കെടിഎം ഡ്യൂക്ക് 200 -ന് വെല്ലുവിളിയുയർത്തി ഹോണ്ട CBF 190 R ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്നു

ചൈന, ലാറ്റിൻ അമേരിക്ക തുടങ്ങിയ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ നിലവിൽ വിൽപ്പനയ്‌ക്കെത്തുന്ന ഹോണ്ട CBF 190 R നേക്കഡ് മോട്ടോർസൈക്കിളിന് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചു.

കെടിഎം ഡ്യൂക്ക് 200 -ന് വെല്ലുവിളിയുയർത്തി ഹോണ്ട CBF 190 R ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്നു

നിലവിലെ കണക്കനുസരിച്ച്, CB യൂണികോണും പ്രീമിയം മോഡലായ CB 300R യും തമ്മിൽ HMSI -യുടെ വാഹന നിരയിൽ വലിയൊരും ശൂന്യതയുണ്ട്. 200 സിസി ശ്രേണി്യിൽ ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ ഈ നിരയ്ക്ക് ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കും.

കെടിഎം ഡ്യൂക്ക് 200 -ന് വെല്ലുവിളിയുയർത്തി ഹോണ്ട CBF 190 R ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്നു

കെടിഎം ഡ്യൂക്ക് 200, ടിവിഎസ് അപ്പാച്ചെ RTR 200, ബജാജ് പൾസർ 200 NS, ഹീറോ എക്‌സ്ട്രീം 200 R എന്നിവയാവും 190 R -ന്റെ പ്രധാന എതിരാളികൾ.

കെടിഎം ഡ്യൂക്ക് 200 -ന് വെല്ലുവിളിയുയർത്തി ഹോണ്ട CBF 190 R ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്നു

ഹോണ്ട മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മോട്ടോർസൈക്കിളുകൾക്ക് കൂടുതൽ ശക്തിയും ടോർക്കുമുണ്ട്. ഇന്ത്യയിൽ ഏകദേശം കെടിഎം ഡ്യൂക്ക് 200 ന്റെ വിലയോട് അടുത്തായിരിക്കും ഹോണ്ട CBF 190 R -ന്റെ വിലയും.

MOST READ: ഹാച്ച്ബാക്ക്, സെഡാൻ ശ്രേണിയിലെ ബജറ്റ് ഓട്ടോമാറ്റിക്ക് കാറുകൾ

കെടിഎം ഡ്യൂക്ക് 200 -ന് വെല്ലുവിളിയുയർത്തി ഹോണ്ട CBF 190 R ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്നു

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, ഹോണ്ട CBF 190 R -ന് ഷീൽഡ് ആകൃതിയിലുള്ള ഹെഡ്‌ലാമ്പ്, പരുക്കൻ ഇന്ധന ടാങ്ക് എക്സ്റ്റൻഷനുകൾ, സ്ലീക്കായ ടെയിൽ‌പീസ്, ത്രികോണാകൃതിയിലുള്ള അണ്ടർ ബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവയോടൊപ്പം ഒരു സ്പോർട്ടി രൂപകൽപ്പനയാണ് വാഹനത്തിന്.

കെടിഎം ഡ്യൂക്ക് 200 -ന് വെല്ലുവിളിയുയർത്തി ഹോണ്ട CBF 190 R ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്നു

ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ പ്രധാന സവിശേഷതകളാണ്.

മോട്ടോർസൈക്കിളിൽ മുൻവശത്ത് അപ്പ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ABS സംവിധാനത്തോടു കൂടെയുള്ള ഡിസ്ക് ബ്രേക്കുകളാണ് ഇരു വശങ്ങളിലും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Honda new 190cc bike patented in India. Read in Malayalam.
Story first published: Monday, April 20, 2020, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X