സുസുക്കി ജിക്‌സറിന്റെ ഭാവം മാറി, മസില്‍ ബൈക്കായി പുതിയ 155 സിസി പതിപ്പ് വിപണിയിലേക്ക്

പുത്തന്‍ ജിക്‌സര്‍ SF, ജിക്‌സര്‍ SF 250 മോഡലുകളെ സുസുക്കി വിപണിയില്‍ കൊണ്ടുവന്നു. ഇനി അടുത്ത ഊഴം നെയ്ക്കഡ് ഗണത്തില്‍പ്പെടുന്ന ജിക്‌സര്‍ 155 -യുടേതാണ്. സുസുക്കി ജിക്‌സര്‍ 155 ഫെയ്‌സ്‌ലിഫ്റ്റ് വൈകാതെ അവതരിക്കുമെന്ന് വിപണിക്കറിയാം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബൈക്കിന്റെ ബ്രോഷര്‍ ചോര്‍ന്നിരുന്നു.

സുസുക്കി ജിക്‌സറിന്റെ ഭാവം മാറി, മസില്‍ ബൈക്കായി പുതിയ 155 സിസി പതിപ്പ് വിപണിയിലേക്ക്

ഇപ്പോള്‍ മറകളേതുമില്ലാത്ത മോഡലിന്റെ ചിത്രങ്ങളും പുറത്തുവരികയാണ്. രൂപം അടിമുടി മാറി. പ്രചാരമേറിയ 150 സിസി ശ്രേണിയില്‍ മസില്‍ ബൈക്കായി ജിക്‌സര്‍ 155 -നെ കൊണ്ടുവരാനാണ് സുസുക്കി തയ്യാറെടുക്കുന്നത്. ഇക്കുറി ബൈക്കിന്റെ ഡിസൈന്‍ ആരെയും ആകര്‍ഷിക്കും. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഫീച്ചറുകള്‍ക്കും കമ്പനി പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്.

സുസുക്കി ജിക്‌സറിന്റെ ഭാവം മാറി, മസില്‍ ബൈക്കായി പുതിയ 155 സിസി പതിപ്പ് വിപണിയിലേക്ക്

പുതിയ ഹെഡ്‌ലാമ്പ് യൂണിറ്റാണ് വരാനിരിക്കുന്ന ബൈക്കിലെ മുഖ്യവിശേഷം. ജിക്‌സര്‍ 155 -യ്ക്ക് പതിവില്‍ നിന്നും വ്യത്യസ്തമായ മുഖഭാവം സമ്മാനിക്കുന്നതില്‍ പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പിന് നിര്‍ണായക പങ്കുണ്ട്. ഹെഡ്‌ലാമ്പിന് ചുറ്റും സില്‍വര്‍ പ്ലാസ്റ്റിക് ആവരണം കാണാം.

സുസുക്കി ജിക്‌സറിന്റെ ഭാവം മാറി, മസില്‍ ബൈക്കായി പുതിയ 155 സിസി പതിപ്പ് വിപണിയിലേക്ക്

ബൈക്കിലെ ഇന്ധന ടാങ്ക് ആകാരവും മാറി. കറുപ്പും നീലയും ഇടകലര്‍ന്ന ഇരട്ടനിറ ശൈലിയാണ് മോഡലിന്. ഫെയേര്‍ഡ് പതിപ്പായ ജിക്‌സര്‍ 155 SF -ന്റെ മെക്കാനിക്കല്‍ ഘടകങ്ങള്‍ പുതിയ ജിക്‌സര്‍ 155 ഫെയ്‌സ്‌ലിഫ്റ്റിലും പ്രതീക്ഷിക്കാം. വിഭജിച്ച സീറ്റുകള്‍, ഇരട്ട ഗ്രാബ് ഹാന്‍ഡിലുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ്, ഉയര്‍ത്തിയ ഹാന്‍ഡില്‍ബാര്‍ തുടങ്ങിയ ഒരുപിടി വിശേഷങ്ങള്‍ പുതിയ ബൈക്കിലുണ്ട്.

സുസുക്കി ജിക്‌സറിന്റെ ഭാവം മാറി, മസില്‍ ബൈക്കായി പുതിയ 155 സിസി പതിപ്പ് വിപണിയിലേക്ക്

പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് മോഡലില്‍ ഒരുങ്ങുന്നത്. സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ബൈക്കില്‍ എബിഎസ് അടിസ്ഥാന സൗകര്യമായി നിലകൊള്ളും. ഇന്ത്യന്‍ വിപണിയില്‍ 125 സിസിയില്‍ കൂടുതലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമാണ്. ഇതേസമയം ജിക്‌സര്‍ SF പോലെ ഒറ്റ ചാനല്‍ എബിഎസ് യൂണിറ്റായിരിക്കും ജിക്‌സര്‍ 155 ഫെയ്‌സ്‌ലിഫ്റ്റ് അവകാശപ്പെടുക.

സുസുക്കി ജിക്‌സറിന്റെ ഭാവം മാറി, മസില്‍ ബൈക്കായി പുതിയ 155 സിസി പതിപ്പ് വിപണിയിലേക്ക്

നെയ്ക്കഡ് ബൈക്കായതുകൊണ്ട് ജിക്‌സര്‍ 155 -യ്ക്ക് ജിക്‌സര്‍ SF -നെക്കാളും ഭാരം കുറവാണ്. 140 കിലോയോളം ഭാരമുണ്ട് ജിക്‌സര്‍ SF -ന്. പുതിയ ജിക്‌സര്‍ ഫെയ്‌സ്‌ലിഫ്റ്റിന് 140 കിലോ ഭാരം പ്രതീക്ഷിക്കാം. SF മോഡലിലുള്ള 155 സിസി എഞ്ചിന്‍തന്നെയാകും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും.

സുസുക്കി ജിക്‌സറിന്റെ ഭാവം മാറി, മസില്‍ ബൈക്കായി പുതിയ 155 സിസി പതിപ്പ് വിപണിയിലേക്ക്

8,000 rpm -ല്‍ 14.1 bhp കരുത്തും 6,000 rpm -ല്‍ 14 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. അഞ്ചു സ്പീഡായിരിക്കും ബൈക്കിലെ ഗിയര്‍ബോക്‌സ്. വിപണിയില്‍ യമഹ MT-15, കെടിഎം 125 ഡ്യൂക്ക്, ഹോണ്ട CB ഹോര്‍ണറ്റ് മോഡലുകളുമായാണ് സുസുക്കി ജിക്‌സര്‍ 155 -ന്റെ മത്സരം.

Image Source: Ariel M. Belli/Instagram

Most Read Articles

Malayalam
English summary
2019 Suzuki Gixxer 155 Facelift Spied. Read in Malayalam.
Story first published: Wednesday, July 3, 2019, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X