ഫോർസ 750 മാക്സി സ്കൂട്ടറിന്റെ രണ്ടാം ടീസർ വീഡിയോയുമായി ഹോണ്ട

ഹോണ്ട തങ്ങളുടെ വരാനിരിക്കുന്ന ഫോർസ 750 മാക്സി സ്‌കൂട്ടറിനറെ കൂതുൽ വിശദാംശങ്ങൾ രണ്ടാമത്തെ ടീസർ വീഡിയോയിൽ വെളിപ്പെടുത്തി. ഫോർസ 750, 2020 ഒക്ടോബർ 14 -ന് കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോർസ 750 മാക്സി സ്കൂട്ടറിന്റെ രണ്ടാം ടീസർ വീഡിയോയുമായി ഹോണ്ട

വീഡിയോയിൽ കാണാൻ കഴിയുന്നതിൽ നിന്ന്, ഷാർപ്പും ആധുനികവുമായ ഒരു രൂപകൽപ്പന സ്കൂട്ടറിന് ലഭിക്കുന്നു. ഹോണ്ട ഫോർസ കുടുംബത്തിൽ ചേർത്ത സ്‌പോർടിയും വലുതുമായ പതിപ്പായിരിക്കുമിത്.

ഫോർസ 750 മാക്സി സ്കൂട്ടറിന്റെ രണ്ടാം ടീസർ വീഡിയോയുമായി ഹോണ്ട

സ്റ്റാൻഡേർഡ് കീലെസ് ഇഗ്നിഷൻ, എൽഇഡി ലൈറ്റിംഗ്, ഒരു പൂർണ്ണ വർണ്ണ TFT ഇൻസ്ട്രുമെന്റ് കൺസോൾ, സ്വിച്ചബിൾ റൈഡിംഗ് മോഡുകൾ, ത്രോട്ടിൽ മാപ്പുകൾ എന്നിവ പുതിയ മാക്സി സ്‌കൂട്ടറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഫോർസ 750 മാക്സി സ്കൂട്ടറിന്റെ രണ്ടാം ടീസർ വീഡിയോയുമായി ഹോണ്ട

ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ സിസ്റ്റം (HSTC) എന്ന് അറിയപ്പെടുന്ന ഹോണ്ടയുടെ ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും, എഞ്ചിൻ പവർ, എഞ്ചിൻ ബ്രേക്കിംഗ് എന്നിവയും വാഹനത്തിൽ പ്രതീക്ഷിക്കുന്നു.

ഫോർസ 750 മാക്സി സ്കൂട്ടറിന്റെ രണ്ടാം ടീസർ വീഡിയോയുമായി ഹോണ്ട

നിലവിലുള്ള ഹോണ്ട X-ADV -യുടെ അടിസ്ഥാനത്തിലാണ് പുതിയ ഹോണ്ട ഫോർസ പ്രതീക്ഷിക്കുന്നത്. NC750, ഇന്റഗ്രാ മോഡലുകൾക്ക് ഒരു DCT (ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ) ഓട്ടോമാറ്റിസ് സജ്ജീകരണം മാത്രമേ ലഭിക്കൂ.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ വിൽപ്പനയിൽ ബലേനോ കേമൻ; രണ്ടാമൻ ഹ്യുണ്ടായി i20

ഫോർസ 750 മാക്സി സ്കൂട്ടറിന്റെ രണ്ടാം ടീസർ വീഡിയോയുമായി ഹോണ്ട

യൂറോപ്പിലെ ഹോണ്ട ഇന്റഗ്രാ സ്കൂട്ടറിന് പകരമായി ഫോർസ കുടുംബത്തിലെ മുൻനിര മോഡലായിരിക്കും പുതിയ ഹോണ്ട ഫോർസ 750.

ഫോർസ 750 മാക്സി സ്കൂട്ടറിന്റെ രണ്ടാം ടീസർ വീഡിയോയുമായി ഹോണ്ട

പുതിയ ഹോണ്ട ഫോർസ 750 ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയില്ല. ബിഎസ് IV ഹോണ്ട ഫോർസ 300 -ന്റെ നാല് യൂണിറ്റുകൾ തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വിൽപ്പന നടത്തിയതൊഴിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (HMSI) ഹോണ്ട ഫോർസ ശ്രേണിയിലുള്ള മാക്സി സ്കൂട്ടറുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടില്ല.

MOST READ: ടെയില്‍ലാമ്പ് സവിശേഷത വെളിപ്പെടുത്തി പുതുതലമുറ മഹീന്ദ്ര XUV500; സ്‌പൈ ചിത്രങ്ങള്‍

അടുത്ത വർഷം ഇന്ത്യയിൽ ഫോർസ ശ്രേണി അവതരിപ്പിക്കാൻ ഹോണ്ട തീരുമാനിച്ചാലും, ഹോണ്ട ഫോർസ 125, പുതിയ ഫോർസ 350 എന്നിവ മാത്രമേ ഇന്ത്യയിൽ വിൽപ്പനയ്ക്ക് വരാൻ സാധ്യതയുള്ളൂ, അതും പരിമിതമായ സംഖ്യയിൽ. ഹോണ്ട ഫോർസ 750 ഇന്ത്യയിൽ വിൽക്കാൻ സാധ്യതയില്ല.

Most Read Articles

Malayalam
English summary
Honda Revealed Second Teaser Video Of Forza 750 Maxi Scooter. Read in Malayalam.
Story first published: Tuesday, October 6, 2020, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X