TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
2019 ട്രയംഫ് സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്ക്രാമ്പ്ളര്‍ ബൈക്കുകള്‍ ഇന്ത്യയില്‍
2019 സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്ക്രാമ്പ്ളര്‍ ബൈക്കുകളുമായി ട്രയംഫ്. 7.45 ലക്ഷം രൂപ വിലയില്‍ നവീകരിച്ച ട്രയംഫ് സ്ട്രീറ്റ് ട്വിന്‍ വിപണിയില്‍ എത്തി. 8.55 ലക്ഷം രൂപയാണ് പുതിയ സ്ട്രീറ്റ് സ്ക്രാമ്പ്ളര്‍ പതിപ്പിന് വില. ഇക്കുറി കാര്യമായ മെക്കാനിക്കല്‍ പരിഷ്കാരങ്ങളോടെയാണ് ഇരു ബൈക്കുകളടെയും രംഗപ്രവേശം. 900 സിസി 'ഹൈ ടോര്‍ഖ്' പാരലല്‍ ട്വിന്‍ എഞ്ചിന് പുത്തന്‍ സ്ട്രീറ്റ് ട്വിന്നിലും സ്ട്രീറ്റ് സ്ക്രാമ്പ്ളറിലും തുടിക്കും.
മഗ്നീഷ്യം കവറുകള്‍ എഞ്ചിന് ഭാരം ഗണ്യമായി കുറച്ചു. 65 bhp കരുത്തും 80 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ഇപ്പോള്‍ ശേഷിയുണ്ട്. മുന്‍മോഡലിനെ അപേക്ഷിച്ച് 10 bhp കൂടുതലാണിത്. ഇരു ബൈക്കുകളിലും അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്. കരുത്തിനൊപ്പം മോഡലുകളുടെ ടോര്‍ഖ് ഉത്പാദനവും ഏറെ മെച്ചപ്പെട്ടു.
ട്രാക്ഷന്‍ കണ്ട്രോളും റോഡ് - റെയിന്‍ റൈഡിംഗ് മോഡുകളും ബൈക്കുകളുടെ പുതുവിശേഷങ്ങളാണ്. സസ്പെന്‍ഷനില്‍ ഇരു മോഡലുകളും സമാനത പുലര്‍ത്തുന്നു. കയാബ 41 mm ഫോര്‍ക്കുകള്‍ മുന്നിലും ക്രമീകരിക്കാവുന്ന പ്രീലോഡുള്ള ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍ പിന്നിലും ബൈക്കുകളില്‍ സസ്പെന്ഷന് നിറവേറ്റും.
ട്രയംഫ് സ്ട്രീറ്റ് ട്വിന്നില്‍ 310 mm ഡിസ്ക്ക് മുന്‍ ടയറിലും 220 mm ഡിസ്ക്ക് പിന് ടയറിലും ബ്രേക്കിംഗ് നിര്ഹവിക്കാനുണ്ട്. അതേസമയം സ്ക്രാമ്പ്ളറില്‍ 310 mm, 255 mm ഡിസ്ക്കുകളാണ് മുന്‍ പിന് ടയറുകളില്‍ വേഗം നിയന്ത്രിക്കാനുള്ളത്. ബ്രെമ്പോ നിര്‍മ്മിത യൂണിറ്റുകളാണ് ഇരു ബൈക്കുകളിലെയും ഡിസ്ക്ക് ബ്രേക്കുകള്‍.
ട്രാക്ഷന്‍ കണ്ട്രോള്, ഇരട്ട ചാനല്‍ എബിഎസ്, റൈഡ് ബൈ വയര്‍, എല്‍സിഡി മള്‍ട്ടി ഫംങ്ഷന് ഇന്‍സ്ട്രമെന്റ് പാക്ക്, ഹീറ്റഡ് ഗ്രിപ്പുകള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ട്, എഞ്ചിന് ഇമൊബിലൈസര്‍, എല്‍ഇഡി ടെയില്‍ലാമ്പ് തുടങ്ങിയവ 2019 സ്ട്രീറ്റ് ട്വിന്‍, സ്ക്രാമ്പ്ളര്‍ ബൈക്കുകളുടെ വിശേഷങ്ങളില്‍പ്പെടും. ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം ഇരു ബൈക്കുകളിലും ഓപ്ഷനല്‍ എക്സട്രാ വ്യവസ്ഥയില്‍ തിരഞ്ഞെടുക്കാം.
രൂപഭാവത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും സ്ട്രീറ്റ് ട്വിന്‍, സ്ക്രാമ്പ്ളര്‍ മോഡലുകള്‍ അവകാശപ്പെടുന്നില്ല. എന്നാല്‍ ഇരു ബൈക്കുകളിലും സൈഡ് പാനലുകള്‍ കമ്പനി പരിഷ്കരിച്ചു. ഗ്രാഫിക്സും പുത്തനാണ്. ഇന്ത്യന്‍ വിപണിയില്‍ ഡ്യുക്കാട്ടി സ്ക്രാമ്പ്ളര്‍ ഐക്കണാണ് ട്രയംഫ് സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്ക്രാമ്പ്ളര്‍ മോഡലുകളുടെ മുഖ്യ എതിരാളി.