റ്

നേരത്തെ 200 ഡ്യൂക്കിനായി പ്രത്യേക സ്ട്രീറ്റ് X2 കിറ്റ് കമ്പനി സമര്‍പ്പിച്ചിരുന്നു. മസ്‌കുലീന്‍ ടാങ്ക് ഘടനകള്‍, പുത്തന്‍ ബാഷ് പ്ലേറ്റ്, വലിയ റേഡിയേറ്റര്‍ കവര്‍ തുടങ്ങിയവ സ്ട്രീറ്റ് X2 കിറ്റില്‍ ഉള്‍പ്പെടും. ഇടത്തരം ബൈക്ക് മോഡിഫിക്കേഷനിലൂടെയാണ് ഓട്ടോലോഗ് ഡിസൈന്‍ ഇന്ത്യയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഡോമിവേല്‍ എന്ന കസ്റ്റം ഡോമിനാറാണ് ഓട്ടോലോഗ് ഡിസൈനില്‍ നിന്നും സൂപ്പര്‍ഹിറ്റായ പ്രധാന അവതാരം.

Source: Autologue Design

Most Read Articles

Malayalam
English summary
KTM Duke 125, 200, 390 Get Xplorer Kit. Read in Malayalam.
Story first published: Monday, April 1, 2019, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X