കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

ഇന്ത്യന്‍ വിപണിയില്‍ കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. 2020 ജൂണ്‍ മാസത്തോടെ പുതിയ ബൈക്കിനെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

338 സിസി എഞ്ചിന്‍ കരുത്തിലാകും പുതിയ ബൈക്ക് എത്തുകയെന്നും ബെന്നറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ബെനലിയുടെ ഉടമസ്ഥരായ ചൈനീസ് കമ്പനി, ഷിജിയാങ് ക്വിയാന്‍ജിയാങ് മോട്ടോര്‍ സൈക്കിളുമായി ചേര്‍ന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ പുതിയ ബൈക്കിനെ വിപണിയില്‍ എത്തിക്കുക.

കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

പുതിയ ഹാര്‍ലി ഡേവിഡ്സണ്‍ 338 സിസി മോട്ടോര്‍സൈക്കിള്‍ ചൈനയില്‍ നിര്‍മ്മിച്ച് ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. അടുത്ത ഒരു വര്‍ഷത്തിനിടെ ബെനലിയുടെ പദ്ധതികള്‍ വെളിപ്പെടുത്തുന്നതിനൊപ്പം നിലവില്‍ വികസന ഘട്ടത്തിലുള്ള ഈ ബൈക്കിന്റെ ആദ്യ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

ബെനലിയുടെ 302S പ്ലാറ്റ്‌ഫോമിന്റെ വകഭേദത്തിലാണ് പുതിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കും വിപണിയില്‍ എത്തിക. ബെനലി 302S ബൈക്കിന് കരുത്തേകുന്നത് 300 സിസി പാരലല്‍ ട്വിന്‍ എന്‍ജിനാണ്.

കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

ഈ എഞ്ചിന്‍ 11,000 rpm -ല്‍ 37.5 bhp കുരത്തും 9,750 rpm -ല്‍ 25.6 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. എന്നിരുന്നാലും, ഹാര്‍ലി ഡേവിഡ്‌സണ്‍ അതിന്റെ വരാനിരിക്കുന്ന എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളിന്റെ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

റോയല്‍ എന്‍ഫീല്‍ഡ് 350 ശ്രേണി, ജാവ മോട്ടോര്‍സൈക്കിള്‍സ്, ബെനലി ഇംപെരിയാലെ 400 എന്നിവരായിരിക്കും പുതിയ ബൈക്കിന്റെ വിപണിയിലെ പ്രധാന എതിരാളികള്‍. എന്‍ജിന്‍ ശേഷി കുറയുന്നതോടെ ബൈക്കിന്റെ വിലയും കുറയുമെന്നാണ് വിലയിരുത്തല്‍.

കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

ഏഷ്യന്‍ വിപണികളായ തായ്ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, മലേഷ്യ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലുമുള്ള വിപണന സാധ്യത ലക്ഷ്യമിട്ടാണ് ഷിജിയാങ് ക്വിയാന്‍ജിയാങ് മോട്ടോര്‍ സൈക്കിളുമായി ദീര്‍ഘകാല സഖ്യത്തിന് ഹാര്‍ലി ഡേവിഡ്‌സന്‍ സന്നദ്ധത തയാറായത്. ആദ്യഘട്ടത്തില്‍ ചൈനയിലാവും പുതിയ ബൈക്ക് വില്‍പ്പനയ്‌ക്കെത്തുക.

കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

പിന്നീട് ഘട്ടംഘട്ടമായി ഇന്ത്യയടക്കമുള്ള മറ്റു വിപണികളിലേക്കും പുതിയ ബൈക്കിനെ ഹാര്‍ലി വില്‍പ്പനയ്ക്കായി എത്തിക്കും. അതേസമയം വില കുറഞ്ഞ ബൈക്കുകളെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹാര്‍ലി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി നേട്ടമിട്ടാണ് വില കുറഞ്ഞ ബൈക്കിനെ ഹാര്‍ലി വിപണിയില്‍ എത്തിക്കുക.

കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

കഴിഞ്ഞ വര്‍ഷം ലൈവ്‌വെയര്‍ എന്നൊരു ഇലക്ട്രിക്ക് ബൈക്കിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 2020-ഓടെ ബൈക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2014-ല്‍ പ്രദര്‍ശിപ്പിച്ച് പ്രെജക്ട ലൈവ്‌വെയര്‍ കണ്‍സെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

കരുത്ത് കുറഞ്ഞ ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍

തനത് കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയാതെയാണ് ആദ്യ ഇലക്ട്രിക്ക് ബൈക്കിനെ കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ ഇതിനോടകം തന്നെ സ്‌കൂട്ടറിന്റെ വില്‍പ്പന ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയില്‍ ഇലക്ട്രിക്ക് ബൈക്കിന്റെ വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Harley-Davidson Entry-Level Motorcycle Launch Details Confirmed. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X