എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ് 350, 350 ES ബൈക്കുകള്‍

ഇന്ത്യന്‍ ബൈക്ക് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് എബിഎസ് സുരക്ഷയോടെയുള്ള ബുള്ളറ്റ് 350, ബുള്ളറ്റ് 350 ES പതിപ്പുകള്‍ വിപണിയിലെത്തിച്ചു. 1.21 ലക്ഷം രൂപയാണ് ബുള്ളറ്റ് 350 എബിഎസ് പതിപ്പിന്റെ വില. ബുള്ളറ്റ് 350 ES പതിപ്പിന് 1.35 ലക്ഷം രൂപയും. ഇരു വിലകളും ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനമാക്കിയാണ്.

എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ് 350, 350 ES ബൈക്കുകള്‍

പുതുതായി നിലവില്‍ വന്ന സുരക്ഷ ചട്ടങ്ങള്‍ പ്രകാരം 125 സിസിയക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങളില്‍ എബിഎസ് സുരക്ഷയും താഴെയുള്ള ഇരുചക്ര വാഹനങ്ങളില്‍ സിബിഎസും (കോമ്പി ബ്രേക്കിംഗ് സംവിധാനം) ഇല്ലെങ്കില്‍ ഇവ വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം.

എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ് 350, 350 ES ബൈക്കുകള്‍

ഇക്കാരണത്താലാണ് ബുള്ളറ്റ് ബൈക്കുകള്‍ കമ്പനി പരിഷ്‌കരിച്ചത്. ഇരു ബൈക്കുകളിലും ഒറ്റ ചാനല്‍ എബിഎസ് സുരക്ഷ ഉള്‍പ്പെടുത്തിയതിനാല്‍ തന്നെ എബിഎസ് ഇല്ലാത്ത മോഡലുകളുടെ വിലയെക്കാളും 3,500 രൂപ വര്‍ധിക്കും.

Most Read:C5 എയര്‍ക്രോസ്സ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍, അടുത്ത വര്‍ഷം വിപണിയില്‍

എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ് 350, 350 ES ബൈക്കുകള്‍

ഇരട്ട ചാനല്‍ എബിഎസ് ആണെങ്കില്‍ 11,000 രൂപയോളമായിരിക്കും വിലയില്‍ വര്‍ധനവ് വരിക. പുതിയ മാറ്റങ്ങളുടെ ഭാഗമായി ബുള്ളറ്റ് 350 -യ്ക്കും 350 ES -നും ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയും റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷന്‍ സംവിധാനും ലഭിച്ചിട്ടുണ്ട്.

എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ് 350, 350 ES ബൈക്കുകള്‍

ഇവയല്ലാതെ വേറെ മാറ്റങ്ങളൊന്നും ബൈക്കുകളില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. മുന്നില്‍ 280 mm ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ 153 mm ഡ്രം ബ്രേക്കുമാണ് ബുള്ളറ്റ് 350 -യ്ക്കുള്ളത്.

എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ് 350, 350 ES ബൈക്കുകള്‍

ബുള്ളറ്റ് 350 ES -ല്‍ ആവട്ടെ ഇരു വശങ്ങളിലും ഡ്രം ബ്രേക്കുകളാണുള്ളത്. ബുള്ളറ്റ് 350, 350 ES മോഡലുകളില്‍ക്കൂടി എബിഎസ് സുരക്ഷ വന്നതോടെ പുതിയ സുരക്ഷ ചട്ടങ്ങള്‍ക്കനുസരിച്ച് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിര പരിഷ്‌ക്കരിക്കുന്നത് പൂര്‍ണ്ണമായി.

Most Read:വില്‍പ്പന ഒരു ലക്ഷം കടന്നു, ചരിത്ര നേട്ടം കുറിച്ച് ബജാജ് പള്‍സര്‍

എബിഎസ് സുരക്ഷയില്‍ ബുള്ളറ്റ് 350, 350 ES ബൈക്കുകള്‍

ഇരു ബൈക്കികളിലും 346 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂളിംഗ് എഞ്ചിനാണിള്ളത്. ഇത് 19.8 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കുന്നതാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ബൈക്കുകളിലുള്ളത്. അടുത്തിടെ വിനോദ് കെ. ദേസരിയെ പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി റോയല്‍ എന്‍ഫീല്‍ഡ് നിയമിച്ചിരുന്നു.

Most Read Articles

Malayalam
English summary
Royal Enfield Bullet 350, 350ES ABS Launched In India — Prices Start At Rs 1.21 Lakh: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X