ഹീറോ എക്സ്പൾസ് 200 ബിഎസ് VI പതിപ്പിന്റെ സവിശേഷതകൾ പുറത്ത്

ബിഎസ് VI എക്സ്പൾസ് 200 ന്റെ സവിശേഷതകൾ ഹീറോ മോട്ടോകൊർപ്പ് വെളിപ്പെടുത്തി. മറ്റ് ഇരുചക്രവാഹനങ്ങളെപ്പോലെ, ബിഎസ് IV മോഡലിൽ നിന്ന് ബിഎസ് VI മോഡലിലേക്കുള്ള പരിവർത്തനത്തിൽ മോട്ടോർസൈക്കിളിന് അൽപ്പം കരുത്ത് നഷ്ടപ്പെടുന്നു.

ഹീറോ എക്സ്പൾസ് 200 ബിഎസ് VI പതിപ്പിന്റെ സവിശേഷതകൾ പുറത്ത്

ബിഎസ് VI ഹീറോ എക്സ്പൾ‌സ് 200 മോഡൽ 8,500 rpm -ൽ 17.8 bhp കരുത്തും 4,500 rpm -ൽ 16.4 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ബിഎസ് VI പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, എക്സ്പൾസ് 200 ബിഎസ് IV 8,000 rpm -ൽ 18 bhp കരുത്തും 6,500 rpm -ൽ 17.1 Nm torque ഉം പുറപ്പെടുവിച്ചിരുന്നു.

ഹീറോ എക്സ്പൾസ് 200 ബിഎസ് VI പതിപ്പിന്റെ സവിശേഷതകൾ പുറത്ത്

ബിഎസ് VI എക്സ്പൾ‌സിന്റെ ഭാരം ഇപ്പോൾ 157 കിലോഗ്രാം ആണ്, ഇത് ബിഎസ് IV മോഡലിനേക്കാൾ മൂന്ന് കിലോഗ്രാം കൂടുതലാണ്.

ഹീറോ എക്സ്പൾസ് 200 ബിഎസ് VI പതിപ്പിന്റെ സവിശേഷതകൾ പുറത്ത്

നേരത്തെ, മുൻതലമുറ എക്സ്പൾസ് ഒരു കാർബ്യൂറേറ്റഡ് എഞ്ചിൻ അല്ലെങ്കിൽ ഫ്യുവൽ ഇഞ്ചക്റ്റഡ് എഞ്ചിൻ ഉപയോഗിച്ച് വിപണിയിൽ എത്തിയിരുന്നു. എന്നാൽ ബിഎസ് VI മോഡൽ ഫ്യുവൽ ഇഞ്ചക്റ്റഡ് പതിപ്പിൽ മാത്രമേ ലഭ്യമാകൂ.

ഹീറോ എക്സ്പൾസ് 200 ബിഎസ് VI പതിപ്പിന്റെ സവിശേഷതകൾ പുറത്ത്

റീറൂട്ട് ചെയ്ത എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തോടൊപ്പം ബിഎസ് VI ഹീറോ എക്സ്പൾസ് 200 ന് പുതിയ ഓയിൽ കൂളറും ലഭിക്കുന്നു. ഇത് പവർ, ടോർക്ക് ഔട്ട്‌പുട്ട് എന്നിവ കുറയുന്നതിന് ഒരു കാരണമാകാം.

ഹീറോ എക്സ്പൾസ് 200 ബിഎസ് VI പതിപ്പിന്റെ സവിശേഷതകൾ പുറത്ത്

പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലെ ഹെഡർ പൈപ്പ് ഇപ്പോൾ എഞ്ചിന് താഴെവഴിയായി പോകുന്നു അത് മഫ്ലറിൽ എത്തുമ്പോൾ തിരികെ മുകളിലേക്ക് എത്തിക്കാനും വഴിതിരിച്ചുവിട്ടിരിക്കുന്നു.

ഹീറോ എക്സ്പൾസ് 200 ബിഎസ് VI പതിപ്പിന്റെ സവിശേഷതകൾ പുറത്ത്

അത്തരമൊരു സാഹചര്യത്തിൽ, ബാഷ്-പ്ലേറ്റിന് കുറച്ച് പുനർ‌രൂപകൽപ്പന ആവശ്യമുള്ളതിനാൽ ഗ്രൗണ്ട് ക്ലിയറൻസിനെ ബാധിക്കും. എന്നാൽ ഹീറോ വെബ്‌സൈറ്റിലെ സവിശേഷതകൾ ഗ്രൗണ്ട് ക്ലിയറൻസ് ഇപ്പോഴും 220 മില്ലിമീറ്ററാണെന്ന് വെളിപ്പെടുത്തുന്നു, ഇത് പ്രശംസനീയമാണ്. ഇവ കൂടാതെ വാഹനത്തിന്റെ രൂപകൽപ്പനയിലും മറ്റും കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല.

ഹീറോ എക്സ്പൾസ് 200 ബിഎസ് VI പതിപ്പിന്റെ സവിശേഷതകൾ പുറത്ത്

ഹീറോ മോട്ടോകോർപ്പ് ബിഎസ് VI ഹീറോ എക്സ്പൾസ് 200 ന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിലവിലുള്ള മോഡലിനേക്കാൾ 10,000 രൂപ വരെ വില വർദ്ധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഹീറോ എക്സ്പൾസ് 200 ബിഎസ് VI പതിപ്പിന്റെ സവിശേഷതകൾ പുറത്ത്

ബിഎസ് IV ഫ്യുവൽ ഇഞ്ചക്ഷൻ മോഡലിന് 1.07 ലക്ഷം രൂപയും, കാർബ്യൂറേറ്റഡ് എഞ്ചിനുള്ള ബിഎസ് IV മോഡലിന് 99,500 രൂപയുമായിരുന്നു എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Hero Xpulse 200 BS6 specification revealed details. Read in Malayalam.
Story first published: Tuesday, April 7, 2020, 21:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X