അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

ഇന്ത്യയില്‍ 300 സിസിയ്ക്ക് മുകളിലുള്ള ബൈക്ക് ബ്രാന്‍ഡുകളില്‍ മുന്‍പന്തിയിലാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ സ്ഥാനം. ഇന്നും ബൈക്ക് നിര്‍മ്മാണം തുടരുന്ന ചുരുക്കം ചില ബൈക്ക് ബ്രാന്‍ഡുകളിലൊന്നാണ് റോയല്‍ എന്‍ഫീല്‍ഡ്. എന്നാല്‍ ആരാധകര്‍ ഒരുപാടുള്ള ഈ ബൈക്കിനെ ചുറ്റിപ്പറ്റി ചില തെറ്റിധാരണകള്‍ നില നില്‍ക്കുന്നു. ഇവ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

ദീര്‍ഘദൂര ഓട്ടക്കാരന്‍

പൊതുവെ നമുക്കിടയിലുള്ളൊരു ചിന്തയാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായവാണെന്നത്. എന്നാല്‍ എല്ലാ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായവയല്ല.

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

ഒറ്റ സിലിണ്ടറോടു കൂടിയ എന്‍ഫീല്‍ഡ് ബൈക്കുകള്‍ ഒരുപാട് വൈബ്രേറ്റ് ചെയ്യുന്നവയാണ്. ഇത് ദീര്‍ഘദൂര യാത്രകളില്‍ റൈഡറെ അവശനാക്കും.

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

നീളമേറിയ സ്‌ട്രോക്കോട് കൂടിയ ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ യാത്രയിലുടനീളം വൈബ്രേറ്റ് ചെയ്യാന്‍ സാധ്യതയുണ്ട് ഇത് റൈഡര്‍ക്ക് ശരീര വേദനയുണ്ടാക്കും. എന്നാല്‍ എന്‍ഫീല്‍ഡിന്റെ തന്നെ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി ബൈക്കുകളില്‍ ഈ പ്രശനം ഒട്ടുമില്ലെന്നുള്ളതും എടുത്തു പറയണം. വളരെ സ്മൂത്ത് റൈഡ് സമ്മാനിക്കുന്നവയാണ് ഈ 650 ഇരട്ടകള്‍.

Most Read:ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

ബ്രേക്ക്ഡൗണ്‍ ആവാം എവിടെയും

ചില മോഡലുകളില്‍ യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനായത് (UCE) കൊണ്ട് തന്നെ ഇവയ്ക്ക് കൂടുതല്‍ കരുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പുതിയ മോഡലുകളിലെ പാരലല്‍ ഇരട്ട എഞ്ചിനുകള്‍ക്കും LS410 എഞ്ചിനും ഇത്തരത്തിലുള്ള പ്രത്യേക കരുതലുകള്‍ ആവശ്യമില്ല.

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

UCE -യിലെ അധിക കരുതല്‍ സംവിധാനങ്ങള്‍ കൊണ്ട് ഇതിലെ ഓയില്‍ ലീക്ക് ആവാനുള്ള സാധ്യതയേറെയാണ്. ആയതിനാല്‍ ഇവ എവിടെ വച്ചും ബ്രേക്ക്ഡൗണ്‍ ആവാം.

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

സാങ്കേതികത

ക്ലാസിക്ക്, തണ്ടര്‍ബേര്‍ഡ്, പുതുതായി വിപണിയിലെത്തിയ 650 ഇരട്ടകള്‍ എന്നിവയിലെല്ലാം തന്നെ വിന്റേജ് ഭാവം പ്രകടമായതിനാല്‍ മിക്കവരും വിചാരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ഉപയോഗിക്കുന്നത് പഴകിയ സാങ്കേതികതയാണെന്നാണ്.

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

എന്നാലിത് തീര്‍ത്തും തെറ്റാണ്. ക്ലാസിക്ക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ് മോഡലുകളിലെ യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എഞ്ചിന്‍ തെല്ല് പഴയ എഞ്ചിന്‍ സാങ്കേതികയാണെങ്കിലും പുതിയ ഹിമാലയന്‍ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത് പുത്തന്‍ LS സീരീസാണ്. കൂടാതെ ഇന്റര്‍സെപ്റ്ററിലും കോണ്ടിനെന്റല്‍ ജിടിയിലും ഉപയോഗിച്ചിരിക്കുന്നത് പുതിയ 649 സിസി പാരലല്‍ ഇരട്ട എഞ്ചിനാണ്.

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

വലിയ എഞ്ചിന്‍ = കൂടുതല്‍ കരുത്ത്

പലരും വിചാരിക്കുന്നത് ഉയര്‍ന്ന ശേഷി എഞ്ചിനുകള്‍ താഴ്ന്ന ശേഷി എഞ്ചിനുകളെക്കാളും കൂടുതല്‍ കരുത്തുണ്ടാക്കുമെന്നാണ്. ഇതാണ് പലരെയും എന്‍ഫീല്‍ഡ് ബൈക്കുകള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

Most Read:പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും താഴ്ന്ന ശേഷിയുള്ള എഞ്ചിന്‍ 346 സിസിയാണ്. നിരവധി പേര്‍ ഇത് കരുത്തുറ്റതാണെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത് സൃഷ്ടിക്കുന്ന പരമാവധി കരുത്ത് 19.8 bhp കരുത്തും 28 Nm torque ഉം ആണ്. ഇത് സാധാരണ 200 സിസി, 150 സിസി ബൈക്കുകളിലേതിന് സമവുമാണ്.

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

മൈലേജ്

ഉയര്‍ന്ന എഞ്ചിനായത് കൊണ്ട് തന്നെ മൈലേജ് കുറവാണ് എന്‍ഫീല്‍ഡ് ബൈക്കുകള്‍ക്ക്. UCE മോഡലുകള്‍ വളരെ താഴ്ന്ന rpm -ലും പ്രവര്‍ത്തിക്കും. അതായത് ഉയര്‍ന്ന വേഗത്തിലും എഞ്ചിന്‍ കിതയ്ക്കില്ല.

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

ലിറ്ററിന് പരമാവധി 35 കിലോമീറ്റര്‍ മാത്രമാണ് എന്‍ഫീല്‍ഡ് ബൈക്കിലെ മൈലേജ്. 649 സിസി ശേഷിയുള്ള പാരലല്‍ ഇരട്ട എഞ്ചിനോട് കൂടി ഇന്റര്‍സെപ്റ്ററിലും കോണ്ടിനെന്റല്‍ ജിടിയലും വരെ ലിറ്ററിന് 21 കിലോമീറ്ററാണ് മൈലേജ്.

അറിയണം റോയല്‍ എന്‍ഫീല്‍ഡിനെ കുറിച്ചുള്ള ഈ സത്യങ്ങള്‍

ആധുനിക ഫീച്ചറുകള്‍

എന്‍ഫീല്‍ഡ് ബൈക്കുകളുടെ പ്രാധാന്യം കുറഞ്ഞ് പോയെന്ന് പലരും വിചാരിക്കുന്നു. ബൈക്കിലെ ആധുനിക ഫീച്ചറുകളുടെ പോരായ്മയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്ന ഘടകം. മിക്ക എന്‍ഫീല്‍ഡ് ബൈക്കുകളുടെയും വില ഒരു ലക്ഷം രൂപയില്‍ താഴെയാണെന്നിരിക്കെ, ഈ വിലയില്‍ താഴെയുള്ള മറ്റ് ബ്രാന്‍ഡുകളുടെ ബൈക്കുകളില്‍ ആധുനിക ഫീച്ചറുകളുടെ ധാരാളിത്തമുണ്ടെന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്.

Most Read Articles

Malayalam
English summary
things to know about royal enfield bikes: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X