ബിഎംഡബ്ല്യു R18 ക്രൂയിസർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

അടുത്തിടെ പുറത്തിറങ്ങിയ R18 ഹെറിറ്റേജ് ക്രൂയിസർ മോട്ടോർസൈക്കിളിനെ ബി‌എം‌ഡബ്ല്യു മോട്ടോറാഡ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തു. ക്രൂസർ ഇന്ത്യൻ വിപണിയിൽ ഉടൻ വിൽപ്പനയ്‌ക്കെത്തുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ബിഎംഡബ്ല്യു R18 ക്രൂയിസർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

ക്രൂയിസറിന്റെ അവസാന പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പ് ഈ മാസം ആദ്യം നിർമ്മാതാക്കൾ അവതരിപ്പിച്ചിരുന്നു. മുൻകാലത്തെ ഐതിഹാസിക R5 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബിഎംഡബ്ല്യു R18 ക്രൂയിസറിൽ സമാനമായ റെട്രോ ഡിസൈൻ മുന്നോട്ട് കൊണ്ടുപോകുന്നു.

ബിഎംഡബ്ല്യു R18 ക്രൂയിസർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

വാഹനത്തിന്റെ ഏറ്റവും ഉയർന്ന ഫസ്റ്റ് എഡിഷൻ പതിപ്പിന് പിൻ-സ്ട്രിപ്പിംഗ്, ഹിസ്റ്റോറിക്കൽ ടാങ്ക് ചിഹ്നം, ലെതർ ബെൽറ്റ്, ഗ്ലൗസുകൾ എന്നിവ ലഭിക്കുന്നു. ഇത് മോട്ടോർസൈക്കിളിന് ആത്യന്തിക പൗരാണിക ഭാവം നൽകുന്നു.

MOST READ: തായ്‌ലൻഡ് പൊലീസിന് കരുത്തായി ടെസ്‌ല മോഡൽ 3 പെർഫോമെൻസ് കാറുകൾ

ബിഎംഡബ്ല്യു R18 ക്രൂയിസർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

ബിഎംഡബ്ല്യു R18 -ന്റെ ഹൃദയഭാഗത്ത് 1,802 സിസി എയർ / ഓയിൽ-കൂൾഡ് രണ്ട് സിലിണ്ടർ ബോക്സർ എഞ്ചിനാണ്. ആറ് സ്പീഡ് ഗിയർബോക്സുമായി ഇണങ്ങിയിരിക്കുന്ന മോട്ടോർ 4,750 rpm -ൽ 90 bhp കരുത്തും 3,000 rpm -ൽ 158 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബിഎംഡബ്ല്യു R18 ക്രൂയിസർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

സസ്‌പെൻഷൻ ഡ്യൂട്ടികൾക്കായി മോട്ടോർ സൈക്കിളിന് മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻഭാഗത്ത് സെൻട്രൽ ഷോക്ക് സ്ട്രറ്റും ഉപയോഗിക്കുന്നു.

MOST READ: പെട്രോൾ കരുത്തിൽ മാരുതി എസ്-ക്രോസ് അടുത്ത മാസം വിപണിയിലേക്ക്

ബിഎംഡബ്ല്യു R18 ക്രൂയിസർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

മുൻവശത്ത് ഇരട്ട 300 mm ഡിസ്കുകളും പിന്നിൽ 300 mm ഡിസ്കും ക്രൂയിസറിൽ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. മുൻവശത്ത് 19 ഇഞ്ച് വീലുകളും പിന്നിൽ 16 ഇഞ്ചുമാണ് R18 -ൽ ബിഎംഡബ്ല്യു നൽകിയിരിക്കുന്നത്.

ബിഎംഡബ്ല്യു R18 ക്രൂയിസർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

നിരവധി സവിശേഷതകളും ഉപകരണങ്ങളും ബിഎംഡബ്ല്യു R18 ഉൾക്കൊള്ളുന്നു. വാഹനത്തിൽ ഇലക്ട്രിക്കൽ, കോസ്മെറ്റിക്, റൈഡർ അസിസ്റ്റുകളും ഉൾപ്പെടുന്നു.

MOST READ: മനേസർ നിർമ്മാൺശാലയിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ മാരുതി

ബിഎംഡബ്ല്യു R18 ക്രൂയിസർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും

എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, എൽഇഡി ഇൻഡിക്കേറ്ററുകൾ, മൂന്ന് റൈഡിംഗ് മോഡുകൾ, ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ഒരു വലിയ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ R18 ക്രൂയിസറിലെ മറ്റു ചില സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
BMW R 18 Cruiser Motorcycle Listed On Indian Website: Launch Expected Soon. Read in Malayalam.
Story first published: Thursday, April 23, 2020, 12:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X