ബൈക്ക് വാങ്ങാനാളില്ല, ഇന്ത്യയില്‍ കച്ചവടം മതിയാക്കാന്‍ യുഎം

ഇനിയും ആലോചിച്ച് നിന്നിട്ട് കാര്യമില്ല; യുഎം മോട്ടോര്‍സൈക്കിള്‍സ് തിരിച്ചറിയുന്നു. വില്‍പ്പന ഇന്നു കൂടും, നാളെ കൂടുമെന്ന് പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറെയായി. ബൈക്കു വില്‍പ്പനയില്‍ പച്ചപിടിക്കാന്‍ കമ്പനിക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് ഇന്ത്യയില്‍ കച്ചവടം മതിയാക്കാനുള്ള യുഎം മോട്ടോര്‍സൈക്കിള്‍സിന്റെ തീരുമാനം.

ബൈക്ക് വാങ്ങാനാളില്ല, ഇന്ത്യയില്‍ കച്ചവടം മതിയാക്കാന്‍ യുഎം

കഴിഞ്ഞ മാര്‍ച്ചില്‍ ആകെ 12 ബൈക്കുകള്‍ വിറ്റതാണ് കമ്പനി. ശേഷം ഒരൊറ്റ ബൈക്ക് പോലും വില്‍ക്കാന്‍ യുഎം മോട്ടോര്‍സൈക്കിള്‍സിന് കഴിഞ്ഞിട്ടില്ല. കാരണം ഏപ്രില്‍ മുതല്‍ 125 സിസിയില്‍ കൂടുതലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് നിര്‍ബന്ധമായി. മോഡല്‍ നിരയിലാണെങ്കില്‍ എബിഎസ് ബൈക്കുകളില്ലാതാനും.

ബൈക്ക് വാങ്ങാനാളില്ല, ഇന്ത്യയില്‍ കച്ചവടം മതിയാക്കാന്‍ യുഎം

ഇക്കാരണത്താല്‍ കഴിഞ്ഞ രണ്ടു മാസം കാഴ്ച്ചക്കാരനെ പോലെ നോക്കി നില്‍ക്കുകയായിരുന്നു അമേരിക്കന്‍ കമ്പനിയായ യുഎം മോട്ടോര്‍സൈക്കിള്‍സ്. റെനഗേഡിന്റെ വിവിധ പതിപ്പുകളുമായി ക്രൂയിസര്‍ നിരയില്‍ കളം നിറയാമെന്നായിരുന്നു യുഎം കരുതിയത്. ഇതുപ്രകാരം സ്‌പോര്‍ട് S, കമ്മാന്‍ഡോ, മൊജാവേ, ക്ലാസിക്ക് ഉള്‍പ്പെടുന്ന റെനഗേഡ് പതിപ്പുകള്‍ വിപണിയിലെത്തി.

ബൈക്ക് വാങ്ങാനാളില്ല, ഇന്ത്യയില്‍ കച്ചവടം മതിയാക്കാന്‍ യുഎം

എല്ലാ റെനഗേഡ് പതിപ്പുകള്‍ക്കും 279.5 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് കമ്പനി നിശ്ചയിച്ചത്. ലിക്വിഡ് കൂളിങ് ശേഷിയുള്ള എഞ്ചിന്‍ 24.8 bhp കരുത്തും 23 Nm torque ഉം ബൈക്കുകള്‍ക്ക് സമര്‍പ്പിച്ചു. ആറു സ്പീഡാണ് മുഴുവന്‍ മോഡലുകളിലും ഗിയര്‍ബോക്‌സ്. എന്നാല്‍ ബജാജ് അവഞ്ചറുകളും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളും വാഴുന്ന നിരയില്‍ യുഎമ്മിന് ഒരിക്കല്‍പ്പോലും തലയുയര്‍ത്താനായില്ല.

ബൈക്ക് വാങ്ങാനാളില്ല, ഇന്ത്യയില്‍ കച്ചവടം മതിയാക്കാന്‍ യുഎം

പക്ഷെ പൂര്‍ണ്ണമായി തോറ്റുകൊടുക്കാന്‍ യുഎം ഇപ്പോഴും തയ്യാറല്ല. വിപണിയില്‍ നിന്നും തത്കാലം മാറിനില്‍ക്കാന്‍ മാത്രമേ കമ്പനിക്ക് ഉദ്ദേശ്യമുള്ളൂ. വൈകാതെ എബിഎസ് ഘടിപ്പിച്ച് പൂര്‍വ്വാധികം ശക്തിയോടെ യുഎം റെനഗേഡ് ബൈക്കുകള്‍ വിപണിയില്‍ തിരിച്ചെത്തും.

ബൈക്ക് വാങ്ങാനാളില്ല, ഇന്ത്യയില്‍ കച്ചവടം മതിയാക്കാന്‍ യുഎം

രണ്ടാം വരവില്‍ റെനഗേഡിന് കൂട്ടിനായി ഒരുപിടി പുതിയ മോഡലുകളെ അവതരിപ്പിക്കാനും യുഎം മോട്ടോര്‍സൈക്കിള്‍സിന് ആലോചനയുണ്ട്. അടുത്തിടെ യുഎമ്മിന്റെ പുതിയ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കിനെ ക്യാമറ പരീക്ഷണയോട്ടത്തിനിടെ പിടികൂടിയിരുന്നു. ഒരുപക്ഷെ തിരിച്ചുവരവില്‍ യുഎം DSR അഡ്വഞ്ചര്‍ 200 മോഡലും ഇങ്ങെത്താം.

ബൈക്ക് വാങ്ങാനാളില്ല, ഇന്ത്യയില്‍ കച്ചവടം മതിയാക്കാന്‍ യുഎം

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. 1.68 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ യുഎം നിര ആരംഭിക്കുന്നത്. യുഎം റെനഗേഡ് സ്‌പോര്‍ട് S ആണ് കമ്പനിയുടെ പ്രാരംഭ മോഡലും. ഏറ്റവും ഉയര്‍ന്ന റെനഗേഡ് ക്ലാസിക്ക് 2.02 ലക്ഷം രൂപ ഷോറൂം വില കുറിക്കുന്നുണ്ട്. നിലവില്‍ രാജ്യമെങ്ങുമുള്ള യുഎം ഷോറൂമുകള്‍ താത്കാലികമായി പൂട്ടിയെന്നാണ് ഡീലര്‍മാര്‍ നല്‍കുന്ന വിവരം.

Most Read Articles

Malayalam
English summary
UM Motorcycles Sales Discontinued In India. Read in Malayalam.
Story first published: Wednesday, July 3, 2019, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X