ഓട്ടോ എക്‌സ്‌പോ 2020: ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓടുന്ന സ്‌കൂട്ടറുമായി വെസ്പ

നടന്നുകൊണ്ടിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതിയ വൈദ്യുത സ്‌കൂട്ടര്‍ ഇലട്രിക്കയെ വെസ്പ പ്രദര്‍ശിപ്പിച്ചു. 2017 EICMA മോട്ടോര്‍ ഷോയിലാണ് സ്‌കൂട്ടറിനെ കമ്പനി ആദ്യമായി പൊതുസമക്ഷം കൊണ്ടുവന്നത്. അന്നു മുതല്‍ വിവിധ രാജ്യാന്തര വാഹന മേളകളിലെ പതിവു സാന്നിധ്യമാണ് വെസ്പ ഇലട്രിക്ക.

ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓടുന്ന സ്‌കൂട്ടറുമായി വെസ്പ

എന്തായാലും ഇന്ത്യയിലെ ഇരുചക്ര വാഹന വിപണി വൈദ്യുത മോഡലുകളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയ ഈ സാഹചര്യത്തില്‍ ഇലട്രിക്കയെ ഇങ്ങോട്ടു കൊണ്ടുവരാന്‍ ഇറ്റാലിയന്‍ കമ്പനിക്ക് ആലോചനയുണ്ട്.ഒറ്റനോട്ടത്തില്‍ ബജാജ് ചേതക് ഇലട്രിക്കിനെ ഓര്‍മ്മപ്പെടുത്തും വെസ്പ ഇലട്രിക്ക. വട്ടത്തിലുള്ള ഹെഡ്‌ലാമ്പും ഒഴുകിയിറങ്ങുന്ന മുന്നഴകും സ്‌കൂട്ടറിന് ക്ലാസിക് തനിമ കല്‍പ്പിക്കുന്നുണ്ട്.

ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓടുന്ന സ്‌കൂട്ടറുമായി വെസ്പ

മുന്നിലെ എയര്‍ വെന്റുകള്‍ക്ക് കോണ്‍ട്രാസ്റ്റ് നിറമാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇന്‍ഡിക്കേറ്ററുകള്‍ ഏപ്രണിലാണ്. 12 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകളും ക്രോം തിളക്കമുള്ള ഗ്രാബ് ഹാന്‍ഡിലും സ്‌കൂട്ടറിന്റെ വിശേഷങ്ങളില്‍പ്പെടും. 4.3 വലുപ്പമുണ്ട് വെസ്പ ഇലട്രിക്കയിലെ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനലിന്. വേഗം, പിന്നിടാവുന്ന ദൂരം, ബാറ്ററി ചാര്‍ജ് തുടങ്ങിയ വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ വെളിപ്പെടുത്തും.

ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓടുന്ന സ്‌കൂട്ടറുമായി വെസ്പ

സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിയുണ്ടെന്നതാണ് സ്‌കൂട്ടറിന്റെ മറ്റൊരു സവിശേഷത. പിറകിലേക്ക് നീങ്ങാന്‍ പ്രത്യേക റിവേഴ്‌സ് ഗിയര്‍ നല്‍കാനും കമ്പനി തയ്യാറായിട്ടുണ്ട്. 4 kW ശേഷിയുള്ള വൈദ്യുത മോട്ടോറാണ് വെസ്പ ഇലട്രിക്കയുടെ ഹൃദയം. ഒറ്റ ചാര്‍ജില്‍ നൂറു കിലോമീറ്റര്‍ ഓടാന്‍ സ്‌കൂട്ടര്‍ പ്രാപ്തമാണ്. ഇതേസമയം, നാലു മണിക്കൂര്‍ വേണം ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍.

ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓടുന്ന സ്‌കൂട്ടറുമായി വെസ്പ

പവര്‍, ഇക്കോ എന്നീ രണ്ടു റൈഡിങ് മോഡുകള്‍ വെസ്പ ഇലട്രിക്കയിലുണ്ട്. ഒഴുക്കാര്‍ന്ന റൈഡിങ് അനുഭവം ഇക്കോ മോഡ് കാഴ്ച്ചവെക്കും. ഇക്കോ മോഡില്‍ മണിക്കൂറില്‍ 30 കിലോമീറ്ററാണ് മോഡലിന് കുതിക്കാന്‍ കഴിയുന്ന പരമാവധി വേഗം. എന്നാല്‍ പവര്‍ മോഡ് തിരഞ്ഞെടുത്താല്‍ സ്‌കൂട്ടര്‍ കൂടുതല്‍ ചടുലമാവും.

ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ഓടുന്ന സ്‌കൂട്ടറുമായി വെസ്പ

ഈ മോഡില്‍ വേഗ നിയന്ത്രണങ്ങളില്ല. മണിക്കൂറില്‍ 200 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗം. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം ഇലട്രിക്കയില്‍ കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ബ്രേക്കിങ് വേളകളില്‍ ബാറ്ററിയിലേക്ക് ചാര്‍ജ് കയറും. വിപണിയിൽ ഏഥർ സ്കൂട്ടറുകളുടെ വിപണിയിലായിരിക്കും പുതിയ വെസ്പ സ്കൂട്ടറിന്റെ നോട്ടം.

Most Read Articles

Malayalam
English summary
Auto Expo 2020: Vespa Elettrica Showcased. Read in Malayalam.
Story first published: Thursday, February 6, 2020, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X