വിഷന്‍ 110-ന്റെ നവീകരിച്ച മോഡലിനെ വെളിപ്പെടുത്തി ഹോണ്ട

വിഷന്‍ 110-ന്റെ 2021 മോഡല്‍ പുറത്തിറക്കി ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. ആഗോള വിപണിയില്‍ ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് വിഷന്‍ 110.

വിഷന്‍ 110-ന്റെ നവീകരിച്ച മോഡലിനെ വെളിപ്പെടുത്തി ഹോണ്ട

കോസ്‌മെറ്റിക്ക് മാറ്റങ്ങള്‍ക്കൊപ്പം മെക്കാനിക്കല്‍ ഫീച്ചറുകളിലും ഈ സ്‌കൂട്ടറിന് നവീകരണം ലഭിച്ചു. പഴയ മോഡലിനേക്കാള്‍ ഭാരം കുറഞ്ഞ പുതിയ ഫ്രെയിം ആണ് ഇപ്പോള്‍ ഈ സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്.

വിഷന്‍ 110-ന്റെ നവീകരിച്ച മോഡലിനെ വെളിപ്പെടുത്തി ഹോണ്ട

സ്‌റ്റൈലിംഗും പരിഷ്‌ക്കരിച്ചതായി കമ്പനി അവകാശപ്പെടുന്നു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളില്‍ വലിയ മാറ്റം വരുത്താന്‍ ഹോണ്ട ആഗ്രഹിക്കുന്നില്ല. സ്‌കൂട്ടര്‍ അല്‍പ്പം സ്‌പോര്‍ട്ടി പരിവേഷം സമ്മാനിക്കുന്നു.

MOST READ: വേഗമാകട്ടെ! മോജോ 300-നൊപ്പം ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് മഹീന്ദ്ര

വിഷന്‍ 110-ന്റെ നവീകരിച്ച മോഡലിനെ വെളിപ്പെടുത്തി ഹോണ്ട

സവിശേഷതകളുടെ കാര്യത്തില്‍, ഇതിന് ഒരു പുതിയ പാര്‍ട്ട്-എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു. കീലെസ് ഇഗ്‌നിഷനും സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.

വിഷന്‍ 110-ന്റെ നവീകരിച്ച മോഡലിനെ വെളിപ്പെടുത്തി ഹോണ്ട

110 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് മോട്ടോറില്‍ നിന്നാണ് പുതിയ വിഷന്‍ 110 സിസി സ്‌കൂട്ടറിന് കരുത്ത് ലഭിക്കുന്നത്. ഈ എഞ്ചിന്‍ 7,500 rpm-ല്‍ 8.6 bhp കരുത്ത് ഉത്പാദിപ്പിക്കും.

MOST READ: മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു

വിഷന്‍ 110-ന്റെ നവീകരിച്ച മോഡലിനെ വെളിപ്പെടുത്തി ഹോണ്ട

നിലവില്‍ വിപണിയില്‍ ഉള്ള മോഡിനെക്കാള്‍ അഞ്ച് ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയുള്ളതെന്നും കമ്പനി അവകാശപ്പെടുന്നു. വിഷന്‍ 110 സ്‌കൂട്ടര്‍ യൂറോപ്പില്‍ ഉടന്‍ തന്നെ അരങ്ങേറ്റം കുറിക്കും, താങ്ങാനാകുന്ന വിലയിലാകും പുതിയ പതിപ്പിനെ വിപണിയില്‍ എത്തിക്കുകയെന്നും കമ്പനി അറിയിച്ചു.

വിഷന്‍ 110-ന്റെ നവീകരിച്ച മോഡലിനെ വെളിപ്പെടുത്തി ഹോണ്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ബൈക്കുകളില്‍ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകള്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഹോണ്ട. ഈ സാങ്കേതികവിദ്യയ്ക്കായി പേറ്റന്റ് ഫയല്‍ ചെയ്തതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിൽ i20 തരംഗം; 40 ദിവസത്തിനുള്ളിൽ ഹ്യുണ്ടായി നേടിയത് 30,000 ബുക്കിംഗ്

വിഷന്‍ 110-ന്റെ നവീകരിച്ച മോഡലിനെ വെളിപ്പെടുത്തി ഹോണ്ട

ഹെല്‍മെറ്റിലെ ബില്‍റ്റ്-ഇന്‍ ഇലക്ട്രോഡുകള്‍ (BMI) വഴി ടെലിപതിയിലൂടെ മോട്ടോര്‍സൈക്കിള്‍ നിയന്ത്രിക്കാന്‍ സാങ്കേതികവിദ്യ റൈഡറിനെ അനുവദിക്കുന്നതാണ് ഈ സംവിധാനം. ഇത് ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫേസിലേക്ക് തലച്ചോര്‍ സിഗ്‌നലുകള്‍ നല്‍കും.

വിഷന്‍ 110-ന്റെ നവീകരിച്ച മോഡലിനെ വെളിപ്പെടുത്തി ഹോണ്ട

മോട്ടോര്‍സൈക്കിളിന്റെ ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍ ഈ സിഗ്‌നലുകളെ വ്യാഖ്യാനിക്കുകയും ഇന്‍പുട്ടുകളായി ഉപയോഗിക്കുകയും ചെയ്യും. എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ത്രോട്ടില്‍, IMU എന്നിവപോലുള്ള മറ്റ് സിസ്റ്റങ്ങളെയും ഇത് നിരീക്ഷിക്കുകയും ഉചിതമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ണയിക്കാന്‍ എല്ലാ വിവരങ്ങളും ഉപയോഗിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
Honda Unveils 2021 Vision 110 Scooter. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X