Just In
- 20 min ago
bZ4X ഇലക്ട്രിക് എസ്യുവി കൺസെപ്റ്റുമായി ടൊയോട്ട
- 30 min ago
ID.4 ഇലക്ട്രിക്കിന്റെ പെർഫോമെൻസ് GTX വേരിയന്റ് ഏപ്രിൽ 28 -ന് അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
- 1 hr ago
വായു മലിനീകരണം കുറയ്ക്കുക ലക്ഷ്യം; ഇരുചക്രവാഹനങ്ങള്‍ക്ക് ഗ്രീന്‍ വെഹിക്കിള്‍ റേറ്റിംഗ്
- 1 hr ago
മുൻഗാമിയേക്കാൾ പ്രീമിയമാകും, പുത്തൻ മാരുതി സെലേറിയോ ഉടൻ നിരത്തിലേക്ക്
Don't Miss
- Lifestyle
കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെ
- Finance
മാസം 1,000 രൂപ നിക്ഷേപിക്കാനുണ്ടോ? പിപിഎഫിലൂടെ 26 ലക്ഷം രൂപ സമ്പാദിക്കാം — അറിയേണ്ടതെല്ലാം
- News
മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചപ്പോള്‍ നാവ് ക്വാറന്റൈനിലായിരുന്നോ: രാഹുല്‍ മാങ്കുട്ടത്തില്‍
- Movies
സൗന്ദര്യ ചികിത്സയ്ക്ക് പോയി പണി വാങ്ങി നടി റെയ്സ; ഡോക്ടറുടെ പിഴവാണ് കാരണമെന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്
- Sports
IPL 2021: ധോണിയെ വീഴ്ത്തുമോ സഞ്ജു? താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകളിതാ
- Travel
മണാലിയില്‍ കാണുവാന്‍ പത്തിടങ്ങള്‍!! മറക്കാതെ പോകണം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റിന് ഡ്രം വേരിയന്റ് സമ്മാനിച്ച് ബജാജ്; വില 73,274 രൂപ
ഏതാനും മാസങ്ങള്‍ക്ക് മുന്നെയാണ് പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കുന്നത്. അന്ന് ഡിസ്ക് ബ്രേക്ക് പതിപ്പിനെയായിരുന്നു നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ മോഡലിന്റെ ഡ്രം ബ്രേക്ക് വേരിയന്റ് ബജാജ് അവതരിപ്പിച്ചു. 125 സിസി മോട്ടോര്‍സൈക്കിളിന്റെ പുതിയ വേരിയന്റിന് 73,274 രൂപയാണ് എക്സ്ഷോറൂം വില. നേരത്തെ അവതരിപ്പിച്ച ഡിസ്ക് ബ്രേക്ക് പതിപ്പിന് 80,218 രൂപയായിരുന്നു എക്സ്ഷോറൂം വില.

പുതിയ പതിപ്പ് അവതരിപ്പിച്ചെങ്കിലും മാറ്റങ്ങള്‍ ബ്രേക്കിംഗ് സജ്ജീകരണത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റിന്റെ രണ്ട് വേരിയന്റുകളിലും ബാക്കി എല്ലാം സമാനമാണ്.
MOST READ: അര്‍ബന്‍ സൂപ്പര്‍ ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്; വില 1,050 രൂപ

അതിനാല്‍, കളര്‍ ഓപ്ഷനുകളില്‍ ബ്ലാക്ക് റെഡ്, ബ്ലാക്ക് സില്‍വര്‍ പെയിന്റുകള്‍ ഉള്‍പ്പെടുന്നു. പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റില്‍ ഡ്യുവല്‍ ഡിആര്‍എല്ലുകളുള്ള ഒരു ഹാലോജന്‍ ഹെഡ്ലാമ്പ്, ആവരണങ്ങളുള്ള ഇന്ധന ടാങ്ക്, എഞ്ചിന് കൗള്‍, സ്പ്ലിറ്റ്-സ്റ്റൈല്‍ സീറ്റുകള്‍ എന്നിവയുണ്ട്.

മുന്‍വശത്ത് ടെലിസ്കോര്‍പ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍-സൈഡ് സ്പ്രീംഗ് ഫോര്‍ക്കുകളും ഉള്‍പ്പെടുന്നു. 124.4 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.
MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട

ഈ എഞ്ചിന് 11.64 bhp കരുത്തും 10.8 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സിലേക്ക് എഞ്ചിന് ജോടിയാക്കിയിരിക്കുന്നു.

ഡിസ്ക് ബ്രേക്ക് പതിപ്പിനേക്കാള്‍ കുറഞ്ഞ വിലയില്‍ എത്തുന്ന പുതിയ വേരിയന്റ് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും, അങ്ങനെ ഉയര്‍ന്ന ഡിമാന്‍ഡുള്ള ഉത്സവ സീസണില്‍ വില്‍പ്പന കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍.
MOST READ: ഇന്ത്യൻ വിപണിയിൽ CR-V -ക്ക് പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മാത്രമാണ് വില്‍പ്പനയ്ക്കെത്തിയിരുന്നത്. എന്നാല്‍ അധികം വൈകാതെ രാജ്യവ്യാപകമായി ബൈക്ക് വില്‍പ്പനയ്ക്ക് എത്തും എന്ന സൂചനയും കമ്പനി നല്‍കുന്നുണ്ട്.

കമ്പനി സംബന്ധിച്ചിടത്തോളം മികച്ച വിജയം സമ്മാനിച്ച ശ്രേണിയാണ് പള്‍സര്‍. 125 സിസി മുതല്‍ 200 സിസി എഞ്ചിന് ശേഷിയുള്ള മോഡലുകള്‍ ഈ ശ്രേണിയില്‍ വില്‍പ്പനയ്ക്കെത്തുന്നു. ഈ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് പള്‍സര്‍ 125.