ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ ഹാര്‍ലി ഡേവിഡ്സണ്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

അമേരിക്കന്‍ കമ്പനി 2009 -ലാണ് ആഭ്യന്തര വിപണിയില്‍ പ്രവേശിച്ചത്. അടുത്തിടെ രാജ്യത്ത് വിജയകരമായ 10 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. എന്നിരുന്നാലും, ഇന്ത്യയിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി-ഡേവിഡ്സണ്‍ രാജ്യത്ത് സാന്നിധ്യം തുടരുന്നതിനായി ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളുമായി സഖ്യം ഉണ്ടായേക്കുമെന്നാണ് സൂചന.

MOST READ: സ്‌ക്രാമ്പ്‌ളര്‍ 1100 ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഡ്യുക്കാട്ടി

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

ഹീറോ മോട്ടോകോര്‍പ്പും, ക്ലാസിക് ലെജന്റുകളും ഈ കൂട്ടുകെട്ടിന് മുന്നില്‍ നില്‍ക്കുന്നവരാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മിഡ്-സൈസ് ശ്രേണിയില്‍ മോട്ടോര്‍ സൈക്കിളുകള്‍ വില്‍ക്കാന്‍ ഹാര്‍ലി-ഡേവിഡ്‌സനെ സഹായിക്കുകയെന്നതാണ് ഈ സഖ്യത്തിന്റെ പിന്നിലുള്ള ആശയം.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

വരാനിരിക്കുന്ന ഹാര്‍ലി-ഡേവിഡ്സണ്‍ HD350, ഭാവിയില്‍ വിപണിയില്‍ എത്തുന്ന പുതിയ മോഡലുകള്‍ എല്ലാം ഈ പങ്കാളിത്തത്തില്‍ ആകും വിപണിയില്‍ എത്തുക. ഹീറോ മോട്ടോകോര്‍പ്പ് മികച്ച ഉത്പാദന ശേഷിയും രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപകമായി നെറ്റ്‌വര്‍ക്ക് ഉള്ളതും ഗുണകരമാകുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: സുഖസൗകര്യങ്ങൾ വാനോളം ഉയർത്തി ഒരു മോഡിഫൈഡ് ട്രാവലർ

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

നിലവില്‍ 200 സിസി വരെ മോട്ടോര്‍ സൈക്കിള്‍ വിഭാഗങ്ങളെ ഹീറോ പരിപാലിക്കുന്നു. ഹാര്‍ലി-ഡേവിഡ്സണുമായുള്ള പങ്കാളിത്തം പ്രീമിയം മിഡ്-സൈസ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് സ്ഥാനചലനത്തിനുള്ള അവസരം ഹീറോയ്ക്ക് തുറന്നുകൊടുത്തേക്കാം. ഇത് രണ്ട് കമ്പനികള്‍ക്കും അനുയോജ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

അതേസമയം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് ഇരുബ്രാന്‍ഡുകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ശ്രേണിയിലെ മോഡലുകളെ വെട്ടിക്കുറയിക്കുമെന്ന് ഹാര്‍ലി പ്രഖ്യാപിച്ചിരുന്നു. ഏകദേശം 30 ശതമാനം വരെ മോഡലുകളെ വെട്ടിക്കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

MOST READ: ബാബ്സ് എന്ന മോഡിഫൈഡ് V-ക്രോസിന് കൂച്ചുവിലങ്ങിട്ട് എംവിഡി

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

കമ്പനി സിഇഒ ജോചെന്‍ സീറ്റ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സീറ്റ്സിന്റെ നേതൃത്വത്തില്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ റിവയര്‍ എന്ന പേരില്‍ ഒരു പുതിയ ബിസിനസ് തന്ത്ര പദ്ധതി പ്രഖ്യാപിച്ചു. ഇത് കമ്പനിയുടെ പുതുക്കിയ പഞ്ചവത്സര പദ്ധതിയുടെ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്നു.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പങ്കാളിയെ അന്വേഷിച്ച് ഹാര്‍ലി ഡേവിഡ്സണ്‍

ഇതിന്റെ ഭാഗമായി പ്രാഥമിക വിപണികളായ യൂറോപ്പ്, ചൈന, യുഎസ് എന്നിവയില്‍ കമ്പനിയുടെ മുഴുവന്‍ ശ്രദ്ധയും മാറ്റുന്നത് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. തല്‍ഫലമായി, ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ഏകീകരിക്കാനും ആഗ്രഹിക്കുന്നില്ല.

Source: ET Auto

Most Read Articles

Malayalam
English summary
Harley-Davidson Looking For An Alliance With Indian Two-Wheeler Companies. Read in Malayalam.
Story first published: Wednesday, September 9, 2020, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X