ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

2019 ഫെബ്രുവരി മാസത്തെ ഇരുചക്ര വാഹന വില്‍പ്പന കണക്കുകള്‍ വിവിധ കമ്പനികള്‍ പുറത്തുവിട്ടിരിക്കുകയാണ്. ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചെന്ന നേട്ടം കൈവരിച്ചിരിക്കുന്നത് ഹീറോ മോട്ടോകോര്‍പ്പ് തന്നെയാണ്. എന്നാല്‍ വില്‍പ്പനയിലെ വളര്‍ച്ചയില്‍ ഒരു ശതമാനത്തിന്റെ ഇടിവ് കൂടെ ഹീറോ മോട്ടോകോര്‍പ്പിന് സംഭവിച്ചിരിക്കുകയാണ്.

ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

2018 ഫെബ്രുവരിയില്‍ 6,05,355 യൂണിറ്റ് വിറ്റഴിച്ച കമ്പനിയ്ക്ക് 2019 ഫെബ്രുവരിയില്‍ 6,00,616 യൂണിറ്റ് മാത്രമെ വില്‍ക്കാന്‍ സാധിച്ചുള്ളൂ. ഇക്കാരണത്താലാണ് കമ്പനിയ്ക്ക് ഒരു ശതമാനത്തിന്റെ ഇടിവ് സംഭവിച്ചത്.

ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

ഒരുപിടി പുതിയ സ്‌കൂട്ടറുകളെയും പ്രീമിയം ബൈക്കുകളെയും വിപണിയിലെത്തിക്കാനുള്ള തിരക്കിലാണ് ഹീറോ മോട്ടോകോര്‍പ്പ് ഇപ്പോള്‍. ഇവ വിപണിയിലെത്തിയാല്‍ നിലിവിലുള്ള വില്‍പ്പന കണക്കുകളില്‍ നിന്നും വലിയ രീതിയിലുള്ള മുന്നേറ്റം വരും മാസങ്ങളിലുണ്ടാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

ഹീറോ മോട്ടോകോര്‍പ്പിന് തൊട്ട് താഴെയായി സ്ഥാനം പിടിച്ചിരിക്കുന്നത് ഹോണ്ടയാണ്. രണ്ടാം സ്ഥാനത്തുള്ള ഹോണ്ടയ്ക്ക് 17 ശതമാനത്തിന്റെ ഇടിവാണ് ഇത്തവണത്തെ വില്‍പ്പനയില്‍ സംഭവിച്ചിരിക്കുന്നത്.

OEM Feb-19 Feb-18 % Diff
Hero 6,00,616 6,05,355 -1
Honda 4,08,559 4,89,638 -17
TVS 2,31,582 2,30,353 1
Bajaj 1,86,523 1,75,489 6
Yamaha 64,797 60,907 6
Royal Enfield 60,066 71,354 -16
Suzuki 57,173 46,147 24
Total 16,09,316 16,79,243 -4
ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 4,89,638 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന ഹോണ്ടയ്ക്ക് 2019 ഫെബ്രുവരിയില്‍ വെറും 4,08,559 യൂണിറ്റ് മാത്രമെ വില്‍ക്കാന്‍ സാധിച്ചുള്ളൂ.

ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

കമ്പനിയുടെ നിരയിലെ മിക്ക ബൈക്കുകളിലും പുതിയ സുരക്ഷ നിര്‍ദ്ദേളങ്ങള്‍ പാലിച്ച് പരിഷ്‌ക്കരിച്ചു എന്നതിന് തെളിവാണ് CB ഷൈന്‍, നവി, CD 110 ഡ്രീം DX എന്നീ ബൈക്കുകളില്‍ കോമ്പി ബ്രേക്ക് സംവിധാനം (CBS) പരിചയപ്പെടുത്തിയത്. 2019 മോഡല്‍ CB യുണീക്കോണില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനവും (എബിഎസ്) കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

ലിസ്റ്റില്‍ മൂന്നാമതുള്ള ടിവിഎസ് മോട്ടോര്‍സിന് ഒരു ശതമാനത്തിന്റെ വളര്‍ച്ചയാണ് വില്‍പ്പനയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ 2,30,353 യൂണിറ്റെന്നത് 2019 ഫെബ്രുവരിയില്‍ 2,31,582 യൂണിറ്റാക്കി ഉയര്‍ത്താന്‍ കമ്പനിയ്ക്കായിട്ടുണ്ട്.

ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

നിലവില്‍ 14 ശതമാനം വിപണി വിഹിതമാണ് ടിവിഎസ് മോട്ടോര്‍സിനുള്ളത്. ജൂപ്പിറ്റര്‍, എന്‍ടോര്‍ഖ് 125 എന്നീ സ്‌കൂട്ടറുകളാണ് വില്‍പ്പനയില്‍ മുന്നേറാന്‍ ടിവിഎസിനെ സഹായിച്ചത്.

ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

ബജാജിനും ഫെബ്രുവരിയിലെ വില്‍പ്പന നേട്ടം തന്നെയാണ് സമ്മാനിച്ചത്. 6.3 ശതമാനം വളര്‍ച്ചയാണ് കമ്പനി സ്വന്തമാക്കിയത്. 2018 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 1,75,489 യൂണിറ്റ് വില്‍പ്പനയില്‍ നിന്ന് 1,86,523 യൂണിറ്റ് വിറ്റഴിക്കാന്‍ സാധിച്ചതാണ് വളര്‍ച്ചയ്ക്ക് കാരണമായത്.

ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

അഞ്ചാമതുള്ള യമഹ മോട്ടോര്‍സിനും ശുഭകരമായ മാസമായിരുന്ന കടന്ന് പോയത്. പോയ വര്‍ഷത്തെ 60,907 എന്ന കണക്കില്‍ നിന്ന് 64,797 യൂണിറ്റിലേക്കെത്തിയപ്പോള്‍ വില്‍പ്പന വര്‍ധിച്ചത് 6.4 ശതമാനമാണ്.

ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് അത്ര സുഖകരമായിരുന്നില്ല 2019 ഫെബ്രുവരി എന്ന് വേണം പറയാന്‍. കഴിഞ്ഞ ഫെബ്രുവരിയിലെ 71,354 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഫെബ്രുവരിയില്‍ 60,066 യൂണിറ്റെന്ന കണക്കാണുള്ളത്. ഇത് കൊണ്ട് തന്നെ വില്‍പ്പനയില്‍ 15.8 ശതമാനത്തിന്റെ ഇടിവും കമ്പനി നേരിട്ടു.

ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

57,173 യൂണിറ്റ് വിറ്റഴിച്ച സുസുക്കി 23.9 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ പിയാജിയോയുടെ വില്‍പ്പനയില്‍ 10.2 ശതമാനം താഴ്ചയുണ്ടായി. കവാസക്കി 51.5 ശതമാനത്തിന്റെ നേട്ടമുണ്ടാക്കിയപ്പോള്‍ മഹീന്ദ്രയുടെ ഇരുചക്ര വാഹന വില്‍പ്പനയില്‍ 58.1 ശതമാനത്തിന്റെ കുറവുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
hero motocorp managed top position on two wheeler sales february 2019: read in malayalam
Story first published: Saturday, March 16, 2019, 12:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more