യമഹ R15 -നെ വെല്ലുവിളിക്കാന്‍ പുതിയ കെടിഎം RC125, പ്രതീക്ഷയോടെ ആരാധകര്‍

ഇന്ത്യയില്‍ പുതിയ 125 ഡ്യൂക്കിന്റെ വിജയം കെടിഎമ്മിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിരിക്കുന്നു. അവതരിച്ച് മാസങ്ങള്‍ക്കകം രാജ്യത്ത് ഏറ്റവുമധികം വിറ്റുപോവുന്ന കെടിഎം ബൈക്കായി 125 ഡ്യൂക്ക് മാറിയതോടെ പുതുതന്ത്രങ്ങള്‍ മെനയുകയാണ് കമ്പനി. 125 ഡ്യൂക്കിന്റെ ചുവടുപ്പിടിച്ച് RC125 -നെക്കൂടി പുറത്തിറക്കാന്‍ കെടിഎം പദ്ധതിയിടുന്നു.

യമഹ R15 -നെ വെല്ലുവിളിക്കാന്‍ പുതിയ കെടിഎം RC125, പ്രതീക്ഷയോടെ ആരാധകര്‍

യമഹ R15 -ന് കെടിഎം കണ്ടെത്തുന്ന മറുപടിയാകും RC125. കഴിഞ്ഞ ദിവസം പൂനെയില്‍ നിന്നും ക്യാമറ പകര്‍ത്തിയ RC125, ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളുടെ നീക്കം വെളിപ്പെടുത്തിക്കഴിഞ്ഞു. കെടിഎം നിരയില്‍ ഇപ്പോഴുള്ള RC200 -ന്റെ ഫ്രെയിമും ബോഡി ഘടനയുമാണ് RC125 ഉപയോഗിക്കുന്നത്. പുറത്തുവന്ന ചിത്രങ്ങളില്‍ ഇതുവ്യക്തം.

യമഹ R15 -നെ വെല്ലുവിളിക്കാന്‍ പുതിയ കെടിഎം RC125, പ്രതീക്ഷയോടെ ആരാധകര്‍

കാഴ്ച്ചയില്‍ നിറശൈലി മാത്രമാണ് RC200 -നെ RC125 -ല്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. ഓറഞ്ച് നിറമുള്ള ഇന്ധനടാങ്കും വെളുപ്പ് നിറമുള്ള ഫെയറിങ്ങും RC125 -ന് പകിട്ടേകുന്നു. എന്തായാലും കെടിഎമ്മിന്റെ നീക്കം രാജ്യത്തെ ബൈക്ക് പ്രേമികള്‍ക്ക് പുത്തനുണര്‍വ് നല്‍കുമെന്ന കാര്യമുറപ്പ്.

Most Read: ജാവ ബൈക്കുകളുടെ മൈലേജ് വിവരങ്ങള്‍ പുറത്ത്

യമഹ R15 -നെ വെല്ലുവിളിക്കാന്‍ പുതിയ കെടിഎം RC125, പ്രതീക്ഷയോടെ ആരാധകര്‍

നിലവില്‍ പ്രാരംഭ സ്‌പോര്‍ട്‌സ് ബൈക്ക് നിരയില്‍ യമഹ R15 -ന് പകരം തിരഞ്ഞെടുക്കാന്‍ ബൈക്കുകള്‍ കുറവാണ്. ബേബി ഡ്യൂക്കിന് ചുരുങ്ങിയ സമയംകൊണ്ട് ഇത്രയേറെ പ്രചാരം ലഭിക്കാന്‍ കാരണമിതാണെന്ന് കമ്പനി വിലയിരുത്തുന്നു. ഉയര്‍ന്ന വിലയുണ്ടെങ്കില്‍ക്കൂടി കമ്മ്യൂട്ടര്‍ ബൈക്കുകള്‍ വാഴുന്ന 125 സിസി ശ്രേണിയില്‍ 125 ഡ്യൂക്കിന്റെ നില ഭദ്രമാണ്.

യമഹ R15 -നെ വെല്ലുവിളിക്കാന്‍ പുതിയ കെടിഎം RC125, പ്രതീക്ഷയോടെ ആരാധകര്‍

200 ഡ്യൂക്കില്‍ നിന്നാണ് 125 ഡ്യൂക്ക് ബോഡി ഘടനകളും ഫ്രെയിമും കടമെടുക്കുന്നത്. RC125 -ലും ഈ ചിത്രം ആവര്‍ത്തിക്കും. ഇതേസമയം എഞ്ചിന്‍, ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ 125 ഡ്യൂക്കില്‍ നിന്നാകും RC125 പകര്‍ത്തുക. അതായത് ലിക്വിഡ് കൂളിങ് ശേഷിയുള്ള 124.7 സസി എഞ്ചിന്‍ RC125 -ലും തുടിക്കും.

യമഹ R15 -നെ വെല്ലുവിളിക്കാന്‍ പുതിയ കെടിഎം RC125, പ്രതീക്ഷയോടെ ആരാധകര്‍

എഞ്ചിന്‍ 9,250 rpm -ല്‍ 14.3 bhp കരുത്തും 8,000 rpm -ല്‍ 12 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 125 ഡ്യൂക്കിലെ ആറു സ്പീഡ് ഗിയര്‍ബോക്‌സ് RC125 -ലേക്കും കമ്പനി പകര്‍ത്തും. പൂര്‍ണ ഫെയറിങ് ശൈലിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഭാരം RC125 -ന് പ്രതീക്ഷിക്കാം. എന്നാല്‍ എഞ്ചിന്റെ സ്‌പോര്‍ടി തനിമ ബൈക്കില്‍ നഷ്ടപ്പെടില്ല.

Most Read: മനം കവര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡ് ജിടി വായു

യമഹ R15 -നെ വെല്ലുവിളിക്കാന്‍ പുതിയ കെടിഎം RC125, പ്രതീക്ഷയോടെ ആരാധകര്‍

നിലവില്‍ 1.25 ലക്ഷം രൂപയ്ക്കാണ് കെടിഎം 125 ഡ്യൂക്ക് വില്‍പ്പനയ്‌ക്കെത്തുന്നത്. മത്സരം കണക്കിലെടുത്ത് യമഹ R15 -നെക്കാള്‍ കുറഞ്ഞ വിലയില്‍ RC125 -നെ അവതരിപ്പിക്കാനായിരിക്കും കമ്പനി താത്പര്യപ്പെടുക. ഈ വര്‍ഷം ഇന്ത്യയിൽ വിപുലമായ പദ്ധതികളുണ്ട് കെടിഎമ്മിന്. ഏറെ വൈകാതെ 790 ഡ്യൂക്കിനെ കമ്പനി ഇങ്ങോട്ടു കൊണ്ടുവരും. കെടിഎമ്മിന്റെ കുരുത്തുറ്റ സൂപ്പര്‍ നെയ്ക്കഡ് ബൈക്കാണ് 790 ഡ്യൂക്ക്.

യമഹ R15 -നെ വെല്ലുവിളിക്കാന്‍ പുതിയ കെടിഎം RC125, പ്രതീക്ഷയോടെ ആരാധകര്‍

ഇന്ത്യയില്‍ കെടിഎം അവതരിപ്പിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്ന മോഡല്‍. നിരയില്‍ 390 ഡ്യൂക്കിന് മുകളില്‍ സ്ഥാനം കണ്ടെത്താന്‍ ഒരുങ്ങുന്ന പുതിയ കെടിഎം 790 ഡ്യൂക്കില്‍ 799 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ തുടിക്കും. 9,000 rpm -ല്‍ 103.5 bhp കരുത്തും 8,000 rpm -ല്‍ 86 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി എഞ്ചിനുണ്ട്. ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. ഡൗണ്‍ഷിഫ്റ്റ് സുഗമമാക്കാന്‍ സ്ലിപ്പര്‍ ക്ലച്ചിന്റെ പിന്തുണയും 790 ഡ്യൂക്കിനുണ്ട്.

Spy Image Source: ZigWheels

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm #Spy Pics
English summary
KTM RC125 Spotted Testing In India. Read in Malayalam.
Story first published: Friday, April 5, 2019, 18:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X