2020 CBR150R അവതരിപ്പിച്ച് ഹോണ്ട; എതിരാളി യമഹ R15 V3

2020 CBR150R തായ്‌ലാന്‍ഡില്‍ പുറത്തിറക്കി ഹോണ്ട. നാല് പുതിയ കളര്‍ ഓപ്ഷനുകളോടെയാണ് മോട്ടോര്‍ സൈക്കിള്‍ നവീകരിച്ചിരിക്കുന്നത്.

2020 CBR150R അവതരിപ്പിച്ച് ഹോണ്ട; എതിരാളി യമഹ R15 V3

റെഡ് ഗ്രാഫിക്‌സ് അവതരിപ്പിക്കുന്ന ഒരു മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനാണ് ആദ്യത്തേത്. ബ്ലാക്ക് ഗ്രാഫിക്‌സിനൊപ്പം വരുന്ന കടും റെഡ് നിറവും നവീകരണത്തിന്റെ ഭാഗമാണ്. റെഡ് നിറത്തിലുള്ള ടയറുകളും ഇതിലുണ്ട്.

2020 CBR150R അവതരിപ്പിച്ച് ഹോണ്ട; എതിരാളി യമഹ R15 V3

സമാനമായ തീമില്‍, ഓറഞ്ച് ചക്രങ്ങളുള്ള മാറ്റ് ബ്ലാക്ക്, ഓറഞ്ച് നിറങ്ങളില്‍ CBR150R വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ബ്രൗണ്‍ / ബ്ലാക്ക്, റെഡ് നിറമാണ് ഏറ്റവും മനോഹരമായി കാണപ്പെടുന്നത്. റെഡ് ഫ്രണ്ട് വീല്‍, റെഡ് അണ്ടര്‍ബെല്ലി കൗള്‍, മഞ്ഞ നിറത്തിലുള്ള സ്‌പോര്‍ട്ടി ഗ്രാഫിക്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: വിപണിയിലേക്ക് നിരവധി മോഡലുകള്‍; ഷോറൂമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഫോക്‌സ്‌വാഗണ്‍

2020 CBR150R അവതരിപ്പിച്ച് ഹോണ്ട; എതിരാളി യമഹ R15 V3

പുതിയ കളര്‍ ഓപ്ഷനും, ഗ്രാഫിക്‌സും അവതരിപ്പിച്ചു എന്നതൊഴിച്ചാല്‍ നവീകരിച്ച CBR150R, തായ്‌ലാന്‍ഡില്‍ നേരത്തെ വിറ്റിരുന്ന മോഡലിന് സമാനമാണ്. 149 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

2020 CBR150R അവതരിപ്പിച്ച് ഹോണ്ട; എതിരാളി യമഹ R15 V3

ഈ എഞ്ചിന്‍ 17.1 bhp കരുത്തും 14.4 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍, ഹോണ്ട CBR150R-ന്റെ ഈ പതിപ്പ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ലഭ്യമായതില്‍ നിന്ന് വ്യത്യസ്തമാണ്.

MOST READ: പരസ്‌പരം മല്ലടിക്കാതെ വ്യത്യസ്‌ത സെഗ്മെന്റുകളിൽ എത്തുന്ന അഞ്ച് എംപിവി മോഡലുകൾ

2020 CBR150R അവതരിപ്പിച്ച് ഹോണ്ട; എതിരാളി യമഹ R15 V3

തായ് മോഡലിന്റെ രൂപകല്‍പ്പന CBR1000RR-R ഫയര്‍ബ്ലേഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതുമാണ്. ഇതിന് പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗും ലഭിക്കുന്നു. എന്നാല്‍ ഇന്ത്യന്‍-സ്‌പെക്ക് മോഡലിന് ഇത് നഷ്ടമായ ഫീച്ചറാണ്.

2020 CBR150R അവതരിപ്പിച്ച് ഹോണ്ട; എതിരാളി യമഹ R15 V3

വരും ആഴ്ചകളില്‍ തായ്‌ലാന്‍ഡില്‍ വില്‍പ്പനയ്ക്ക് എത്തുന്ന 2020 ഹോണ്ട CBR150R, യമഹ R1 V3-യുമായി മത്സരിക്കുന്നത് തുടരും. എന്നാല്‍ ഇന്ത്യയിലേക്ക് എത്തുമോ എന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

MOST READ: മോഡലുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഒഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

2020 CBR150R അവതരിപ്പിച്ച് ഹോണ്ട; എതിരാളി യമഹ R15 V3

അടുത്തിടെ എന്‍ട്രി ലെവല്‍ CRF ഡ്യുവല്‍-സ്‌പോര്‍ട്ട് മോഡലിനെയും നിര്‍മ്മാതാക്കള്‍ നവീകരിച്ചിരുന്നു. നിലവില്‍ വിപണിയിലുള്ള ഹോണ്ട CRF250L, അതിന്റെ CRF250 റാലി പതിപ്പും ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയിട്ടില്ലെങ്കിലും, 2021 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന യൂറോ 5 നിയന്ത്രണങ്ങള്‍ അപ്‌ഡേറ്റ് അനിവാര്യമാക്കി.

2020 CBR150R അവതരിപ്പിച്ച് ഹോണ്ട; എതിരാളി യമഹ R15 V3

അപ്‌ഡേറ്റുകളുടെ ഭാഗമായി ഹോണ്ട നല്‍കിയത് ഒരു പുതിയ ഫ്രെയിം, വലിയ എഞ്ചിന്‍, കൂടുതല്‍ സവിശേഷതകളും ഉപകരണങ്ങളും എന്നിവയാണ്. CBR സീരീസുമായി പങ്കിട്ട പുതിയ CRF300L സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ നവീകരിച്ച പതിപ്പില്‍ ഹോണ്ട ഉപയോഗിച്ചു.

Most Read Articles

Malayalam
English summary
2020 Honda CBR150R Launched in Thailand. Read in Malayalam.
Story first published: Monday, December 7, 2020, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X