ട്രയംഫ് ടൈഗര്‍ 800 XCA ഇന്ത്യയില്‍

ട്രയംഫ് ടൈഗര്‍ 800 XCA അഡ്വഞ്ചര്‍ ടൂറര്‍ ഇന്ത്യയില്‍. 15.16 ലക്ഷം രൂപയാണ് പുതിയ ട്രയംഫ് ടൈഗര്‍ 800 XCA മോഡലിന് വിപണിയില്‍ വില. ട്രയംഫ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ഏറ്റവും ഉയര്‍ന്ന 800 സിസി ബൈക്കാണിത്. ഒരുപിടി അപ്‌ഡേറ്റുകള്‍ക്ക് പുറമെ പുത്തന്‍ ടെക്‌നോളജിയും സംവിധാനങ്ങളും റൈഡ് അസിസ്റ്റ് സേവനങ്ങളും മോഡലിന്റെ മാറ്റു കൂട്ടുന്നു. ഷാസിയിലും എഞ്ചിനിലും ഉള്‍പ്പെടെ ഇക്കുറി 200 ഓളം പരിഷ്‌കാരങ്ങള്‍ ബൈക്കിന് സംഭവിച്ചെന്ന് ട്രയംഫ് പറയുന്നു.

ട്രയംഫ് ടൈഗര്‍ 800 XCA ഇന്ത്യയില്‍

ടൈഗര്‍ 800 XCA മോഡലിന്റെ ബോഡി വര്‍ക്കുകളില്‍ പുതുമ തെളിഞ്ഞുകാണാം. ബാഡ്ജുകള്‍ പരിഷ്‌കരിക്കപ്പെട്ടു. ഗ്രാഫിക്‌സ് മാറി. കൊറോസി റെഡ്, ക്രിസ്റ്റല്‍ വൈറ്റ്, മറീന്‍ എന്നിങ്ങനെ മൂന്നു നിറപ്പതിപ്പുകള്‍ ട്രയംഫ് ടൈഗര്‍ 800 XCA -യില്‍ ലഭ്യമാണ്.

TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഞ്ചു വിധത്തില്‍ ജോയ്‌സ്റ്റിക്ക് കണ്‍ട്രോളുള്ള സ്വിച്ച് ഗിയര്‍ഗിയര്‍, പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് പുതിയ ബൈക്കില്‍.

ട്രയംഫ് ടൈഗര്‍ 800 XCA ഇന്ത്യയില്‍

അഞ്ചു വിധത്തില്‍ മോഡലിന്റെ വിന്‍ഡ്‌സ്‌ക്രീന്‍ ക്രമീകരിക്കാന്‍ കഴിയും. ഭാരം കുറഞ്ഞ ഫ്രീ-ഫ്‌ളോയിങ് എക്‌സ്‌ഹോസ്റ്റാണ് ടൈഗര്‍ 800 XCA -യിലെ മറ്റൊരു സവിശേഷത. ബൈക്കിലെ റൈഡര്‍, പില്യണ്‍ സീറ്റുകള്‍ക്ക് ചൂടു പകരാനുള്ള ശേഷിയുണ്ട്. ഹാന്‍ഡില്‍ ഗ്രിപ്പുകളും ഓടിക്കുന്നയാളുടെ കൈകള്‍ക്ക് ചൂടു പകരും.

ട്രയംഫ് ടൈഗര്‍ 800 XCA ഇന്ത്യയില്‍

സ്വിച്ചബിള്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, എഞ്ചിന്‍ പ്രൊട്ടക്ഷന്‍ ബാറുകള്‍, അലൂമിനിയം സമ്പ് ഗാര്‍ഡുകള്‍, പവര്‍ സോക്കറ്റുകള്‍ എന്നിവയെല്ലാം മോഡലില്‍ എടുത്തുപറയണം.

Most Read: പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം, ഇന്റര്‍സെപ്റ്ററുമായി മോഷ്ടാവ് മുങ്ങി

800 സിസി മൂന്നു സിലിണ്ടര്‍ എഞ്ചിനാണ് ട്രയംഫ് ടൈഗര്‍ 800 XCA മോഡലിന്റെ ഹൃദയം. ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. 94 bhp കരുത്തും 79 Nm torque ഉം എഞ്ചിന്‍ പരമാവധി കുറിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

ട്രയംഫ് ടൈഗര്‍ 800 XCA ഇന്ത്യയില്‍

റൈഡ് ബൈ വയര്‍ ഇലക്ട്രോണിക് ത്രോട്ടില്‍ കണ്‍ട്രോള്‍ ബൈക്കിന് മേല്‍ കൂടുതല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ റൈഡറെ സഹായിക്കും. റോഡ്, സ്‌പോര്‍ട്, ട്രാക്ക്, റൈഡര്‍ കസ്റ്റമൈസബിള്‍, ഓഫ്‌റോഡ്, ഓഫ്‌റോഡ് പ്രോ എന്നിങ്ങനെ ആറു മോഡുകള്‍ മോഡലിലുണ്ട്. 21 ഇഞ്ചാണ് മുന്നില്‍ ഒരുങ്ങുന്ന സ്‌പോക്ക് ടയറിന്റെ വലുപ്പം. പിന്‍ ടയറിന് വലുപ്പം 17 ഇഞ്ച്.

ട്രയംഫ് ടൈഗര്‍ 800 XCA ഇന്ത്യയില്‍

220 mm ട്രാവലുള്ള 43 mm WP അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നിലും 215 mm ട്രാവലുള്ള WP മോണോഷോക്ക് യൂണിറ്റ് പിന്നിലും സസ്‌പെന്‍ഷന്‍ നിറവറ്റും.

305 mm ഇരട്ട ഡിസ്‌ക്ക് യൂണിറ്റാണ് മുന്‍ ടയറില്‍ വേഗത്തിന് കടിഞ്ഞാണിടുക. പിന്‍ ടയറില്‍ 255 mm ഒറ്റ ഡിസ്‌ക്ക് ബ്രേക്കിംഗിനായി നിലകൊള്ളുന്നു. ഇന്ധനശേഷി 19 ലിറ്റര്‍. ഭാരം 208 കിലോ. വിപണിയില്‍ ബിഎംഡബ്ല്യു F 850 GS, ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 മോഡലുകളമായാണ് ട്രയംഫ് ടൈഗര്‍ 800 XCA -യുടെ അങ്കം.

Most Read Articles

Malayalam
English summary
Triumph Tiger 800 XCA Launched In India. Read in Malayalam.
Story first published: Tuesday, March 12, 2019, 17:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X