ഫിംഗര്‍പ്രിന്റ് സ്റ്റാര്‍ട്ടും ക്രൂയിസ് കണ്‍ട്രോളും — യമഹ R15 സ്മാര്‍ട്ടാവുമ്പോള്‍

By Rajeev Nambiar

കീശ കാലിയാക്കാത്ത പെര്‍ഫോര്‍മന്‍സ് ബൈക്കുകളില്‍ യമഹ R15 -ന് പ്രചാരമേറെയാണ്. കെടിഎം RC200, സുസുക്കി ജിക്‌സര്‍ SF ബൈക്കുകളുമായി മത്സരിക്കുന്ന R15, മോഡിഫിക്കേഷന്‍ രംഗത്തും മോശമല്ലാത്ത പേര് നേടിയെടുത്തിട്ടുണ്ട്. അടുത്തിടെ കുനാല്‍ കസ്റ്റം ഡിസൈന്‍ പുറത്തിറക്കിയ 'സ്മാര്‍ട്ട്' R15 ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം.

ഫിംഗര്‍പ്രിന്റ് സ്റ്റാര്‍ട്ടും ക്രൂയിസ് കണ്‍ട്രോളും — യമഹ R15 സ്മാര്‍ട്ടാവുമ്പോള്‍

കീലെസ് ഇഗ്നീഷന്‍, ഫിംഗര്‍പ്രിന്റ് സെക്യൂരിറ്റി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സ്മാര്‍ട്ട് ഫീച്ചറുകള്‍ ഇവരുടെ ബൈക്കിനെ വിശിഷ്ടമാക്കുന്നു. കേട്ടതു ശരിയാണ്, ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാം. കുനാല്‍ കസ്റ്റം ഡിസൈന്‍ സ്വയം ആവിഷ്‌കരിച്ചിരിക്കുന്ന ഫിംഗര്‍പ്രിന്റ് ഇഗ്നീഷന്‍ സംവിധാനമാണിത്.

ഫിംഗര്‍പ്രിന്റ് സ്റ്റാര്‍ട്ടും ക്രൂയിസ് കണ്‍ട്രോളും — യമഹ R15 സ്മാര്‍ട്ടാവുമ്പോള്‍

കാഴ്ച്ചഭംഗിയിലുപരി ആധുനിക ഫീച്ചറുകളുടെ ധാരാളിത്തം ബൈക്കില്‍ അനുഭവപ്പെടും. മോഡഫിക്കേഷന്റെ ഭാഗമായി ഇന്‍സ്ട്രമെന്റ് കണ്‍സോളിന്റെ സ്ഥാനം മാറി. ഹാന്‍ഡില്‍ബാറിനോട് ചേര്‍ന്നാണ് ഇന്‍സ്ട്രമെന്റ് കണ്‍സോള്‍.

ഫിംഗര്‍പ്രിന്റ് സ്റ്റാര്‍ട്ടും ക്രൂയിസ് കണ്‍ട്രോളും — യമഹ R15 സ്മാര്‍ട്ടാവുമ്പോള്‍

വൈസറിന് കീഴെ 6.95 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ കാണാം. ഫിംഗര്‍പ്രിന്റ് സെന്‍സറും ഇതിലാണ്. ബാറ്ററി ശതമാനം, ബാറ്ററി വോള്‍ട്ടേജ്, എഞ്ചിന്‍ വോള്‍ട്ട് മീറ്റര്‍ തുടങ്ങിയ സാങ്കേതിക വിവരങ്ങള്‍ മുഴുവന്‍ ഡിസ്‌പ്ലേ ലഭ്യമാക്കും. റിയര്‍വ്യൂ ക്യാമറയും ബൈക്കിലുണ്ട്.

ഫിംഗര്‍പ്രിന്റ് സ്റ്റാര്‍ട്ടും ക്രൂയിസ് കണ്‍ട്രോളും — യമഹ R15 സ്മാര്‍ട്ടാവുമ്പോള്‍

സ്‌കാനറില്‍ ഉടമ വിരല്‍വെയ്ക്കുന്നപക്ഷം മിററുകള്‍ 'ഉണരും'. ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറും മോഡിഫൈ ചെയ്ത യമഹ R15 -ന്റെ പ്രധാന വിശേഷമാണ്. നിശ്ചിത വേഗത്തില്‍ ആക്‌സിലറേഷന്‍ നിലനിര്‍ത്തുകയാണ് ക്രൂയിസ് കണ്‍ട്രോളിന്റെ ലക്ഷ്യം.

ഫിംഗര്‍പ്രിന്റ് സ്റ്റാര്‍ട്ടും ക്രൂയിസ് കണ്‍ട്രോളും — യമഹ R15 സ്മാര്‍ട്ടാവുമ്പോള്‍

ദീര്‍ഘദൂര യാത്രകളില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഏറെ ഉപകാരപ്പെടും. കസ്റ്റം നിര്‍മ്മിത പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് ബൈക്കിന്. പരിഷ്‌കരിച്ച ഫെയറിംഗ് മോഡലിന്റെ സ്‌പോര്‍ടി ഭാവം വെളിപ്പെടുത്തും. ഹെഡ്‌ലാമ്പുകള്‍ മറച്ചുപിടിക്കുന്ന ഫെയറിംഗ് ശൈലി ബൈക്കിന്റെ അക്രമണോത്സുക നോട്ടത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ഫിംഗര്‍പ്രിന്റ് സ്റ്റാര്‍ട്ടും ക്രൂയിസ് കണ്‍ട്രോളും — യമഹ R15 സ്മാര്‍ട്ടാവുമ്പോള്‍

രണ്ടാംതലമുറ യമഹ R15 ആണ് മോഡിഫിക്കേഷന് ആധാരം. ഘടകങ്ങളിലേറെയും കാര്‍ബണ്‍ ഫൈബര്‍ ഫിനിഷാണ് പാലിക്കുന്നത്. കെടിഎം ബൈക്കുകളെ അനുകരിച്ചുള്ള ഓറഞ്ച് റിമ്മുകള്‍ ഇവിടെ എടുത്തുപറയണം.

ഫിംഗര്‍പ്രിന്റ് സ്റ്റാര്‍ട്ടും ക്രൂയിസ് കണ്‍ട്രോളും — യമഹ R15 സ്മാര്‍ട്ടാവുമ്പോള്‍

കാര്‍ബണ്‍ ഫൈബല്‍ ഫിനിഷുള്ള മിററുകളില്‍ എല്‍ഇഡി ലൈറ്റുകളും സ്ഥാനം കണ്ടെത്തുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കണ്‍ട്രോള്‍, ആന്റി തെഫ്റ്റ് അലാറം, ജിപിഎസ് നാവിഗേഷന്‍, കോള്‍ നോട്ടിഫിക്കേഷന്‍, വോയിസ് കണ്‍ട്രോള്‍ എന്നിവയെല്ലാം ബൈക്കിന്റെ മറ്റു ഫീച്ചറുകളില്‍പ്പെടും.

ഫിംഗര്‍പ്രിന്റ് സ്റ്റാര്‍ട്ടും ക്രൂയിസ് കണ്‍ട്രോളും — യമഹ R15 സ്മാര്‍ട്ടാവുമ്പോള്‍

20,000 രൂപയോളം മോഡിഫിക്കേഷനായി ഉടമ ചിലവിട്ടു. ലോകത്തിലെ ആദ്യ സമ്പൂര്‍ണ സ്മാര്‍ട്ട് ബൈക്കെന്ന അവകാശവാദവും കുനാല്‍ കസ്റ്റം ഡിസൈന്‍ ഉയര്‍ത്തിക്കഴിഞ്ഞു. എന്തായാലും ബൈക്കിന്റെ എഞ്ചിനില്‍ പരിഷ്‌കാരങ്ങളില്ല. R15 V2 -വിലുള്ള 149.8 സിസി ഫോര്‍ സ്‌ട്രോക്ക് SOHC എഞ്ചിന് 17 bhp കരുത്തും 15 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ലിക്വിഡ് കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. നിലവില്‍ മൂന്നാംതലമുറ R15 ആണ് ഇന്ത്യയില്‍ വില്‍പ്പനയിലുള്ളത്.

Source: Kunal Vlogs

Most Read Articles

Malayalam
English summary
Meet Yamaha R15 With Fingerprint Start. Read in Malayalam.
Story first published: Monday, January 7, 2019, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X