ചലഞ്ചറിനായുള്ള ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

2019 ഒക്ടോബര്‍ മാസത്തിലാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ചലഞ്ചര്‍ എന്ന പുതിയ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചത്. അധികം വൈകാതെ തന്നെ ഇന്ത്യന്‍ വിപണിയില്‍ ബൈക്കിനെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചലഞ്ചറിനായുള്ള ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

ഇപ്പോള്‍ ബൈക്കിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബൈക്കിന്റെ ബുക്കിങ് തുക സംബന്ധിച്ച് ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുവാക്കളെ ആകര്‍ഷിക്കുന്ന സ്പോര്‍ടി രൂപമാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്.

ചലഞ്ചറിനായുള്ള ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

ഇന്ത്യന്‍ വിപണി അധികം ഒന്നും കണ്ടിട്ടുള്ള ഒരു ഡിസൈന്‍ ശൈലി അല്ല ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചതുരാകൃതിയിലുള്ള വലിയൊരു മുന്‍വശമാണ് വാഹനത്തിന്റെ സവിശേഷത. അതില്‍ എല്‍ഇഡി ഹെഡ് ലാമ്പുകളും നല്‍കിയിരിക്കുന്നു.

ചലഞ്ചറിനായുള്ള ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

ഒരു ജോഡി താഴ്ന്ന സാഡില്‍ ബാഗുകളും ബൈക്കിന് നല്‍കിയിട്ടുണ്ട്. അതിന്റെ താഴെയായി അല്പം വലിപ്പമുള്ള സൈലന്‍സറും ഘടിപ്പിച്ചിട്ടുണ്ട്. ഇത് ബൈക്കിന്റെ ഡിസൈനെ കൂടുതല്‍ മനോഹരമാക്കാന്‍ സാധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളെല്ലാം ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ചലഞ്ചറിനായുള്ള ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

ബ്ലുടൂത്ത് കണക്ടിവിറ്റിയോടുകൂടിയ 7.0 ഇഞ്ചിന്റെ ടച്ച്സ്‌ക്രിനും ബൈക്കില്‍ ലഭ്യമാണ്. സ്മാര്‍ട്ഫോണുമായി കണക്ട് ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്തക്കള്‍ക്ക് ലഭ്യമാണെന്നും കമ്പനി അറിയിച്ചു. മൂന്ന് റൈഡിങ് മോഡുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

ചലഞ്ചറിനായുള്ള ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

സ്റ്റാന്‍ഡേര്‍ഡ്, ഡാര്‍ക്ക് ഹോഴ്സ്, ലിമിറ്റഡ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഡാര്‍ക്ക് ഹോഴ്സിന് മൊത്തത്തില്‍ ബ്ലാക്ക് തീം ലഭിക്കുമ്പോള്‍, ലിമിറ്റഡ് പതിപ്പിന് ക്രോം തീം കൂടി ലഭിക്കുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍ എന്നിവയും ലഭിക്കുന്നു.

ചലഞ്ചറിനായുള്ള ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

മൂന്ന് പതിപ്പുകള്‍ക്കും പുതിയ പവര്‍ പ്ലസ് എഞ്ചിനാണ് കമ്പനി നല്‍കിയിരിക്കുന്നത്. 1769 സിസി ലിക്വിഡ് കൂള്‍ഡ് 60 ഡിഗ്രി, വി-ട്വിന്‍ എഞ്ചിന്‍ 5,500 rpm -ല്‍ 121 bhp കരുത്തും 3,800 rpm -ല്‍ 173.5 Nm torque ഉം ഉത്പാദിപ്പിക്കും.

ചലഞ്ചറിനായുള്ള ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

മുന്നില്‍ 19 ഇഞ്ചിന്റെ വീലും, പിന്നില്‍ 16 ഇഞ്ചിന്റെ വീലുമാണ് നല്‍കിയിരിക്കുന്നത്.മുന്നില്‍ 43 mm -ന്റെ ഇന്‍വേര്‍ട്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ നിര്‍വഹിക്കുക.

ചലഞ്ചറിനായുള്ള ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

മുന്നില്‍ 320 mm ഇരട്ട ഡിസ്‌ക് ബ്രേക്കുകളും, പിന്നില്‍ 298 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. അധികം വൈകാതെ വാഹനം വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ചലഞ്ചറിനായുള്ള ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

എന്നാല്‍ വാഹനത്തിന്റെ വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെയാണ് തങ്കളുടെ നിരയിലെ ഏറ്റവും പുതിയ മോഡലായ FTR 1200 -നെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. പുതിയ മോഡലിന്റെ രണ്ട് പതിപ്പുകളാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്.

ചലഞ്ചറിനായുള്ള ബുക്കിങ് ആരംഭിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

FTR 1200S, FTR 1200 റേസ് റെപ്ലിക്ക എന്നിവയ്ക്ക് യഥാക്രമം 15.99 ലക്ഷം രൂപയും, 17.99 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. 2018 ഡിസംബറിലായിരുന്നു ഇരു വാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മാതാക്കള്‍ ആദ്യമായി അവതരിപ്പിച്ചത്. അപ്പോള്‍ തന്നെ വാഹനങ്ങളുടെ വിലയും പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
Indian Challenger Bookings Open In India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X