ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുള്ള ആദ്യത്തെ ബിഎസ് VI മോഡലാണ് ആക്സസ് 125 സ്കൂട്ടർ. 2020 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബിഎസ് IV -ൽ നിന്ന് ബിഎസ് VI -ലേക്ക് മാറുന്നതിനെ ഇത് അടയാളപ്പെടുത്തുന്നു.

ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

പേൾ സുസുക്കി ഡീപ് ബ്ലൂ, മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ, പേൾ മിറേജ് വൈറ്റ്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ സുസുക്കി ആക്സസ് 125 സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. 64,800 രൂപ മുതൽ 69,500 രൂപ വരെയാണ് സ്‌കൂട്ടറുകളുടെ എക്സ്-ഷോറൂം വില.

ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

അലോയ് ഡിസ്ക് ബ്രേക്ക്, അലോയ് ഡ്രം ബ്രേക്ക് എന്നിവയ്ക്കൊപ്പം ആക്സസ് 125 ന്റെ ഒരു പ്രത്യേക പതിപ്പുമുണ്ട്. ഇത് മെറ്റാലിക് മാറ്റ് ബാര്ഡോ റെഡ്, മെറ്റാലിക് ഡാർക്ക് ഗ്രീനിഷ് ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക്, പേള് മിറേജ് വൈറ്റ് എന്നീ നാല് നിറങ്ങളിൽ ലഭിക്കും.

ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

സുസുക്കി ആക്സസ് ബിഎസ് VI ന്റെ വകഭേദങ്ങളും വിലകളും ചുവടെയുണ്ട്:

Variants Price (ex-showroom, Delhi)
Access Drum CBS Rs 64,800
Access Drum Cast Rs 66,800
Access Drum Cast Special Edition Rs 68,500
Access Disc CBS Rs 67,800
Access Disc CBS Special Edition Rs 69,500
ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

2020 ഏപ്രിൽ 1 സമയപരിധിക്ക് മുന്നോടിയായി പുറത്തിറങ്ങിയ ബിഎസ് VI കംപ്ലയിന്റ് സുസുക്കി ആക്സസ് 125 ന് ഇക്കോ അസിസ്റ്റ് ഇല്ലുമിനേഷനോടു കൂടിയ ഡിജിറ്റൽ മീറ്റർ, ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ, ബാഹ്യ ഇന്ധന റീ-ഫില്ലിംഗ് ലിഡ് എന്നിവ ലഭിക്കും.

ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

സൂപ്പർ ബ്രൈറ്റ് എൽഇഡി ഹെഡ്‌ലാമ്പും നിർമ്മാതാക്കൾ ഒരുക്കുന്നു. നീളമുള്ള സീറ്റ്, വിശാലമായ ഫ്ലോർ ബോർഡ്, വലിയ സീറ്റ് സ്റ്റോറേജ് കപ്പാസിറ്റി എന്നീ സുഖസൗകര്യങ്ങളിൽ ആക്സസ് 125 അഭിമാനിക്കുന്നു. ക്രോമിന്റെ വിപുലമായ ഉപയോഗം ഇന്ത്യൻ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കും.

ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

പരിഷ്കരിച്ച ബിഎസ് VI 124 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിൻ 6,750 rpm - ൽ 8.7 bhp കരുത്തും 5,500 rpm - ൽ 10 Nm torque ഉം ഉത്പാദിപ്പിക്കുന്നു, പുതിയ മോഡൽ ഇന്ധന ഉപഭോഗം കുറയ്ക്കുമെന്നും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

ബി‌എസ് IV സ്‌പെക്ക് ആക്‌സസ് 125 മായി താരതമ്യപ്പെടുത്തുമ്പോൾ വാഹനത്തിന്റെ കരുത്ത് അതേപടി നിലനിൽക്കുന്നു, torque 0.2 Nm കുറഞ്ഞിട്ടുണ്ട്. ഇതിന് കംബൈൻഡ് ബ്രേക്ക് സിസ്റ്റവും ലഭിക്കുന്നു.

ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

ഇരു ബ്രേക്കുകളും ഇടത് ലിവർ ഉപയോഗിച്ച് മാത്രം പ്രവർത്തിപ്പിക്കാൻ അനുവദിക്കുകയും ചില അത്യാവശ സന്തർഭങ്ങളിൽ ബ്രേക്കിംഗ് ദൂരം കുറയ്ക്കുകയും ചെയ്യുന്നു.

ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

കഴിഞ്ഞ ദശകത്തിൽ വിൽപ്പനയ്ക്കെത്തിയ സുസുക്കി ആക്സസ് 125 ശ്രേണിയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായി തുടരുന്നു.

ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

ഇത് ഇന്ത്യയിലെ ഉപഭോക്താക്കളെ ആകർഷിക്കുകയും ഇപ്പോൾ ബിഎസ് VI പതിപ്പിൽ വരുന്ന സവിശേഷതകൾ രാജ്യത്തെ ഉപഭോക്താക്കളുടെ യാത്രാ അനുഭവം സുഖപ്രദമാക്കുകയും ചെയ്യും. ഹോണ്ട ആക്ടിവ ബിഎസ് VI, ടിവിഎസ് എൻ‌ടോർക്ക് 125, ഹോണ്ട ഗ്രാസിയ എന്നിവയുമായി ഇത് മത്സരിക്കും.

ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

തങ്ങളുടെ ആദ്യത്തെ ബിഎസ് VI കംപ്ലയിന്റ് ഉൽപ്പന്നമായ പുതിയ സുസുക്കി ആക്സസ് 125 അവതരിപ്പിച്ചുകൊണ്ട് ഞങ്ങൾ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയുടെ പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു എന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കൊയ്‌ചിരോ ഹിറാവു പറഞ്ഞു.

ആക്ടിവയേക്കാൾ വിലക്കുറവിൽ സുസുക്കി ആക്സസ് ബിഎസ് VI

പുതുമകൾ അവതരിപ്പിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു. SMIPL- ന്റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചയോരു മോഡലാണ് സുസുക്കി ആക്സസ് 125, മാത്രമല്ല തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവും വാഹനത്തി ലഭിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read Articles

Malayalam
കൂടുതല്‍... #സുസുക്കി #suzuki
English summary
New (2020) Suzuki Access 125 BS-VI Scooter Launched In India: Prices Start At Rs 64,800. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X