ഇലക്ട്രിക്ക് ഫ്‌ളാഷിന് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കി ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ വിപണിയില്‍ എത്തിച്ച് ഇലക്ട്രിക്ക് സ്‌കൂട്ടറാണ് ഫ്‌ളാഷ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡലിന് ഇപ്പോള്‍ കമ്പനി പരിമതകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.

ഇലക്ട്രിക്ക് ഫ്‌ളാഷിന് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ലെഡ് ആഡിഡ് വകഭേദത്തിന് 7,090 രൂപയുടെ ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പേടിഎം വഴി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 10,500 രൂപയുടെ ഇളവും ലഭ്യമാണ്. ലെഡ് ആഡിഡ് വകഭേദത്തിനും ലിഥിയം അയണ്‍ ബാറ്ററിയില്‍ എത്തുന്ന മോഡലിനും ഈ ഓഫര്‍ ലഭ്യമാകും.

ഇലക്ട്രിക്ക് ഫ്‌ളാഷിന് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഇതോടെ 29,990 രൂപയ്ക്ക് ഈ സ്‌കൂട്ടര്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. പ്രധാനമായും ഇലക്ട്രിക്ക് വാഹനങ്ങള്‍ ആദ്യമായി ഉപയോഗിക്കുന്ന ഉപഭോക്താക്കളെയും, ചെറുപ്പക്കാരെയും ലക്ഷ്യമിട്ടാണ് കമ്പനി ഫ്‌ളാഷിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഇലക്ട്രിക്ക് ഫ്‌ളാഷിന് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ആരെയും ആകര്‍ഷിക്കുന്ന വിലയും, മികച്ച ഡിസൈനുമാണ് സ്‌കൂട്ടറിന് ഹീറോ നല്‍കിയിരിക്കുന്നത്. വലിയ എല്‍ഇഡി ഹെഡ്‌ലാമ്പും ഹാന്‍ഡില്‍ ബാറിലെ ടേണ്‍ ഇന്‍ഡികേറ്ററുമാണ് മുന്‍ഭാഗത്തെ പ്രധാന സവിശേഷത. കരുത്തില്‍ വളരെ പിന്നിലാണെങ്കിലും രൂപത്തില്‍ സ്‌കൂട്ടറുകളുടെ തനത് രൂപത്തിലാണ് ഫ്‌ളാഷ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇലക്ട്രിക്ക് ഫ്‌ളാഷിന് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

റൈഡര്‍ക്ക് സൗകര്യപ്രദമായി കൂടുതല്‍ സ്ഥലസൗകര്യം ഫൂട്ട്‌ബോര്‍ഡിലുണ്ട്. യാത്രാസുഖം നല്‍കുന്ന സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റെ ക്ലസ്റ്റര്‍, മൊബൈല്‍ ചാര്‍ജിങ്, റീജനറേറ്റീവ് ബ്രേക്കിങ്, ഫുള്‍ ബോഡി ക്രാഷ് ഗാര്‍ഡ് തുടങ്ങിയവ സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. റെഡ്-ബ്ലാക്ക്, സില്‍വര്‍-ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലും വാഹനം വിപണിയില്‍ ലഭ്യമാകും.

ഇലക്ട്രിക്ക് ഫ്‌ളാഷിന് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

250W ഇലക്ട്രിക്ക് മോട്ടറിനോട് ചേര്‍ന്ന 48 വോള്‍ട്ട് VRLA ബാറ്ററിയാണ് ഫ്‌ളാഷ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ പരമാവധി 65 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും. ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ വേണ്ടി വരും ഫുള്‍ ചാര്‍ജ് ചെയ്യാന്‍. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗം.

ഇലക്ട്രിക്ക് ഫ്‌ളാഷിന് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

16 ഇഞ്ച് അലോയി വീലുള്ള സ്‌കൂട്ടറിന് ഏകദേശം 87 കിലോഗ്രാം ആണ് ഭാരം. മുന്നില്‍ ടെലിസ്‌കോപിക്ക് ഫോര്‍ക്കുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇരുടയറുകളിലും ഡ്രം ബ്രേക്കുകളും ഇടംപിടിച്ചിട്ടുണ്ട്. വില കുറയ്ക്കുന്നതോടെയ ഫ്‌ളാഷ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ വില്‍പ്പന ഉയര്‍ന്നേക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇലക്ട്രിക്ക് ഫ്‌ളാഷിന് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

രാജ്യത്തെ 615 ഡീലര്‍ഷിപ്പുകള്‍ വഴി ഫ്‌ളാഷ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഫ്‌ളാഷ് ഇലക്ട്രിക്കിന് പുറമെ ഇന്ത്യന്‍ വിപണിയില്‍ ഹീറോ വേറെയും ഇലക്ട്രിക്ക് മോഡലുകള്‍ നിരത്തിലെത്തിച്ചിട്ടുണ്ട്. അടുത്തിടെ ലിഥിയം അയണ്‍ ബാറ്ററി നിരയില്‍ വരുന്ന മോഡലുകള്‍ക്ക് 3,000 രൂപയുടെ ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഇലക്ട്രിക്ക് ഫ്‌ളാഷിന് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

പഞ്ചാബിലെ ലുധിയാനയിലാണ് ഇലക്ട്രിക്ക് മോഡലുകള്‍ക്കായുള്ള ഹീറോയുടെ നിര്‍മ്മാണ് പ്ലാന്റ്. പ്രതിവര്‍ഷം ഒരു ലക്ഷം യുണിറ്റുകള്‍ നിരത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി രാജ്യത്ത് 610 ഡീലര്‍ഷിപ്പുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ ഡീലഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ഇലക്ട്രിക്ക് ഫ്‌ളാഷിന് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഒപ്റ്റിമ ER, നൈക്‌സ് ER, ഡാഷ് എന്നിങ്ങനെ മൂന്ന് മോഡലുകളെയാണ് അടുത്തിടെ ഇലക്ട്രിക്ക് നിരയിലേക്ക് ഹീറോ അവതരിപ്പിച്ചത്. കമ്പനിയുടെ ഹൈ-സ്പീഡ് സീരീസ് ശ്രേണിയില്‍ ലഭ്യമായ ഒപ്റ്റിമ E5, നൈക്‌സ് E5 എന്നിവയുടെ വിപുലീകൃത പതിപ്പുകളാണ് ഒപ്റ്റിമ ER, നൈക്‌സ് ER.

ഇലക്ട്രിക്ക് ഫ്‌ളാഷിന് പരിമിതകാല ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഒപ്റ്റിമ ER മോഡലിന് 68,721 രൂപയും നൈക്‌സ് ER മോഡലിന് 69,754 രൂപയും ഡാഷിന് 62,000 രൂപയാണ് എക്‌സ്‌ഷോറൂം വില. അവാന്‍ ട്രെന്‍ഡ് ഇ, ഓകിനാവ പ്രൈസ്, ഏഥർ 450 എന്നിവരാണ് പുതിയ ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
English summary
Hero Electric Flash Scooter Limited Period Discounts. Read in Malayalam.
Story first published: Monday, January 20, 2020, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X