സ്‌കൗട്ട് ബോബര്‍ സിക്സ്റ്റി അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍

സ്‌കൗട്ട് ബോബര്‍ സിക്സ്റ്റി വിപണിയില്‍ പുറത്തിറക്കി ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍. സ്‌കൗട്ട് ബോബര്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ ബൈക്കിനെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്.

സ്‌കൗട്ട് ബോബര്‍ സിക്‌സറ്റി അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍

999 സിസി V-ട്വിന്‍ എഞ്ചിനാണ് ഈ ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 78 bhp കരുത്തും 88 Nm torque ഉം ഉത്പാദിപ്പിക്കും. സ്‌കൗട്ട് ബോബര്‍ പതിപ്പിനെക്കാള്‍ 22 bhp കരുത്തും 9.7 Nm torque ഉം പുതിയ പതിപ്പ് അധികം സൃഷ്ടിക്കും.

സ്‌കൗട്ട് ബോബര്‍ സിക്‌സറ്റി അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍

അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ബോബറിനെക്കാള്‍ 10kg ഭാരം കുറവും പുതിയ ബൈക്കിന്റെ സവിശേഷതയാണ്. കാഴ്ചയില്‍ ഇരുവരും ഒരുപോലെ ആണെങ്കിലും ഡിസൈനിലും ഫീച്ചറുകളിലും മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

സ്‌കൗട്ട് ബോബര്‍ സിക്‌സറ്റി അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍

പഴയ പതിപ്പിനോട് സാമ്യം ഉള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍ തന്നെയാണ് പുതിയ ബൈക്കിനും കമ്പനി നല്‍കിയിരിക്കുന്നത്. അതേസമയം ചുറ്റിനുമുള്ള ക്രോം ഘടകങ്ങള്‍ പുതിയ പതിപ്പില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. മുന്നില്‍ 41 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബാറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

സ്‌കൗട്ട് ബോബര്‍ സിക്‌സറ്റി അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍

ഗ്ലോസ്, മാറ്റ് ഫിനിഷ് നിറങ്ങളിലും വാഹനം ലഭ്യമാകും. ഹെഡ്ലാമ്പ് ഫ്രെയിം, വീലുകള്‍, ഫ്യൂവല്‍ ടാങ്ക് ഫ്രെയിം, കൂളിംഗ് സംവിധാനം, എക്സ്ഹോസ്റ്റ്, ക്ലച്ച് കവര്‍, ഹാന്‍ഡില്‍ബാറുകള്‍, മിററുകള്‍ ഉള്‍പ്പെടെ എല്ലാ ഘടകങ്ങള്‍ക്കും ബ്ലാക് തീമാണ് ലഭിച്ചിരിക്കുന്നത്.

സ്‌കൗട്ട് ബോബര്‍ സിക്‌സറ്റി അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍

ഫ്യൂവല്‍ ടാങ്കില്‍ ക്ലാസിക് രീതിയില്‍ ഇന്ത്യന്‍ എന്ന് കടുപ്പമാര്‍ന്ന അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നത് കാണാം. ഇത് സ്‌കൗട്ട് ബോബറിന്റെ അഗ്രസീവ് പ്രതിച്ഛായയെ കാര്യമായി സ്വാധീനിച്ചിട്ടുമുണ്ട്. പഴയ മോഡലിനെക്കാള്‍ കൂടുതല്‍ അഗ്രസീവ് റൈഡിങ് പൊസിഷനാണ് സ്‌കൗട്ട് ബോബര്‍ സിക്‌സറ്റിന് നല്‍കിയിരിക്കുന്നത്.

സ്‌കൗട്ട് ബോബര്‍ സിക്‌സറ്റി അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍

ഡേര്‍ട്ട്-ട്രാക്കര്‍ ഹാന്‍ഡില്‍ബാറും, ഫൂട്ട്പെഗുകളും പഴയ പതിപ്പിലെ പോലെ തന്നെ 1.5 ഇഞ്ചോളം റൈഡറിലേക്ക് അടുപ്പിച്ചിട്ടുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകാതെ പുതിയ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സ്‌കൗട്ട് ബോബര്‍ സിക്‌സറ്റി അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍

ഏകദേശം 12 ലക്ഷം രൂപ മുതലായിരിക്കും ഇന്ത്യന്‍ വിപണിയില്‍ സ്‌കൗട്ട് ബോബര്‍ സിക്‌സറ്റിയുടെ എക്‌സ്‌ഷോറും വില. 2019 ഒക്ടോബര്‍ മാസത്തിലാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ചലഞ്ചര്‍ എന്ന പുതിയ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചത്.

സ്‌കൗട്ട് ബോബര്‍ സിക്‌സറ്റി അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍

അടുത്തിടെ ബൈക്കിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. യുവാക്കളെ ആകര്‍ഷിക്കുന്ന ഡിസൈനിലാണ് ബൈക്കിന്റെ ഡിസൈന്‍.

Most Read Articles

Malayalam
English summary
Indian Motorcycle Unveils Scout Bobber Sixty. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X