അക്യൂലയായി മാറി ടിവിഎസ് അപാച്ചെ RR310

By Rajeev Nambiar

2016 ഓട്ടോ എക്‌സ്‌പോയില്‍ പിറന്ന ടിവിഎസ് അക്യൂല കോണ്‍സെപ്റ്റാണ് ഇന്ന് വിപണിയില്‍ അണിനിരക്കുന്ന അപാച്ചെ RR310. കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിത ബോഡി പാനലുകളുമായി കാഴ്ച്ചക്കാരെ കൈയ്യിലെടുത്ത അക്യൂലയ്ക്ക് പക്ഷെ പ്രൊഡക്ഷന്‍ പതിപ്പില്‍ പേര് നഷ്ടപ്പെട്ടു.

അക്യൂലയായി മാറി ടിവിഎസ് അപാച്ചെ RR310

പുതിയ ഫ്‌ളാഗ്ഷിപ്പ് ബൈക്കിനെ അപാച്ചെ RR310 എന്നാണ് ടിവിഎസ് പേരുചൊല്ലി വിളിച്ചത്. ഒരുവിഭാഗം ആരാധകരെ ഈ നടപടി നിരാശപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ അപാച്ചെ RR310 -നെ തിരികെ അക്യൂലയാക്കി മാറ്റുകയാണ് ചെന്നൈയില്‍ നിന്നൊരു മോഡിഫിക്കേഷന്‍ സ്ഥാപനം.

അക്യൂലയായി മാറി ടിവിഎസ് അപാച്ചെ RR310

പുറംമോടിയില്‍ പഴയ അക്യൂലയെ ഇവര്‍ പുനരാവിഷ്‌കരിച്ചു. മുമ്പ് ഓട്ടോ എക്‌സ്‌പോയില്‍ കണ്ടതുപോലെ സാറ്റിന്‍ പേള്‍ വൈറ്റ് നിറമാണ് ഫളാഗ്ഷിപ്പ് അപാച്ചെയ്ക്ക് ഇവര്‍ കല്‍പ്പിക്കുന്നത്. ഫെയറിംഗില്‍ നിന്നും അപാച്ചെ RR310 ബ്രാന്‍ഡിംഗ് തുടച്ചുനീക്കി.

അക്യൂലയായി മാറി ടിവിഎസ് അപാച്ചെ RR310

പകരം അക്യൂല 310, ബിഎംഡബ്ല്യു മോട്ടോറാഡ് ബാഡ്ജുകളാണ് ബൈക്കില്‍. ഫെയറിംഗിലെ ഇരട്ടനിറ ശൈലിയും മാറി. ഒരുനിറം മാത്രമെ അക്യൂലയായി മാറിയ അപാച്ചെ RR310 -നുള്ളൂ. ഇരുവീലുകളിലും പുതിയ നിറം കാണാം.

Most Read: ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

അക്യൂലയായി മാറി ടിവിഎസ് അപാച്ചെ RR310

പുറംമോടിയില്‍ അങ്ങിങ്ങായി ഇടകലര്‍ന്ന ഗ്ലോസ് ഫ്‌ളാഷ് റെഡ് ശൈലി അക്യൂലയുടെ ആകര്‍ഷണീയത കൂട്ടുന്നു. റേസിംഗ് റെഡ്, റേസിംഗ് ബ്ലാക് നിറങ്ങള്‍ മാത്രമെ ടിവിഎസ് അപാച്ചെ RR310 -ലുള്ളൂ. കറുത്ത വിന്‍ഡ്‌സ്‌ക്രീന്‍ ഇടംപിടിക്കുന്ന മുഖരൂപം കാഴ്ച്ചയില്‍ അക്യൂലയ്ക്ക് കൂടുതല്‍ പക്വത സമ്മാനിക്കുന്നുണ്ട്.

അക്യൂലയായി മാറി ടിവിഎസ് അപാച്ചെ RR310

ഫെന്‍ഡറിലെ പരിഷ്‌കാരങ്ങളും മോഡിഫിക്കേഷനില്‍ എടുത്തു പറയണം. സ്റ്റിക്കറുകള്‍ക്ക് പകരം നൂതനമായ ഹൈഡ്രോഗ്രാഫിക്‌സാണ് കാര്‍ബണ്‍ ഫൈബര്‍ ഫിനിഷിന് വേണ്ടി ഇവര്‍ തിരഞ്ഞെടുത്തത്.

Most Read: മഹീന്ദ്ര ഥാറും മാരുതി ജിപ്സിയും ഏറ്റുമുട്ടിയപ്പോൾ — വീഡിയോ

അക്യൂലയായി മാറി ടിവിഎസ് അപാച്ചെ RR310

കാര്‍ബണ്‍ ഫൈബര്‍ പ്രതീതി സമര്‍പ്പിക്കുന്നതില്‍ ഫെന്‍ഡറുകളിലെ ഹൈഡ്രോഗ്രാഫിക്‌സ് വിജയിക്കുന്നുണ്ടെന്നും ഇവിടെ പരാമര്‍ശിക്കണം. ഹാന്‍ഡില്‍ബാറില്‍ മാറ്റങ്ങളില്ലെങ്കിലും മോട്ടോജിപി മോഡലുകളിലേതുപോലുള്ള ലെവര്‍ പ്രൊട്ടക്ടറുകള്‍ ബൈക്കിന് സ്‌പോര്‍ടി ചന്തം പകരുന്നുണ്ട്.

അക്യൂലയായി മാറി ടിവിഎസ് അപാച്ചെ RR310

കമ്പനി നല്‍കിയ ബ്രേക്ക്, ക്ലച്ച് ലെവറുകള്‍ ഇവര്‍ ഉപേക്ഷിച്ചു. പകരം ആഫ്റ്റര്‍മാര്‍ക്കറ്റ് യൂണിറ്റുകളാണ് തല്‍സ്ഥാനത്ത്. കൂടുതല്‍ ഒതുക്കം തോന്നിക്കാന്‍ പിറകില്‍ ടെയില്‍ലാമ്പും സംഘം ചെറുതായി പരിഷ്‌കരിച്ചിട്ടുണ്ട്.

അക്യൂലയായി മാറി ടിവിഎസ് അപാച്ചെ RR310

കറുത്ത ടിവിഎസ് സ്റ്റിക്കറും ഇന്ധനടാങ്കിലെ കറുത്ത പാഡിംഗും മോഡലിന്റെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. എന്തായാലും പുറംമോടിയില്‍ മാത്രമായി മോഡിഫിക്കേഷന്‍ പരിമിതപ്പെടുന്നു. എഞ്ചിനിലോ, സാങ്കേതികവശത്തോ കൈകടത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല.

അക്യൂലയായി മാറി ടിവിഎസ് അപാച്ചെ RR310

ബിഎംഡബ്ല്യു G 310R ആണ് അപാച്ചെ RR310 -ന് ആധാരം. ബൈക്കിലുള്ള 313 സിസി ഒറ്റ സിലിണ്ടര്‍ റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിന്‍ 34 bhp കരുത്തും 28 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. അപ്‌സൈഡ് ഡൗണ്‍ കയാബ മുന്‍ ഫോര്‍ക്കുകള്‍, കയാബ മോണോഷോക്ക് എന്നിങ്ങനെ നീളും ബൈക്കിന്റെ പ്രീമിയം വിശേഷങ്ങള്‍.

Source: Knight Auto Customizer

Most Read Articles

Malayalam
English summary
TVS Apache RR310 Modification. Read in Malayalam.
Story first published: Monday, January 14, 2019, 18:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X